ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലുളളത് ഭാര്യാ-ഭര്‍തൃബന്ധമെന്ന് കെജ്രിവാള്‍
പനജി:രാജ്യത്ത് കോണ്‍ഗ്രസ്സും ബിജെപിയും ഒത്തു കളിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും ഇരു പാര്‍ട്ടികളും തമ്മിലുളളത് ഭാര്യാ-ഭര്‍തൃബന്ധമാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ഇവര്‍ക്ക് എല്ലാ രഹസ്യങ്ങളും പരസ്പരം അറിയാം .വീടിനുളളല്‍ വഴക്കിടുന്നതുപോലെയാണ് പാര്‍ട്ടികള്‍ ചിലപ്പോള്‍ വഴക്കിടുന്നത്. ഗോവയില്‍ ആം ആദ്മി ആദ്മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം .അടുത്ത വര്‍ഷം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് അദ്ദേഹം ഗോവയിലെത്തിയത്
ഗോവയിലെ കോണ്‍ഗ്രസ്സ നേതാക്കളുടെ രഹസ്യങ്ങള്‍ അടങ്ങിയ ഫലയുകള്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ കൈവശമുണ്ടെങ്കിലും അദ്ദേഹം നടപടി സ്വീകരിക്കുന്നില്ല. പരീക്കര്‍ ഫയലുകള്‍ കാണിച്ച് കോണ്‍ഗ്രസ്സിലെ നേതാക്കളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഇരു പാര്‍ട്ടികള്‍ക്കും രഹസ്യധാരണയുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചു. എഎപി യില്‍ ചേരാനാഗ്രഹിക്കുന്നവര്‍ സ്ഥാനമാനങ്ങളും പാര്‍ട്ടി ടിക്കറ്റും പതീക്ഷിച്ചുവരേണ്ട കാര്യമില്ല.

നിലവില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളാണെന്നും കെജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ ഗോവന്‍ സ്വദേശിയായിരിക്കും മുഖ്യമന്ത്രിയായി നിയമിക്കുക. പഞ്ചാബ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെജ്രിവാള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ വരുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications