ഹിമന്ത ബിശ്വ ശര്‍മ ബിജെപിക്ക് തന്ത്രങ്ങളൊരുക്കും.... മിസോറാമില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ്!!

ഗുവാഹത്തി: മിസോറാമില്‍ കോണ്‍ഗ്രസ് സമീപകാലത്ത് നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാല്‍ ബിജെപി അതിവേഗം കാര്യങ്ങള്‍ നീക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കുതിപ്പിന് വഴിയൊരുക്കിയ ഹിമന്ത വിശ്വ ശര്‍മയെ ഇവിടെ നിയോഗിച്ചിരിക്കുകയാണ് ബിജെപി. ശര്‍മ ഏതൊക്കെ സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടോ അവിടെയൊക്കെ എതിരാളികള്‍ തകര്‍ന്നടിഞ്ഞ ചരിത്രമാണ് ഉള്ളത്. മിസോറാമില്‍ ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ശര്‍മയ്ക്ക് എളുപ്പമേറിയ കാര്യമാണ്.

അതേസമയം പുതിയ നീക്കങ്ങളും ശര്‍മ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രി തങ്ങളെ സമീപിച്ചിരുന്നു എന്ന ബിജെപിയുടെ പ്രസ്താവന ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ശര്‍മയുടെ വരവോടെ കോണ്‍ഗ്രസ് ആശങ്കയിലാണ്. മിസോറം കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടയാണ്. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയിലെ മറ്റ് സംസ്ഥാനങ്ങളും കോണ്‍ഗ്രസിന്റെ കോട്ടകളായിരുന്നു. ഇതെല്ലാം തകര്‍ത്തത് ശര്‍മയാണ്. അതാണ് കോണ്‍ഗ്രസിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം.

മിസോറാമിന്റെ ചുമതല

മിസോറാമിന്റെ ചുമതല

ബിജെപിക്ക് അണിയറയില്‍ വേണ്ട കാര്യങ്ങള്‍ തയ്യാറാക്കുന്നതാണ് ഹിമന്ത ബിശ്വ ശര്‍മയ്ക്കുള്ള ജോലി. നേരത്തെ ത്രിപുരയില്‍ ഇത് വന്‍ വിജയം കണ്ടിരുന്നു. അതേസമയം ത്രിപുരയിലെ ജയത്തിന് പിന്നാലെ അദ്ദേഹം മിസോറമില്‍ എത്തിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിച്ചത് അദ്ദേഹത്തിന്റെ മിടുക്കായിരുന്നു. ബൂത്ത് തല പ്രവര്‍ത്തനം വരെ രഹസ്യമായിട്ടാണ് അദ്ദേഹം നടത്തിയത്. ത്രിപുരയില്‍ സിപിഎം പോലും അറിയാതെയായിരുന്നു അവരുടെ കോട്ടകള്‍ ബിജെപി പിടിച്ചടക്കിയത്.

2015ലെ പാര്‍ട്ടി പ്രവേശനം

2015ലെ പാര്‍ട്ടി പ്രവേശനം

2015ലാണ് അദ്ദേഹം ബിജെപിയിലെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ കേന്ദ്ര നേതൃത്വത്തിന്റെ പ്രിയപ്പെട്ടവനാകാന്‍ ശര്‍മയ്ക്ക് സാധിച്ചു. തരുണ്‍ ഗൊഗോയ്, അമിത് ഷാ എന്നിവരുടെ അടുപ്പക്കാരനാണ് അദ്ദേഹം. പാര്‍ട്ടിയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അസം ബിജെപി ഭരണത്തിലെത്തുകയും ചെയ്തു. ഇവിടെ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തെ തകര്‍ത്തെറിഞ്ഞാണ് ബിജെപി അധികാരം നേടിയത്. ഇതില്‍ സുപ്രധാന പങ്കുവഹിച്ചത് ശര്‍മയായിരുന്നു.

കോണ്‍ഗ്രസിന്റെ അബദ്ധം

കോണ്‍ഗ്രസിന്റെ അബദ്ധം

നോര്‍ത്ത് ഈസ്റ്റില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവായിരുന്നു ശര്‍മ. എന്നാല്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ഗൗരവത്തോടെ കാണുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ പാര്‍ട്ടി വിടുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ നോര്‍ത്ത് ഈസ്റ്റില്‍ നാമാവശേഷമാക്കുന്നതില്‍ പങ്കുവഹിച്ചത് ശര്‍മയാണ്. മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിന്റെ ഭാഗമാക്കിയത് ശര്‍മയാണ്. ഇവിടെയൊക്കെ പ്രാദേശിക പാര്‍ട്ടികളുമായിട്ടാണ് ബിജെപി സഖ്യമുണ്ടാക്കിയത്.

മിസോറാമില്‍ പുതിയ നീക്കങ്ങള്‍

മിസോറാമില്‍ പുതിയ നീക്കങ്ങള്‍

ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയെന്ന പ്രതിച്ഛായ ബിജെപിക്ക് ഇല്ലാതാക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. ഇതിനായി അദ്ദേഹം പള്ളികള്‍ കേന്ദ്രീകരിച്ചാണ് ആദ്യം പ്രവര്‍ത്തിച്ചത്. കേന്ദ്ര മന്ത്രിമാരിലും എന്തിനേറെ തങ്ങളുടെ പാര്‍ട്ടിയിലും ക്രിസ്ത്യാനികളുണ്ടെന്നാണ് ശര്‍മ ക്രിസത്യന്‍ മിഷനറികളെ അറിയിച്ചിരിക്കുന്നത്. അതേസമയം വന്‍ വാഗ്ദാനങ്ങളും അദ്ദേഹം ക്രിസ്ത്യന്‍ സഭകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് ഫലിക്കുമെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് മദ്യനിരോധനം പിന്‍വലിച്ച കാര്യവും അദ്ദേഹം ഇവരോട് ഉന്നയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസുമായി സഖ്യം....

കോണ്‍ഗ്രസുമായി സഖ്യം....

ശര്‍മ കോണ്‍ഗ്രസുമായി വരെ ചര്‍ച്ച നടത്തുന്നുണ്ട്. ചക്മയില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ചെയ്തു. എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച നീക്കമാണിത്. ഇതിന് പിന്നില്‍ കളിച്ചതും ശര്‍മയാണ്. മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നീ പാര്‍ട്ടികളും പരസ്പരം പിന്തുണയ്ക്കുന്നുണ്ട്. ചക്മ സ്വയംഭരണ സമിതിയിലേക്കാണ് ഇവര്‍ ഒന്നിക്കുന്നത്. നേരത്തെ പ്രധാന എതിരാളിയായ സോറം പീപ്പിള്‍സ് മൂവ്‌മെന്റുമായി ഐസ്വാല്‍ മുനിസിപ്പള്‍ കോര്‍പ്പറേഷനിലും ബിജെപി സഖ്യമുണ്ടാക്കിയിരുന്നു.

ത്രിപുരയിലെ തന്ത്രം....

ത്രിപുരയിലെ തന്ത്രം....

ത്രിപുരയില്‍ ഒരു സീറ്റ് പോലുമില്ലാതിരുന്ന ബിജെപി അധികാരം പിടിച്ചത് ഞെട്ടിക്കുന്നതായിരുന്നു. തീവ്ര സംഘടനയായ പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി സഖ്യമുണ്ടാക്കുകയാണ് ശര്‍മ ആദ്യം ചെയ്തത്. ചില ബിജെപി നേതാക്കള്‍ തന്നെ ഇതിനെ എതിര്‍ത്തെങ്കിലും അധികാരം പിടിക്കുന്നതില്‍ ഇത് നിര്‍ണായകമായി. ആദിവാസി മേഖലകളിലെ 20 സീറ്റില്‍ പത്തെണ്ണം ഇതുവഴി സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിച്ചു. എട്ടെണ്ണം ഐപിഎഫ്ടി നേടുകയും ചെയ്തു. ഇത് ഇടത് പക്ഷത്തിന്റെ നട്ടെല്ലൊടിക്കുകയും ചെയ്തു.

അധികാരത്തിലെത്തും....

അധികാരത്തിലെത്തും....

പ്രധാന കക്ഷികളുമായി സഖ്യമുണ്ടാക്കിയത് ക്രിസ്ത്യന്‍ വിരുദ്ധ പ്രതിച്ഛായ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ഇതില്‍ ശര്‍മയുടെ തന്ത്രങ്ങള്‍ ഫലം കണ്ടിരിക്കുകയാണ്. ബൂത്ത് തല പ്രവര്‍ത്തകരോട് ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. സുപ്രധാന ക്രിസ്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അമിത് ഷായെ സംസ്ഥാനത്തെത്തിക്കാനാണ് മറ്റൊരു നീക്കം. മോദിയുടെ പ്രചാരണത്തില്‍ ക്രിസ്ത്യാനികളെ ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+