കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ തുടരണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം.... രാഹുലിന്റെ വരവ് വൈകും, വെളിപ്പെടുത്തലുമായി മനീഷ് തിവാരി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ മാറ്റത്തിനായി വാദിക്കുന്നവര്‍ നിരാശരാവേണ്ടി വരും. ഉടനൊന്നും സോണിയാ ഗാന്ധി മാറുമെന്ന് കരുതാനാവില്ല. ഇക്കാര്യം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് മനീഷ് തിവാരി തന്നെ സ്ഥിരീകരിച്ചു. പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷ ആവശ്യം സോണിയ അധ്യക്ഷയായി തുടരണമെന്നാണ്. നേരത്തെ ഏപ്രിലിലെ പ്ലീനറി യോഗത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാവുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം രാഹുലിന്റെ വരവ് പ്രതീക്ഷിക്കുന്ന യുവനേതാക്കള്‍ നിരാശരാവും. പാര്‍ട്ടിക്കുള്ളില്‍ രാഹുലിന്റെ വരവ് മുടക്കാന്‍ സീനിയര്‍ വിഭാഗം കടുത്ത പോരാട്ടത്തിലാണ്. ഇത് ഫലിച്ചെന്നാണ് മനീഷ് തിവാരിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പാണ്. മധ്യപ്രദേശില്‍ ഏകദേശം സര്‍ക്കാര്‍ വീഴുമെന്ന ലക്ഷണങ്ങളാണ് കാണിക്കുന്നത്. ദിഗ് വിജയ് സിംഗിനോട് ജ്യോതിരാദിത്യ സിന്ധ്യ ഇതോടെ നേരിട്ട് ഏറ്റുമുട്ടും.

പാര്‍ട്ടിയില്‍ ആവശ്യം ഇങ്ങനെ

പാര്‍ട്ടിയില്‍ ആവശ്യം ഇങ്ങനെ

സോണിയയെ വീണ്ടും അധ്യക്ഷയായി നിലനിര്‍ത്തണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം പേരുടെയും ആവശ്യമെന്ന് മനീഷ് തിവാരി പറഞ്ഞു. കോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിമാര്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സോണിയ തന്നെ മതിയെന്ന ആവശ്യത്തിലാണ്. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് സോണിയയുടെ മികവാണെന്ന് നേതാക്കള്‍ പറയുന്നു. രാഹുല്‍ തിരിച്ചുവന്നാല്‍ അത് സാധിക്കില്ലെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്്.

എതിര്‍ക്കുന്നത് ഇവര്‍

എതിര്‍ക്കുന്നത് ഇവര്‍

കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിമാര്‍ സോണിയ തുടരേണ്ടതില്ലെന്ന ആവശ്യത്തിലാണ്. പ്രത്യശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ മാത്രമേ അടുത്ത അധ്യക്ഷനെ പാര്‍ട്ടി തിരഞ്ഞെടുക്കൂ എന്ന് തിവാരി പറയുന്നു. കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നത് വരെ സോണിയ തുടരണമെന്നാണ് പ്രധാന ആവശ്യം. അതേസമയം തിവാരി പറഞ്ഞ കാര്യങ്ങള്‍ ശശി തരൂര്‍ പറഞ്ഞതിന് നേരെ വിപരീത കാര്യമാണ്. ഗാന്ധി കുടുംബമില്ലാതെ പാര്‍ട്ടിയെ നയിക്കേണ്ടതുണ്ടെന്ന് തരൂര്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുലിന് വരാന്‍ താല്‍പര്യമില്ല

രാഹുലിന് വരാന്‍ താല്‍പര്യമില്ല

രാഹുലിന് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഒട്ടും താല്‍പര്യമില്ലെന്ന് തിവാരി പറഞ്ഞു. സോണിയ 2004, 2009 വര്‍ഷങ്ങളില്‍ യുപിഎയെ അധികാരത്തിലെത്തിച്ചതാണ്. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിനെ നേട്ടത്തിലേക്ക് നയിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും തിവാരി പറഞ്ഞു. ബിജെപിയുടെ ആശയങ്ങളോട് കോണ്‍ഗ്രസിലെ നേതാക്കള്‍ യോജിക്കുന്നുണ്ട്. എന്നാല്‍ മതേതരമായ കാഴ്ച്ചപ്പാടിലേക്ക് കോണ്‍ഗ്രസ് പൂര്‍ണമായും മാറണം. നെഹ്‌റുവിയന്‍ കാഴ്ച്ചപ്പാടായിരിക്കണം ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ ആയുധമെന്നും മനീഷ് തിവാരി പറഞ്ഞു.

യുവനേതാക്കള്‍ കലിപ്പില്‍

യുവനേതാക്കള്‍ കലിപ്പില്‍

രാഹുലിന്റെ വരവിനെ തടഞ്ഞതിന് പിന്നില്‍ സീനിയര്‍ നേതാക്കളാണ്. ഇക്കാര്യം ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരെ ചൊടിപ്പിച്ചിരിക്കുകയാണ്. നേരത്തെ ദിഗ് വിജയ് സിംഗുമായി യോജിച്ച് പോകാനായിരുന്നു സിന്ധ്യ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ച സിന്ധ്യ റദ്ദാക്കി. സിന്ധ്യയെ ഒതുക്കാന്‍ സഹോദരന്‍ ലക്ഷ്മണ്‍ സിംഗും ചേര്‍ന്നുള്ള ശ്രമത്തിലാണ് ദിഗ് വിജയ് സിംഗ്. നേരത്തെ സിംഗിന്റെ രാജ്യസഭാ സീറ്റ് സിന്ധ്യക്ക് നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രശ്‌നം വഷളായതോടെ ഇത് നടക്കില്ലെന്ന് ഉറപ്പാണ്.

മഹാരാഷ്ട്രയില്‍ പ്രശ്‌നം

മഹാരാഷ്ട്രയില്‍ പ്രശ്‌നം

കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ രണ്ട് തട്ടിലാണ്. ഉദ്ധവ് സര്‍ക്കാരിന്റെ എല്ലാ നടപടിയെയും പിന്തുണയ്ക്കുകയാണ് ബാലാ സാഹേബ് തോററ്റ്. എന്നാല്‍ സഞ്ജയ് നിരുപം അദ്ദേഹവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധി വരുമെന്ന പ്രതീക്ഷയിലായിരുന്നു നിരുപം. എന്നാല്‍ സോണിയ തുടരുന്നതോടെ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവര്‍ക്ക് വീണ്ടും ശക്തമായ സ്വാധീനം മഹാരാഷ്ട്രയിലുണ്ടാവും. സഖ്യത്തില്‍ കൂടുതല്‍ സ്വാധീനം നേടാനുള്ള സഞ്ജയ് നിരുപത്തിന്റെ ശ്രമം കടുത്ത വിഭാഗീയതിലേക്കാണ് നയിക്കുന്നത്.

ബീഹാറിലും കഷ്ടം

ബീഹാറിലും കഷ്ടം

ബീഹാറില്‍ തേജസ്വി യാദവുമായി അടുത്ത ബന്ധമുണ്ട് രാഹുല്‍ ഗാന്ധിക്ക്. സോണിയ ഇടക്കാല അധ്യക്ഷയായതോടെ സഖ്യത്തില്‍ തേജസ്വി മേല്‍ക്കൈ നേടാന്‍ തുടങ്ങി. സോണിയക്ക് സഖ്യം വിടുന്നതിന് താല്‍പര്യമില്ല. ആര്‍ജെഡിയുമായി വിലപേശലിനും അവര്‍ തയ്യാറല്ല. രാഹുലായിരുന്നുവെങ്കില്‍ തേജസ്വി കൂടുതല്‍ സീറ്റുകള്‍ നല്‍കുമായിരുന്നു. എന്നാല്‍ ലാലു പ്രസാദ് യാദവ് കൂടി വരുന്നതോടെ കോണ്‍ഗ്രസിന് 25 സീറ്റുകള്‍ തികച്ച് കിട്ടുമോ എന്ന ഭയത്തിലാണ്. ഇതും പാര്‍ട്ടിയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്.

ദില്ലിയിലെ കലാപത്തിന് പിന്നില്‍ പ്രതിപക്ഷം... സിഎഎയുടെ പേരില്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന് അമിത് ഷാ!ദില്ലിയിലെ കലാപത്തിന് പിന്നില്‍ പ്രതിപക്ഷം... സിഎഎയുടെ പേരില്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന് അമിത് ഷാ!

English summary
congress believes sonia gandhi must remain president says manish tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X