കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വാക്‌പോര്... മോദി സൈന്യത്തെ ചോദ്യം ചെയ്യുന്നുവെന്ന് അഹമ്മദ് പട്ടേല്‍

Google Oneindia Malayalam News

ദില്ലി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് 6 സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നുവെന്ന വാദത്തില്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് യാതൊരു തെളിവുകളുമില്ലെന്ന് മോദി പറഞ്ഞു. അവര്‍ ബിജെപി പറഞ്ഞത് പോലെ ഞങ്ങളും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന് അവകാശപ്പെടുകയാണ്. കോണ്‍ഗ്രസ് ഒരിക്കലും ഇന്ത്യന്‍ സൈനികരുടെ ധീരതയെ ബഹുമാനിച്ചിട്ടില്ലെന്ന് മോദി പ റഞ്ഞു. എന്നിട്ടാണ് അവര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന് പറയുന്നതെന്ന് മോദി പറഞ്ഞു.

1

നേരത്തെ മന്‍മോഹന്‍ സിംഗ് പറഞ്ഞതിനെയാണ് മോദി വിമര്‍ശിച്ചത്. യുപിഎ സര്‍ക്കാര്‍ 6 സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും, എന്നാല്‍ ഇത് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു മന്‍മോഹന്‍ സിംഗ് പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് സൈനിക നീക്കത്തെ പരിഹസിക്കുകയായിരുന്നുവെന്നും, ജനങ്ങള്‍ എനിക്കൊപ്പം നിന്നത് കൊണ്ടാണ് കോണ്‍ഗ്രസിന് കള്ളങ്ങള്‍ പറയേണ്ടി വന്നതെന്നാണ് മോദി പറയുന്നത്.

മോദി എന്തുകൊണ്ടാണ് സൈന്യത്തിന്റെ ധീരതയില്‍ സംശയിക്കുന്നതെന്നായിരുന്നു അഹമ്മദ് പട്ടേലിന്റെ ചോദ്യം. പ്രധാനമന്ത്രി പറയുന്നത് ബിജെപിയാണ് യഥാര്‍ത്ഥ ദേശീയവാദികളെന്നും ബാക്കിയുള്ളവരെല്ലാം വെറുതെയാണന്നുമാണ്. ഇതുവഴി രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികരെ മോദി അപമാനിച്ചെന്നും പട്ടേല്‍ പറഞ്ഞു.

അതേസമയം ഇരുപാര്‍ട്ടികളും ഇതോടെ വന്‍ വാക്‌പോരിലേക്ക് കടന്നിരിക്കുകയാണ്. നേരത്തെ രാജ്‌നാഥ് സിംഗും ഇതിനെ തള്ളിയിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന് ചില സൈനിക നേതാക്കള്‍ സൈനിക നീക്കം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കുംകോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കും

English summary
congress bjp have fight over surgical strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X