കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ ദുഃഖം മാറ്റാന്‍ കോണ്‍ഗ്രസിന് കിടിലന്‍ അവസരം; ഏപ്രിലില്‍ നേട്ടം, ബിജെപിക്ക് എണ്ണം കുറയും

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ അവസരം വരുന്നു. രാജ്യസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് കോണ്‍ഗ്രസാകും. ബിജെപിയുടെ ഒരു സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്യും.

ഏപ്രിലില്‍ 51 എംപിമാരാണ് രാജ്യസഭയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്നത്. പകരം എംപിമാരെ എത്തിക്കുന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ തൃണമൂല്‍ കോണ്‍ഗ്രസും വൈഎസ്ആര്‍ കോണ്‍ഗ്രസും നേട്ടമുണ്ടാകും. എത്ര സീറ്റുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും വര്‍ധിക്കും? വിശദാംശങ്ങള്‍ ഇങ്ങനെ...

51 സീറ്റുകള്‍ ഒഴിവ് വരുന്നു

51 സീറ്റുകള്‍ ഒഴിവ് വരുന്നു

ഏപ്രില്‍ അവസാനത്തോടെ 51 സീറ്റുകളിലാണ് രാജ്യസഭയില്‍ ഒഴിവ് വരുന്നത്. കോണ്‍ഗ്രസ്, ബിജെപി, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജെഡി എന്നീ കക്ഷികളാണ് ഈ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക. ബിജെപിയുടെ മധ്യപ്രദേശിലെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കും.

ബിജെപിക്ക് എണ്ണം കുറഞ്ഞേക്കും

ബിജെപിക്ക് എണ്ണം കുറഞ്ഞേക്കും

ബിജെപിക്ക് നിലവില്‍ രാജ്യസഭയില്‍ 82 അംഗങ്ങളാണുള്ളത്. ഇതില്‍ 17 അംഗങ്ങള്‍ ഏപ്രില്‍ കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങും. അതേസമയം, ബിജെപിക്ക് 13 അംഗങ്ങളെ വീണ്ടും ജയിപ്പിച്ച് രാജ്യസഭാ എംപിയാക്കാനും സാധിക്കും. പക്ഷേ, എണ്ണം കുറയുമെന്ന് ചുരുക്കം.

ബിജെപിക്ക് തടസമില്ല

ബിജെപിക്ക് തടസമില്ല

ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. എന്നുകരുതി നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍ ബിജെപിക്ക് തടസം നേരിട്ടിട്ടുമില്ല. ചില പ്രാദേശിക കക്ഷികളുടെ സഹായത്തോടെയാണ് സിഎഎ, മുത്തലാഖ്, യുഎപിഎ തുടങ്ങി ഏറെ വിവാദമായ ബില്ലുകളെല്ലാം ബിജെപി പാസാക്കിയെടുത്തത്.

ഒഡീഷയിലും ആന്ധ്രയിലും സംഭവിക്കുന്നത്

ഒഡീഷയിലും ആന്ധ്രയിലും സംഭവിക്കുന്നത്

ഒഡീഷയില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഇവിടെ നിന്ന് രണ്ട് അംഗങ്ങളെ ഭരണകക്ഷിയായ ബിജെഡി തിരഞ്ഞെടുത്ത് അയക്കും. ഒരംഗത്തെ ബിജെപിക്കും തിരഞ്ഞെടുത്ത് അയക്കാം. ആന്ധ്രയില്‍ വരുന്ന നാല് ഒഴിവുകളും ജഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലഭിക്കും.

കോണ്‍ഗ്രസിന് നഷ്ടം കുറയും

കോണ്‍ഗ്രസിന് നഷ്ടം കുറയും

ഹിമാചല്‍ പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിക്ക് ഓരോ അംഗങ്ങളെ ലഭിക്കും. കോണ്‍ഗ്രസിന്റെ 11 അംഗങ്ങളാണ് രാജ്യസഭയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കുന്നത്. നിലവില്‍ 46 അംഗങ്ങളുള്ള കോണ്‍ഗ്രസിന് 10 അംഗങ്ങളെ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ സാധിക്കും.

