ജാര്‍ഖണ്ഡ് പിടിക്കാന്‍ കോണ്‍ഗ്രസ്; ഇടതുപക്ഷത്തെ കൂടെ ചേര്‍ക്കും, അന്തിമനീക്കം ഇങ്ങനെ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് അവസാന ശ്രമവുമായി രംഗത്ത്. ബിജെപിയെ മറിച്ചിട്ട് ഭരണം പിടിക്കാന്‍ സഖ്യകക്ഷികളെ തേടുകയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷത്തെ കൂടെ ചേര്‍ക്കാനും നീക്കം നടക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളുമായി നേതാക്കള്‍ ചര്‍ച്ച നടത്തി.
പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന് കേന്ദ്ര നേതൃത്വം ഇടപെട്ട് അന്ത്യം കുറിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സഖ്യശ്രമം ആരംഭിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഐക്യപ്പെടുത്തി കളത്തിലിറങ്ങിയ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം വിജയിക്കുമോ എന്ന കാര്യം അവ്യക്തമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസിന്റെ ലക്ഷ്യം
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രചാതന്ത്രിക്), ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജെഎംഎം, ജെവിഎംപി എന്നിവരുമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നെങ്കിലും വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചിരുന്നില്ല.

സഖ്യം നിര്‍ബന്ധം
സഖ്യമില്ലാതെ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ജെവിഎംപി നേതാവ് ബാബുലാല്‍ മറാന്ഡിജിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. ജെഎംഎമ്മുമായുള്ള സീറ്റ് ചര്‍ച്ച അടുത്താഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇടതുപാര്‍ട്ടികളെ കൂടി കൂടെചേര്ക്കാനാണ് നീക്കമെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ പറഞ്ഞു.

ആര്‍ജെഡി തകര്‍ന്നടിഞ്ഞു
ആര്‍ജെഡിയുടെ ഒട്ടേറെ നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ബിജെപി വിരുദ്ധ ചേരി ഇപ്പോഴും ആര്‍ജെഡിയില്‍ സജീവമാണ്. ഇവരെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-എജെഎസ്യു സഖ്യമാണ് 12 സീറ്റ് നേടിയത്. ബാക്കി രണ്ട് സീറ്റ് കോണ്‍ഗ്രസ്-ജെഎംഎം സഖ്യവും നേടി.

അഞ്ച് വര്‍ക്കിങ് പ്രസിഡന്റുമാര്‍
കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് അഞ്ച് വര്‍ക്കിങ് പ്രസിഡന്റുമാരെ അടുത്തിടെ നിയമിച്ചിരുന്നു. പ്രകടനപത്രിക കോണ്‍ഗ്രസ് തയ്യറാക്കി വരികയാണ്. ബിജെപി സര്‍ക്കാരിന്റെ പോരായ്മകള്‍ അക്കമിട്ടു നിരത്തുന്ന പ്രചാരണമാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്.

കോണ്‍ഗ്രസിന്റെ വിഷയങ്ങള്‍
ജാര്‍ഖണ്ഡില്‍ തൊഴില്‍ രഹിതരുടെ എണ്ണം കൂടി വരികയാണ്. കര്‍ഷകര്‍ അസ്വസ്ഥരാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. പോഷകാഹാര കുറവ് മൂലം കുട്ടികള്‍ മരിക്കുന്നു. വിദ്യാഭ്യാസ മേഖല വളരെ പിന്നിലാണ്. ഇത്തരം വിഷയങ്ങള്‍ ബിജെപിക്കെതിരായ തങ്ങളുടെ പ്രചാരണത്തിന് ധാരാളമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.
പാകിസ്താന് വന്‍ തിരിച്ചടി; കശ്മീരില്‍ യുഎന്‍ ഇടപെടില്ല, ഐക്യരാഷ്ട്രസഭ ഇന്ത്യന്‍ നിലപാടിനൊപ്പം
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications