കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ക്ലീന്‍ ഇമേജുമായി രാഹുല്‍, മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കടമ്പകള്‍!

Google Oneindia Malayalam News

Recommended Video

cmsvideo
2019 ൽ കോൺഗ്രസിനെ ജയിപ്പിക്കാൻ ഈ തന്ത്രങ്ങൾ | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ തന്ത്രം എല്ലാ അര്‍ത്ഥത്തിലും ശക്തിപ്പെടുത്തുകയാണ്. ഓരോ സംസ്ഥാന ഘടകത്തിനും രാഹുല്‍ ഗാന്ധി നേരിട്ടാണ് നിര്‍ദേശം നല്‍കുന്നത്. ബിജെപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുലിനെതിരെ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. ബിജെപി അവരുടെ കോട്ടകളില്‍ ദുര്‍ബലപ്പെടുത്താനുള്ള പദ്ധതികളാണ് രാഹുല്‍ തയ്യാറാക്കുന്നത്. മൂന്ന് പദ്ധതികള്‍ രാഹുല്‍ ഒരുക്കുന്നുണ്ട്.

മോദിയെ നേരിട്ട് വീഴ്ത്താനാവാത്തത് കൊണ്ട് ബിജെപിയിലെ മറ്റ് മന്ത്രിമാരെ അടക്കം വീഴ്ത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇവരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചതാണ്. അതേസമയം കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറയ്ക്ക് പുറമേ ജനങ്ങളില്‍ ഉള്ള വിശ്വാസം തിരിച്ച് പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടത്തണമെന്നാണ് പ്രധാനമായും രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ തുടക്കം ഗുജറാത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

രാഹുലിന്റെ ഉടച്ചുവാര്‍ക്കല്‍

രാഹുലിന്റെ ഉടച്ചുവാര്‍ക്കല്‍

കോണ്‍ഗ്രസിന്റെ ഉടച്ചുവാര്‍ക്കലാണ് ഇപ്പോള്‍ രാഹുല്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ രീതികളില്‍ നിന്ന് മാറാനാണ് പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് മാറുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാമക്ഷേത്രം ഒഴിച്ചുള്ള ബിജെപിയുടെ എല്ലാ ആശയങ്ങളും ബദല്‍ കൊണ്ടുവരാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ഇതിലൂടെ ബിജെപിയുടെ വികസന-വര്‍ഗീയ കാര്‍ഡ് പൊളിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും

ബൂത്ത് തല പ്രവര്‍ത്തനം

ബൂത്ത് തല പ്രവര്‍ത്തനം

ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് നിര്‍ദേശം. ബിജെപിയുടെ പ്രവര്‍ത്തകര്‍ കൂടുതലായുള്ള മേഖലകളില്‍ ഗ്രാമസഭകള്‍ പോലുള്ള വിളിച്ച് കൂട്ടി എന്താണ് നിങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷം ലഭിച്ച നേട്ടങ്ങളെന്ന് ചോദിച്ചറിയണം. പലരുടെയും മറുപടി തൃപ്തികരമല്ലെങ്കില്‍ അവരെ പാര്‍ട്ടിയുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്.

പൗരപ്രമുഖരെ ഒപ്പം കൂട്ടും

പൗരപ്രമുഖരെ ഒപ്പം കൂട്ടും

ഓരോ മേഖലയിലെ പൗര പ്രമുഖരെ ഒപ്പം നിര്‍ത്താനാണ് മറ്റൊരു നീക്കം. ദില്ലിയില്‍ നടന്ന കൂട്ടബലാത്സംഗത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കം കോണ്‍ഗ്രസിനെ കൈവിട്ടത്. ഇവരെ ഒപ്പം ചേര്‍ത്താല്‍ ചെറിയ മേഖലകളില്‍ വരെയുള്ള നേട്ടവും കോണ്‍ഗ്രസിനെ തേടിയെത്തും. അതേസമയം ശക്തി ആപ്പിന്റെ സഹായവും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഓരോ മണ്ഡലത്തിലും ശക്തനായ നേതാവിനെ തന്നെ രാഹുല്‍ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരെ വീഴ്ത്താന്‍

