കോണ്‍ഗ്രസ് ചതിച്ചെന്ന് നിതീഷ് കുമാര്‍
പട്‌ന: നരേന്ദ്രമോഡി വിഷയത്തില്‍ ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്ത്. കോണ്‍ഗ്രസ് തങ്ങളെ ചതിച്ചു എന്നാണ് ജനതാദള്‍ യുണൈറ്റഡ് നേതാവ് കൂടിയായ നിതീഷ് ആരോപിക്കുന്നത്. ബിഹാറിന് പ്രത്യേക പരിഗണന കിട്ടേണ്ട കാര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ച് അത് ഇല്ലാതാക്കി.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഈ രാഷ്ട്രീയക്കളി കളിച്ചത്. സഖ്യകക്ഷികളെ സന്താഷിപ്പിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഈ ഇരട്ടത്താപ്പ് സ്വീകരിച്ചത്. രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സംസ്ഥാനത്തിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ് വൈകിപ്പിക്കുകയാണ് - നിതീഷ് കുറ്റപ്പെടുത്തി.

വികസനക്കാര്യത്തില്‍ ബിഹാര്‍ വളരെയധികം പിന്നിലാണ് രഘുറാം രാജന്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇത് പ്രകാരം സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ടും, പ്രത്യേക പദവിയും ആനുകൂല്യങ്ങളും ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ഇതില്ലാതാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനില്ല എന്ന സന്ദേശമാണ് നിതീഷ് കുമാര്‍ ഇതിലൂടെ തരുന്നത്. ബിഹാറിന് പ്രത്യേക പദവി നല്‍കുന്ന പാര്‍ട്ടിക്ക് മാത്രമേ പിന്തുണ നല്‍കൂ എന്നതാണ് ജെ ഡി യുവിന്റെയും നിതീഷ് കുമാറിന്റെയും പ്രഖ്യാപിത നിലപാട്.
മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ ആരായുന്ന നിതീഷ്, രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയുമായി സഖ്യമുണ്ടാകാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞില്ല. നേരത്തെ ജാമ്യം കിട്ടിയ ലാലു പ്രസാദ് യാദവിന് സോണിയാ ഗാന്ധി അഭിനന്ദനമറിയിക്കാന്‍ വേണ്ടി ഫോണ്‍ ചെയ്തതിന് പിന്നില്‍ കോണ്‍ഗ്രസും ആര്‍ ജെ ഡിയും തമ്മില്‍ സഖ്യമുണ്ടാക്കാനുള്ള സാധ്യതകളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications