കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിനൊപ്പം കോണ്‍ഗ്രസ്സും ബിജെപിയും കൈകോര്‍ത്തു; സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി

Google Oneindia Malayalam News

ഇരാട്ടുപേട്ട: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി നടത്തുന്ന സമരങ്ങളാണ് ആത്മാര്‍ത്ഥതയുള്ളത് എന്ന് പ്രഖ്യാപിച്ചാണ് പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ്ജ് അവരുമായി അടുത്തത്. നിയമസഭക്ക് അകത്തും ബിജെപിക്കൊപ്പം ഒന്നിച്ച് നിന്ന് ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ പിസി ജോര്‍ജ്ജ് തയ്യാറായിരുന്നു.

ബിജെപിയുമായുള്ള ഈ ബന്ധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുടരാന്‍ പിസി ജോര്‍ജ്ജിന്റെ ജനപക്ഷം തീരുമാനിച്ചതോടെ സിപിഎമ്മിന് നഷ്ടമായത് ഒരു പഞ്ചായത്തിലെ ഭരണമാണ്. ബിജെപിക്കും ജനപക്ഷത്തിനും കോണ്‍ഗ്രസ്സും കൂടി ചേര്‍ന്നതോടെയാണ് സിപിഎം പരാജയം പൂര്‍ണ്ണമായത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കൂട്ടുകെട്ട്

കൂട്ടുകെട്ട്

ഒരു മുന്നണിയിലും അംഗമല്ലാതിരുന്ന പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം ഏതാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതപക്ഷവുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ പിസി ജോര്‍ജ്ജ് തീരുമാനിക്കുകയായിരുന്നു.

പൂഞ്ഞാര്‍ പഞ്ചായത്തില്‍

പൂഞ്ഞാര്‍ പഞ്ചായത്തില്‍

ഇതേ തുടര്‍ന്നാണ് പൂഞ്ഞാര്‍ പഞ്ചായത്തില്‍ സിപിഎം ഭരണത്തിന് കൊടുത്തിരുന്ന പിന്തുണ ജനപക്ഷ പിന്‍വലിച്ചത്. ഇതിന് പിന്നാലെ ജനപക്ഷം സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്

ആകെ 13

ആകെ 13

ജനപക്ഷത്തിന് ഒറ്റക്ക് അവിശ്വാസം പ്രമേയത്തെ വിജയിപ്പിക്കാനുള്ള അംഗബലം പൂഞ്ഞാറിലില്ല. ആകെ 13 അംഗങ്ങളാണ് പൂഞ്ഞാര്‍ പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ 5 അംഗങ്ങളുള്ള സിപിഎം ആണ് ഏറ്റവും വലിയ കക്ഷി

ബിജെപിക്ക് രണ്ട്

ബിജെപിക്ക് രണ്ട്

കോണ്‍ഗ്രസ്സിനും ജനപക്ഷത്തിനും മൂന്ന് അംഗങ്ങളും ബിജെപിക്ക് രണ്ട് അഗംങ്ങളും പൂഞ്ഞാര്‍ പഞ്ചായത്തിലുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരിഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച് ജയിച്ചവരാണ് ജനപക്ഷത്തെ മൂന്ന് അംഗങ്ങളും.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

നവംബര്‍ 26 ന് നടന്ന പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷ സ്ഥാനാര്‍ത്ഥി ജയിച്ചത് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും പിന്തുണയോടെയായിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനും കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു.

കോണ്‍ഗ്രസ്സിന് തിരിച്ചടി

കോണ്‍ഗ്രസ്സിന് തിരിച്ചടി

ഈ തീരുമാനം കൈകൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിസി ജോര്‍ജ്ജ് ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറയത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. ബിജെപിയുമായി കൂട്ട് കൂടിയ പിസി ജോര്‍ജ്ജിനെ പിന്തുണക്കുന്നത് ലോക്‌സഭാ തിരഞ്ഞെടു തിരിച്ചടിയാവുമോ എന്ന ആശങ്ക കോണ്‍ഗ്രസ്സിനുണ്ടായിരുന്നു.

വോട്ടെടുപ്പ് നടന്നപ്പോള്‍

വോട്ടെടുപ്പ് നടന്നപ്പോള്‍

ഇതേ തുടര്‍ന്ന് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തില്‍ ജനപക്ഷത്തെ കോണ്‍ഗ്രസ് പിന്തുണക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ്സും ജനപക്ഷത്തെ പിന്തുണക്കുകയായിരുന്നു.

എട്ടുവോട്ടുകള്‍ക്ക്

എട്ടുവോട്ടുകള്‍ക്ക്

ഇതോടെ ജനപക്ഷത്തിന്റെ മൂന്ന് വോട്ടുകള്‍ക്കൊപ്പം കോണ്‍ഗ്രസ്സിന്റെ മൂന്നും ബിജെപിയുടെ രണ്ടും വോട്ടും ചേര്‍ന്ന് എട്ടുവോട്ടുകള്‍ക്ക് അവിശ്വാസം പാസാവുകയായിരുന്നു. എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

രമേശ് ബി വെട്ടിമറ്റം

രമേശ് ബി വെട്ടിമറ്റം

അവിശ്വാസം പാസായതോടെ സിപിഎമ്മില്‍ നിന്നുള്ള രമേശ് ബി വെട്ടിമറ്റം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അതിനിടെ, അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ മോളി തോമസ് എതിരില്ലാതെ തെരഞ്ഞെടുത്തു

English summary
congress bjp janapaksham front against ldf at poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X