കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയോ ഗോഡ്‌സെയോ, നിയമസഭയില്‍ തമ്മിലടിച്ച് കോണ്‍ഗ്രസും ബിജെപിയും, തുടര്‍ച്ചയായ രണ്ടാം നാള്‍....

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷ നിയമസഭയില്‍ തമ്മിലടിച്ച് കോണ്‍ഗ്രസും ബിജെപിയും, മഹാത്മാ ഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും പേരില്‍ തുടര്‍ച്ചയായ രണ്ട് ദിവസമാണ് ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നത്. കോണ്‍ഗ്രസ് എംഎല്‍എ നരസിംഹ മിശ്രയാണ് സഭയില്‍ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. ബിജെപി നേതാക്കള്‍ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നത് അപലപിക്കണമെന്നായിരുന്നു മിശ്രയും ആവശ്യം.

1

കോണ്‍ഗ്രസിന് ഭാരത് മാതാ കീ ജയ് വിളിക്കുന്നതിനോ വന്ദേ മാതരം ചൊല്ലുന്നതിനോ യാതൊരു മടിയുമില്ല. ഇത് എന്റെ വീട്ടില്‍ പോലും ഞാന്‍ വിളിക്കാറുണ്ട്. എന്നാല്‍ എന്റെ ബിജെപി സുഹൃത്തുക്കള്‍ നാഥുറാം ഗോഡ്‌സെയെ പൂജിക്കുന്നതിനെ അപലപിക്കാന്‍ തയ്യാറുണ്ടോയെന്നും മിശ്ര ചോദിക്കുന്നു. കഴിഞ്ഞ ദിവസം, ആര്‍എസ്എസിന് ഇന്ത്യന്‍ പതാകയിലും മഹാത്മാ ഗാന്ധിയെ കുറിച്ചും അഭിമാനമില്ലെന്ന് മിശ്ര ഉന്നയിച്ചിരുന്നു. ആര്‍എസ്എസ് ആസ്ഥാനത്ത് സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷം കഴിഞ്ഞിട്ടും ദേശീയ പതാക ഉണ്ടായിരുന്നില്ലെന്നും മിശ്ര വിമര്‍ശിച്ചിരുന്നു.

മുന്‍ ആര്‍എസ്എസ് അധ്യക്ഷനായ എംഎസ് ഗോള്‍വാള്‍ക്കര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ മഹാത്മാ ഗാന്ധിയെ മോശക്കാരനാക്കി എഴുതിയിരുന്നു. അത് ഈ സഭയില്‍ വായിച്ചാല്‍ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. എനിക്കറിയേണ്ടത് ഈ സഭ അത്തരം കാര്യങ്ങള്‍ മഹാത്മാ ഗാന്ധിയെ കുറിച്ചെഴുതിയതിനെ അപലപിക്കാന്‍ തയ്യാറുണ്ടോ എന്നാണെന്ന് മിശ്ര പറഞ്ഞു. അതേസമയം ദേശീയ പതാകയെ ഞങ്ങള്‍ അപമാനിക്കാറില്ലെന്നും, എല്ലാവരും അതിനെ ആദരവോടെയാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രദീപ്ത കുമാര്‍ നായിക്ക് പറഞ്ഞു.

അതേസമയം താന്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്താറില്ലെന്നും, അത് ഞാന്‍ ദേശീയ പതാകയെ അപമാനിക്കുന്നതിന് തുല്യമാണോയെന്നും നായിക്ക് ചോദിച്ചു. എന്തുകൊണ്ടാണ് മിശ്ര ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ല. ഞങ്ങളോട് പോരാടാനാണോ ഈ ശ്രമം. നേരത്തെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു നേതാവ്, ഒരു മതം എന്നിവയെ അദ്ദേഹം എതിര്‍ത്തിരുന്നു. എന്താണ് മിശ്രയും ഉദ്ദേശം. ഗാന്ധിയും ഗോഡ്‌സെയും ഒഡീഷയുടെ വിഷയമല്ല. തൊഴിലില്ലായ്മയും വരള്‍ച്ചയുമാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും പ്രദീപ്ത കുമാര്‍ നായിക്ക് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെ

English summary
congress bjp spar over this issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X