കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര തുടങ്ങി; ഇനി 150 ദിവസം രാഹുല്‍ തങ്ങുക കണ്ടെയ്നറുകളില്‍
ചെന്നൈ: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തുടങ്ങി. കന്യാകുമാരിയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിഘ് ബാഗേല്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ഗാന്ധി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സന്ദേശം രാഹുല്‍ ഗാന്ധി വായിച്ചു. ഇന്ന് നാമമാത്രമായ ചടങ്ങാണ് നടക്കുന്നത്. നാളെ മുതലാണ് യാത്ര പ്രയാണം ആരംഭിക്കുക. നാല് ദിവസത്തിന് ശേഷം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കും.

തന്റെ ചിന്തകളിലും പ്രാര്‍ഥനകളിലും യാത്രയുടെ ഭാഗമാകുമെന്ന് സോണിയ ഗാന്ധി അറിയിച്ചു. അനാരോഗ്യം കാരണം കന്യാകുമാരിയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് സോണിയ സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരിവര്‍ത്തന വേളയാണിത്. യാത്രയില്‍ ഉടനീളം ഭാഗമാകുന്ന 120 പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും സോണിയ പ്രത്യേകം അഭിനന്ദിച്ചു. ഐക്യത്തോടെ മുന്നോട്ട് പോകുക എന്നും സോണിയ ആശംസിച്ചു.
150 ദിവസം നീളുന്നതാണ് ഭാരത് ജോഡോ യാത്ര. 3570 കിലോമീറ്റര്‍ താണ്ടി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഹോട്ടലുകളില്‍ താമസിക്കില്ല. കണ്ടെയ്നറുകളിലാകും അദ്ദേഹം താമസിക്കുക. ചില കണ്ടെയ്നറുകളില്‍ പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കിടക്കുന്നതിനുള്ള സൗകര്യവുമുണ്ട്. പലവിധത്തിലുള്ള കാലാവസ്ഥയിലൂടെ യാത്ര കടന്നുപോകും. ഇതിന് അനിയോജ്യമായ സൗകര്യങ്ങള്‍ കണ്ടെയ്നറുകളിലുണ്ട്. ചില കണ്ടെയ്നറുകള്‍ ശീതീകരിച്ചതാണ്. 60 കണ്ടെയ്നറുകള്‍ കന്യാകുമാരിയിലേക്ക് അയക്കുമെന്ന് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അഞ്ച് മാസം നീളുന്ന ഭാരത് ജോഡോ യാത്രയിലൂടെ വലിയ രാഷ്ട്രീയ തരംഗമുണ്ടാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ജനങ്ങളുമായി സംവദിക്കാനുള്ള അവസരമായിട്ടാണ് രാഹുല്‍ ഗാന്ധി യാത്രയെ കാണുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ന് രാവിലെ ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥന നടത്തി. 1991 മെയ് 21ന് ഇവിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. വിദ്വേഷത്തിന്റെ രാഷ്ട്രീയം കാരണം പിതാവ് എനിക്ക് നഷ്ടമായി. എന്റെ രാജ്യം എനിക്ക് നഷ്ടമാകരുത്. വിദ്വേഷത്തെ സ്നേഹം കൊണ്ട് കീഴടക്കും. ഭയത്തെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നാം എല്ലാ പ്രതിസന്ധികളും മറികടക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications