'ഷാരൂഖ് ഖാന്‍ മാത്രം വന്നു, മാധുരി ദിക്ഷിത് രണ്ടാംനിര നടി' കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ പോര്
ജയ്പൂര്‍: രാജസ്ഥാനില്‍ സുപ്രധാന ചര്‍ച്ച അന്താരാഷ്ട്ര ഇന്ത്യ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാര്‍ഡ് ചടങ്ങുമായി ബന്ധപ്പെട്ടാണ്. ഈ പരിപാടിക്ക് വേണ്ടി 100 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന വാര്‍ത്ത വന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. ചെലവ് ചോദ്യം ചെയ്ത് പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമസഭയില്‍ ബഹളമുണ്ടാക്കി. തിരിച്ചടിച്ച് ഭരണകക്ഷിയായ ബിജെപിയും രംഗത്തുവന്നു. ആകെ ബഹളമയം.
ഈ ചര്‍ച്ച ചൂടുപിടിച്ചപ്പോഴാണ് ഷാരൂഖ് ഖാനും മാധുരി ദിക്ഷിതും ക്ഷേത്രങ്ങളിലേക്കുള്ള ഫണ്ടും ടൂറിസവുമെല്ലാം വിഷയമായത്. പ്രതിപക്ഷ നേതാവ് ടിക്കറാം ജുല്ലി ഓരോ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ കത്തിക്കയറി. പ്രതിരോധിക്കാനാകാതെ ബിജെപി കുരുങ്ങി. അതിനിടെയാണ് മാധുരി ദിക്ഷിതിനെ ടിക്കറാം ജുല്ലി പരാമര്‍ശിച്ചതും ബിജെപിക്ക് പിടിവള്ളിയായതും...

കഴിഞ്ഞാഴ്ചയായിരുന്നു ഐഐഎഫ്എ രാജസ്ഥാനില്‍ നടന്നത്. 100 കോടി രൂപ ഇതിന് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചു എന്നാണ് പുറത്തുവന്ന വിവരം. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ രംഗത്തുവന്നു. ''ഏതെങ്കിലും ക്ഷേത്രങ്ങള്‍ക്ക് 100 കോടി രൂപ നിങ്ങള്‍ അനുവദിച്ചോ, ഖാതു ശ്യാംജി ക്ഷേത്രം, ഗോവിന്ദ് ദേവ് ക്ഷേത്രം... തുടങ്ങി എത്ര അമ്പലങ്ങള്‍. ഏതെങ്കിലും ഒന്നിന് 100 കോടി കൊടുത്തോ എന്ന് ജുല്ലി ചോദിച്ചു.
ഐഐഎഫ്എ ചടങ്ങിന് 100 കോടി അനുവദിക്കാന്‍ സര്‍ക്കാരിന് യാതൊരു മടിയുമുണ്ടായില്ല. 7 ലക്ഷം രൂപയുടെ പാസ് സൗജന്യമായിട്ടാണ് വിതരണം ചെയ്തത്. എല്ലാം നികുതി കൊടുക്കുന്നവരുടെ പണമല്ലേ. മിസ്റ്റര്‍ മുഖ്യമന്ത്രി, നിങ്ങളുടെ ആള്‍ക്കാള്‍ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഐഐഎഫ്എ കൊണ്ട് രാജസ്ഥാന് എന്താണ് കിട്ടിയത്...
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചോ
ചടങ്ങിന് വന്ന ഏതെങ്കിലും ഒരു താരം രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചോ. ഷാരൂഖ് ഖാന്‍ അല്ലാതെ വന്നവരെല്ലാം രണ്ടാംനിര താരങ്ങളാണ്. മുന്‍നിര താരങ്ങളൊന്നും വന്നില്ല. അമിതാഭ് ബച്ചനും വന്നില്ല..'' ജുല്ലി കത്തിക്കയറി. ഈ വേളയിലാണ് ബിജെപി അംഗങ്ങള്‍ നടി മാധുരി ദിക്ഷിത് പരിപാടിയില്‍ സംബന്ധിച്ച കാര്യം ചൂണ്ടിക്കാട്ടിയത്.
''മാധുരി ദിക്ഷിത് രണ്ടാംനിര നടിയല്ലേ. അവരുടെ പ്രതാപ കാലം കഴിഞ്ഞു. ദില്‍, ബേട്ടാ സിനിമകള്‍ ഇറങ്ങിയ കാലത്തായിരുന്നു മാധുരി ദിക്ഷിത് തിളങ്ങി നിന്നത്. ഇന്ന് കാലം മാറിയെന്നും'' ജുല്ലി തിരിച്ചടിച്ചു. എല്ലായിടത്തും ഐഐഎഫ്എയുടെ ബോര്‍ഡുകളാണ് കണ്ടത്. രാജസ്ഥാന്റെ പ്രതാപം സൂചിപ്പിക്കുന്ന ഒരു ബോര്‍ഡ് പോലും വച്ചില്ല. സംസ്ഥാനത്തിന് യാതൊരു ഗുണവും കോടികള്‍ ചെലവഴിച്ച് നടത്തിയ പരിപാടിയിലൂടെ ലഭിച്ചില്ലെന്നും ജുല്ലി കുറ്റപ്പെടുത്തി.
ഐഐഎഫ്എ പരിപാടിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി അംഗങ്ങള്‍ രംഗം ശാന്തമാക്കാന്‍ തന്ത്രമിട്ടത്. ഇത്തരം പരിപാടികള്‍ രാജസ്ഥാനില്‍ സംഘടിപ്പിക്കുന്നത് സംസ്ഥാനത്തിന് നേട്ടമാണ്. ലോകത്തെ വന്‍കിട നഗരങ്ങളിലാണ് സാധാരണ ഇത്തരം ചടങ്ങുകള്‍ നടക്കാറ്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് പരിപാടിയിലൂടെ ഗുണം ഭാവിയില്‍ കിട്ടുമെന്നും മുതിര്‍ന്ന ബിജെപി അംഗം ബാല്‍മുകുന്ദ് ആചാര്യ പറഞ്ഞു.












Click it and Unblock the Notifications