ഒഴിവുകള്‍ ഇങ്ങനെ

ഒഴിവുകള്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ നിന്ന് ഏഴ്, തമിഴ്‌നാട്ടില്‍ നിന്ന് ആറ്, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വീതം, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം, അസം, മണിപ്പൂര്‍, ഹരിയാണ, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒരംഗം വീതം ഇങ്ങനെയാണ് ഒഴിവ് വരുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് എത്ര?

മഹാരാഷ്ട്രയില്‍ ബിജെപിക്ക് എത്ര?

മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് സീറ്റുകളില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ശിവസേനയുമായി ഉടക്കി ഭരണം നഷ്ടമായത് ഇവിടെ ബിജെപിക്ക് തിരിച്ചടിയാണ്. മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ശിവസേനയും ബിജെപിയും ഉടക്കാന്‍ കാരണം. പിന്നീട് ശിവസേന മഹാസഖ്യത്തിലേക്ക് മാറുകയായിരുന്നു.

 ജയസാധ്യത ഇങ്ങനെ

ജയസാധ്യത ഇങ്ങനെ

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഒരു രാജ്യസഭാ സീറ്റ് ലഭിക്കും. രണ്ട് സീറ്റുകള്‍ എന്‍സിപിക്കും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കും. ബിജെപിയുടെ സഖ്യകക്ഷിയായ ആര്‍പിഐക്ക് ഒരു സീറ്റ് ലഭിക്കും. ബാക്കി രണ്ട് സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

 യെച്ചൂപിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും

യെച്ചൂപിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും

ബംഗാളില്‍ അഞ്ച് സീറ്റുകളാണ് ഒഴിവ് വരുന്നത്. നാല് സീറ്റുകള്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കൈവശപ്പെടുത്തും. ബാക്കി വരുന്ന ഒരു സീറ്റ് സിപിഎം നേടിയേക്കും. സീതാറാം യെച്ചൂരിയെ സിപിഎം സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല.

ബിഹാറില്‍ ബിജെപിക്ക് നഷ്ടം

ബിഹാറില്‍ ബിജെപിക്ക് നഷ്ടം

ബിഹാറില്‍ ബിജെപിക്ക് ഒരു സീറ്റ് നഷ്ടമാകും. ജെഡിയു-ബിജെപി സഖ്യം മൂന്ന് സീറ്റ് കൈവശപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇതില്‍ ജെഡിയുവിന് രണ്ട് സീറ്റ് കിട്ടും. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി രണ്ട് സീറ്റ് നേടും. ലാലു പ്രസാദിന്റെ ഭാര്യ റാബ്‌റി ദേവിയെ ആര്‍ജെഡി സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നാണ് വിവരങ്ങള്‍.

 മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഒന്ന് അധികം

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഒന്ന് അധികം

തമിഴ്‌നാട്ടില്‍ നിന്നുള്ള ആറ് സീറ്റുകള്‍ ഡിഎംകെയും അണ്ണാഡിഎംകെയും തുല്യമായി പങ്കുവയ്ക്കും. മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു സീറ്റ് അധികം ലഭിക്കും. മൂന്ന് ഒഴിവുകളില്‍ രണ്ടെണ്ണം കോണ്‍ഗ്രസും ഒന്ന് ബിജെപിയും നേടും. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്.

തുര്‍ക്കിക്ക് എന്ത് ഇന്ത്യയില്‍ കാര്യം; ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍, എര്‍ദോഗാന്‍ ഇടപെടരുത്തുര്‍ക്കിക്ക് എന്ത് ഇന്ത്യയില്‍ കാര്യം; ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍, എര്‍ദോഗാന്‍ ഇടപെടരുത്

English summary
Congress, BJP to gain as 51 Rajya Sabha MPs are set to retire in April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X