കേന്ദ്ര മന്ത്രിമാരെ വീഴ്ത്താന്‍

കേന്ദ്ര മന്ത്രിമാരെ വീഴ്ത്താനാണ് രാഹുല്‍ ഗാന്ധി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. മോദി സര്‍ക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും മോശം പ്രകടനമാണ് നടത്തുന്നത്. ഇവര്‍ക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തവുമാണ്. ഇത് ഒഴിവാക്കാന്‍ പുതുമുഖങ്ങളെയാണ് ബിജെപി ഇറക്കുക എന്നാണ് സൂചന. ഇതിന് മുമ്പ് തന്നെ മണ്ഡലങ്ങളില്‍ പ്രമുഖരോട് സജീവമാകാന്‍ രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പില്ലാത്തവര്‍ മണ്ഡലങ്ങളില്‍ സജീവമല്ല. ഇത് മുതലെടുക്കാനാണ് രാഹുലിന്റെ നീക്കം.

തുടക്കം ഗുജറാത്തില്‍

തുടക്കം ഗുജറാത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യമായി നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടെ നഷ്ടമുണ്ടായത് കൃത്യമായ ആസൂത്രണം ഇല്ലാത്തത് കൊണ്ടാണെന്ന് രാഹുല്‍ പറയുന്നു. അതുകൊണ്ട് ഇവിടെ ശക്തമായ ബൂത്ത് തല നീക്കങ്ങളാണ് നടത്തുന്നത്. രാഹുല്‍ നേരിട്ട് ഇവിടെ പത്ത് ദിവസം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍ എന്നീ ടീമുമായി സഹകരിച്ചാണ് ഓരോ നീക്കങ്ങളും രാഹുല്‍ നടത്തുന്നത്.

എന്തുകൊണ്ട് ഗുജറാത്ത്

എന്തുകൊണ്ട് ഗുജറാത്ത്

ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ഏറ്റവും കൂടിയ തോതിലാണ് ഉള്ളത്. ഇവിടെ ദളിതുകളും മുസ്ലീങ്ങളും പട്ടേല്‍ വിഭാഗവും ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. ഇനി നഗര വോട്ടര്‍മാരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നഗര വോട്ടര്‍മാരാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ കൈവിട്ടത്. ജിഗ്നേഷ് മേവാനിക്ക് ദളിതുകള്‍ക്കിടയിലുള്ള പിന്തുണ വോട്ടാക്കി മാറ്റാന്‍ സാധിക്കും. ഹര്‍ദിക് പട്ടേല്‍ വിഭാഗത്തെ കേന്ദ്രീകരിച്ച് വന്‍ പ്രചാരണമാണ് നടത്തുന്നത്. ഇവരുമായി രാഹുല്‍ നേരിട്ട് സംസാരിക്കും.

മിഷന്‍ 2019

മിഷന്‍ 2019

മിഷന്‍ 2019 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പാണ്. ഇത്തവണ മുതിര്‍ന്ന നേതാവായത് കൊണ്ട് സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന് രാഹുല്‍ ആദ്യമേ പ്രഖ്യാപിച്ച് കഴിഞ്ഞു. പകരം പ്രതിച്ഛായ നന്നാക്കാനാണ് നിര്‍ദേശം. ക്രിമിനല്‍ കേസുള്ളവരെയും തഴയും. നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ക്രിമിനല്‍ കേസിന്റെ കാര്യത്തില്‍ രാഹുലിന് എതിര്‍പ്പുണ്ടായിരുന്നു. പ്രവര്‍ത്തി പരിചയമുള്ളവരും, അതേസമയം ജനങ്ങള്‍ പിന്തുണയ്ക്കുന്നതുമായി നേതാക്കള്‍ക്ക് മാത്രമേ ഇത്തവണ സീറ്റുണ്ടാവൂ. പഴയ പ്രമുകരില്‍ 50 ശതമാനം പേര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല.

വാരണാസിയില്‍ പകരക്കാരില്ല..... മോദി തരംഗം ആഞ്ഞുവീശും, പ്രതിച്ഛായയും ഭരണമികവും നേട്ടമാകും!!വാരണാസിയില്‍ പകരക്കാരില്ല..... മോദി തരംഗം ആഞ്ഞുവീശും, പ്രതിച്ഛായയും ഭരണമികവും നേട്ടമാകും!!

സിപിഎം ബന്ധത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി, തിരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാവുമെന്ന് പ്രവര്‍ത്തകര്‍സിപിഎം ബന്ധത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി, തിരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാവുമെന്ന് പ്രവര്‍ത്തകര്‍

English summary
congress begins search for candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X