കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും ബിജെപിയും 110 സീറ്റില്‍ നേര്‍ക്കുനേര്‍... സഖ്യം 450 സീറ്റില്‍.... കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ ഇപ്പോഴും സീറ്റുകള്‍ തമ്മിലുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം തീര്‍ത്തും മാറിയിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപിയുടെ തിളക്കം കുറഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം എന്നത് ഇപ്പോഴും വിദൂര സാധ്യതയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ബിജെപിയെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.

എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പല സീറ്റുകളിലും ബിജെപി കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ നേരിട്ടായിരിക്കുമെന്ന് വ്യക്തമാണ്. പക്ഷേ സഖ്യം ചേര്‍ന്നാലുള്ള സീറ്റുകള്‍ ഇതിനേക്കാള്‍ വര്‍ധിക്കും. കാരണം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രമുഖ കക്ഷികളുമായി കൂട്ടു ചേര്‍ന്നിരിക്കുകയാണ്. പക്ഷേ ഇതെല്ലാം ബിജെപിയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

110 സീറ്റുകളില്‍ പോരാട്ടം

110 സീറ്റുകളില്‍ പോരാട്ടം

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ 110 സീറ്റില്‍ നേരിട്ട് പോരാട്ടം വരും. ഇത് സഖ്യം ചേര്‍ന്നാവുമ്പോള്‍ 450 സീറ്റ് വരും. 93 സീറ്റുകളില്‍ പോരാട്ടം മൂന്ന് തരത്തിലായിരിക്കും. കോണ്‍ഗ്രസും ബിജെപിയും അല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇവര്‍ക്കെതിരെയുണ്ടാവും. രാജസ്ഥാനിലെ 25 സീറ്റ്, മധ്യപ്രദേശില്‍ 29, ഛത്തീസ്ഗഡിലെ 11, ഹിമാചല്‍ പ്രദേശിലെ 4, ഉത്തരാഖണ്ഡിലെ 5 ഗുജറാത്തിലെ 26, ഹരിയാനയിലെ പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടായിരിക്കും പോരാട്ടം.

മഹാരാഷ്ട്രയും തമിഴ്‌നാടും

മഹാരാഷ്ട്രയും തമിഴ്‌നാടും

മഹാരാഷ്ട്രയില്‍ 48 സീറ്റുണ്ട്. ഇവിടെ ബിജെപിയും ശിവസേനയും ഒന്നിച്ചാല്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തെ ഒരുമിച്ച ്‌നേരിടാം. അതല്ലെങ്കില്‍ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന പോരാട്ടമാവും. പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്, ബീഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഗോവ, ജമ്മു കശ്മീര്‍, അസം, കേരളം എന്നിവിടങ്ങളിലും കോണ്‍ഗ്രസ് സഖ്യമുണ്ടാകും. ഇവിടെയൊക്കെ സഖ്യം ചേര്‍ന്ന് തന്നെയാണ് കോണ്‍ഗ്രസ് ബിജെപിയെ നേരിടുക. അതേസമയം തമിഴ്‌നാട്ടില്‍ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ വന്നാല്‍ നിലവിലുള്ള പോരാട്ട രീതി തന്നെ മാറാനും സാധ്യതയുണ്ട്.

യുപിയിലും സഖ്യം

യുപിയിലും സഖ്യം

യുപിയില്‍ ബിജെപിയുമായി നേരിട്ടുള്ള പോരാട്ടം കോണ്‍ഗ്രസിനുണ്ടാവില്ല. ഇവിടെ എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാവും കോണ്‍ഗ്രസെന്ന് ഉറപ്പാണ്. അതേസമയം മായാവതി കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് കൊടുക്കുന്നതിനോട് യോജിപ്പുമില്ല. എന്നാല്‍ ബിജെപിയെ വീഴ്ത്തുക എന്നത് തന്നെയാവും ഇവിടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം. 80 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ഉള്ളത്. ഇതില്‍ റായ്ബറേലിയിലും അമേത്തിയിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരിക്കും നേരിട്ടുള്ള പോരാട്ടം.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ബംഗാള്‍, ദില്ലി, ഒഡീഷ എന്നിവിടങ്ങളില്‍ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നായിരിക്കും പ്രധാന പോരാട്ടം. ഇതില്‍ ദില്ലിയില്‍ ഏകദേശം സഖ്യം ധാരണയായെന്ന് സൂചനയുണ്ട്. എന്നാല്‍ ബംഗാളില്‍ ഇതിന് സാധ്യതയില്ല. തൃണമൂല്‍ കോണ്‍ഗ്രസ് അതിശക്തമാണ് ഇവിടെ. കോണ്‍ഗ്രസ് ദേശീയ നേതൃത്വം മമതാ ബാനര്‍ജിയുമായി രഹസ്യ ധാരണ ഉണ്ടാക്കുമെന്നാണ് സൂചന. ബംഗാളില്‍ 42 സീറ്റാണ് ഉള്ളത്. ദില്ലിയില്‍ എഴും ഒഡീഷയില്‍ 21 സീറ്റുമാണുള്ളത്. ഇതില്‍ ഒഡീഷയില്‍ ബിജു ജനതാദള്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് പ്രധാന എതിരാളി ബിജെപി തന്നെയായിരിക്കും. 17 സീറ്റാണ് ഇത്തരത്തില്‍ ഉള്ളത്. മോദി ശേഷം ആര് എന്ന മുദ്രാവാക്യമാണ് ബിജെപി ഇത്തവണ ഉയര്‍ത്തുന്നത്. പക്ഷേ ഇതില്‍ ഒറ്റയ്ക്ക് പോരാട്ടം നടക്കുന്ന സീറ്റുകള്‍ മുഴുവന്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായി സഖ്യത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവരെ പരാജയപ്പെടുത്തുക അസാധ്യമാണ്.

പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.... സോണിയ ഒഴിയുന്നു.... രാഹുലിനും സമ്മതം!!പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.... സോണിയ ഒഴിയുന്നു.... രാഹുലിനും സമ്മതം!!

രാജസ്ഥാനില്‍ പ്രതിസന്ധി.... സര്‍ക്കാരിനെതിരെ കര്‍ഷകരുടെ മാര്‍ച്ച്.... ഗെലോട്ട് പ്രതിരോധത്തില്‍!!രാജസ്ഥാനില്‍ പ്രതിസന്ധി.... സര്‍ക്കാരിനെതിരെ കര്‍ഷകരുടെ മാര്‍ച്ച്.... ഗെലോട്ട് പ്രതിരോധത്തില്‍!!

English summary
congress bjp direct contest in 100 plus seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X