Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതശല്യത്തില്‍ വലഞ്ഞ് കോണ്‍ഗ്രസും ബിജെപിയും; വിമതരെ 'ഒതുക്കാന്‍' കേന്ദ്ര നേതാക്കള്‍ ഗോവയില്‍...

ആകെ 405 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

പനാജി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിമതരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസിനും ബിജെപിയ്ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി ഒട്ടേറെ വിമതരും സ്വതന്ത്രരുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. 40 നിയസഭാ സീറ്റുകളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ജനുവരി 18ന് പൂര്‍ത്തിയായപ്പോള്‍ ആകെ 405 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ത്ഥികളടക്കമുള്ളവരുടെ കണക്കാണിത്. സീറ്റ് നിഷേധിച്ചവരും പാര്‍ട്ടി വിട്ട് പുറത്തു പോയവരുമെല്ലാം സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചതാണ് കോണ്‍ഗ്രസും ബിജെപിയും നേരിടുന്ന വെല്ലുവിളി. ഇവരെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും, പത്രിക പിന്‍വലിപ്പിക്കാനുമുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജനുവരി 21 വൈകീട്ടോടെ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിക്കും.

പത്രിക നല്‍കിയത് 405 സ്ഥാനാര്‍ത്ഥികള്‍...

പത്രിക നല്‍കിയത് 405 സ്ഥാനാര്‍ത്ഥികള്‍...

ഗോവന്‍ നിയമസഭയിലെ ആകെയുള്ള 40 സീറ്റുകളിലേക്ക് മൊത്തം 405 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ത്ഥികളടക്കമുള്ളവരുടെ എണ്ണമാണിത്.

മത്സരരംഗത്ത് വിമതരും...

മത്സരരംഗത്ത് വിമതരും...

സീറ്റ് നിഷേധിച്ചവരും പാര്‍ട്ടി വിട്ടവരുമെല്ലാം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതാണ് കോണ്‍ഗ്രസിനും ബിജെപിക്കും തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

മത്സരിക്കുന്നത് 36 സീറ്റുകളില്‍

മത്സരിക്കുന്നത് 36 സീറ്റുകളില്‍

കോണ്‍ഗ്രസ് 37 സീറ്റുകളിലും ബിജെപി 36 സീറ്റുകളിലുമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. ബാക്കി 4 സീറ്റുകളില്‍ സ്വതന്ത്രരെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ 4 സീറ്റുകളില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി മത്സരിക്കുന്ന ഫട്ടോര്‍ഡ സീറ്റിലും ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നുണ്ട്.

പാര്‍ട്ടി സീറ്റ് നിഷേധിച്ചു, സ്വതന്ത്രനായി പത്രിക നല്‍കി...

പാര്‍ട്ടി സീറ്റ് നിഷേധിച്ചു, സ്വതന്ത്രനായി പത്രിക നല്‍കി...

ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന രമേശ് തവാദ്ക്കറാണ് സ്വതന്ത്രരായി മത്സരിക്കുന്നവരിലെ പ്രമുഖന്‍. വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമില്ലെന്ന കാരണത്താലാണ് ബിജെപി തവാദ്ക്കറിന് സീറ്റ് നിഷേധിച്ചത്. കാനക്കോണ മണ്ഡലത്തില്‍ നിന്നാണ് തവാദ്ക്കര്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

ഒടുവില്‍ പിന്മാറി...

ഒടുവില്‍ പിന്മാറി...

ലക്ഷ്മികാന്ത് പര്‍സേക്കര്‍ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന ആനന്ദ് ഷേദിനും ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അടുത്ത സര്‍ക്കാരില്‍ പ്രധാനപ്പെട്ട ഏതെങ്കിലും ഒരു പദവി നല്‍കാമെന്ന മനോഹര്‍ പരീക്കറുടെ ഉറപ്പിന്മേല്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറായി.

ഒരു സീറ്റില്‍ രണ്ട് പേര്‍...

ഒരു സീറ്റില്‍ രണ്ട് പേര്‍...

സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിലും തര്‍ക്കം തുടരുകയാണ്. ഫര്‍ട്ടോഡ സീറ്റില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇവയില്‍ ആരാകും പിന്‍മാറാന്‍ തയ്യാറാവുക എന്നതില്‍ ഇതുവരെ വ്യക്തതയില്ല.

കോണ്‍ഗ്രസുമായി തര്‍ക്കം...

കോണ്‍ഗ്രസുമായി തര്‍ക്കം...

മുന്‍ധാരണയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് സീറ്റുകളില്‍ കൂടി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. നാലു സീറ്റുകളില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെ പിന്തുണയ്ക്കാമെന്നാണ് കോണ്‍ഗ്രസ് മുന്‍പ് പറഞ്ഞിരുന്നത്.

18 സീറ്റുകളില്‍ എന്‍സിപി മത്സരിക്കും...

18 സീറ്റുകളില്‍ എന്‍സിപി മത്സരിക്കും...

കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതകള്‍ അടഞ്ഞതോടെ 18 സീറ്റുകളിലേക്ക് സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ എന്‍സിപി തീരുമാനിക്കുകയായിരുന്നു. 18 എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍ച്ചിട്ടുണ്ട്. എന്‍സിപി മത്സരരംഗത്തുള്ള കോണ്‍ഗ്രസിന് കനത്ത ഭീഷണിയാണ്.

പിന്തിരിപ്പിക്കാന്‍ ശ്രമം...

പിന്തിരിപ്പിക്കാന്‍ ശ്രമം...

സംസ്ഥാനത്തെ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗും മറ്റു കേന്ദ്ര നേതാക്കളും പനാജിയിലെത്തിയിട്ടുണ്ട്. എന്‍സിപി സ്ഥാനാര്‍ത്ഥികളെയും വിമതരെയും മത്സരത്തില്‍ നിന്ന് പിന്തരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കേന്ദ്ര നേതാക്കളാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത് 16.67% വോട്ട്...

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത് 16.67% വോട്ട്...

ആകെ 40 നിയമസഭാ മണ്ഡലങ്ങളും 12 ലക്ഷത്തോളം വോട്ടര്‍മാരുമുള്ള ഗോവയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇവരെല്ലാം കൂടി ആകെ പോള്‍ ചെയ്ത വോട്ടിന്റെ 16.67% വോട്ടും സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+