Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയന്തി ടാക്‌സ്; കോണ്‍ഗ്രസ് - ബിജെപി പോര് തുടരുന്നു

ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ വനം - പരിസ്ഥിതി മന്ത്രിയുമായ ജയന്തി നടരാജനെതിരെ നരേന്ദ്രമോഡി നടത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ത്തല്ലുന്നു. ഗുജറാത്തിലെ വിവാദ വിഷയങ്ങളില്‍ ഇടപെട്ടത് കൊണ്ട് തന്നോടുള്ള രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനാണ് നരേന്ദ്രമോഡി ജയന്തി ടാക്‌സ് എന്ന ഇല്ലാത്ത കാര്യവുമായി മുന്നോട്ട് വന്നതെന്നാണ് ജയന്തി നടരാജന്റെ വാദം.

എന്നാല്‍ പരിസ്ഥിതി മന്ത്രാലയം ഫയല്‍ നീക്കുന്നതില്‍ മന്ത്രിയായിരുന്ന ജയന്തി നടരാജന് താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥത മൂലം രാഹുല്‍ ഗാന്ധി ഇടപെട്ട് ജയന്തിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുകയാണ് ഉണ്ടായത്. പകരം വന്ന വീരപ്പമൊയ്‌ലി പദ്ധതികള്‍ക്ക് അനുമതി കൊടുക്കുന്നതും ജയന്തിക്ക് നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് കാണിക്കുന്നതെന്ന് ബി ജെ പി വക്താവ് നിര്‍മല സീതാരാമന്‍ പറഞ്ഞു.

Jayanthi Natarajan

നരേന്ദ്രമോഡി ജയന്തി നടരാജനെതിരെ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ജയന്തി നടരാജന്റെ ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടന്നപ്പോള്‍ ഈ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയായിരുന്നു? -നിര്‍മല സീതാരാമന്‍ ചോദിച്ചു. 350 ലധികം ഫയലുകളാണ് ജയന്തി നടരാജന്‍ മന്ത്രിയായിരുന്ന കാലത്ത് ചുവപ്പുനാടകളില്‍ കുരുങ്ങി കിടന്നിരുന്നത്.

എന്നാല്‍ നരേന്ദ്രമോഡി പറഞ്ഞ ജയന്തി ടാക്‌സ് എന്താണ് എന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. ജയന്തി നടരാജന്‍ ഫയലുകള്‍ നീക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് തെളിവുകള്‍ തരണം. അല്ലെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാതെ കാടടച്ച് വെടിവെച്ചിട്ട് കാര്യമില്ല - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+