കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ സീറ്റിലും ജയിച്ചാല്‍ കോണ്‍ഗ്രസിന് ഭരണം; അല്ലെങ്കില്‍ ബിജെപി... ഒക്ടോബറില്‍ സാധ്യത

Google Oneindia Malayalam News

ദില്ലി: മധ്യ പ്രദേശില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് അടുക്കുന്നു. സപ്തംബര്‍ അവസാന വാരത്തിലോ ഒക്ടോബര്‍ ആദ്യത്തിലോ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ബിജെപിയും കോണ്‍ഗ്രസും കരുതുന്നത്. 27 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. 27ലും ജയിച്ചാല്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ ബിജെപി ഭരണം തുടരും. 25 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഇവിടെ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതരിഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇതോടെയാണ് കോണ്‍ഗ്രസ് വീണതും ബിജെപി അധികാരത്തിലെത്തിയതും.

m

മധ്യപ്രദേശില്‍ കൊറോണ വൈറസ് വ്യാപന ഭീതി അകന്നിട്ടുണ്ട്. അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗ്വാളിയോര്‍ മേഖലയില്‍ രോഗം അകന്നിട്ടില്ല. ഉപതിരഞ്ഞെടുപ്പിന് വേണ്ടി 2500 പോളിങ് ബൂത്തുകളാണ് ഒരുക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ രേഖ പ്രകാരം ഒരു ബൂത്തില്‍ 1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. നേരത്തെ ഇത് 1500 ആയിരുന്നു.

18 ജില്ലകളിലെ 27 മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് ദേശീയ തലത്തില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇവരുടെ കൂറുമാറ്റത്തോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണതും ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ തിരിച്ച് അധികാരത്തിലെത്തിയതും.

തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭ ഓസ പറഞ്ഞു. ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 25 എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 89 ആയി കുറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ബിജെപിയും കോണ്‍ഗ്രസും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കമല്‍നാഥിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഭൂരിപക്ഷ വോട്ടര്‍മാരെ പ്രീണിപ്പിക്കാനാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ബിജെപി ഉപതിരഞ്ഞെടുപ്പില്‍ തൂത്തുവാരമെന്ന് പാര്‍ട്ടി വക്താവ് രജ്‌നീഷ് അഗര്‍വാള്‍ പറഞ്ഞു.

ഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രംഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രം

English summary
Congress, BJP expect bypoll for in Madhya Pradesh by October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X