'കറുപ്പണിഞ്ഞ് പ്രതിഷേധം രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസം';കോണ്‍ഗ്രസിനെതിരെ അമിത് ഷാ
ന്യൂഡൽഹി:കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ. രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടതിന്‍റെ വാർഷിക ദിനത്തില്‍ സമരം നടത്താന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് രാം മന്ദിരത്തെ എതിർക്കുന്നതുകൊണ്ടാണെന്ന് അമിത് ഷാ ആരോപിച്ചു.യഥാര്‍ത്ഥത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.ഈ ദിവസം തന്നെ
നേതാക്കള്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചത് കോണ്‍ഗ്രസിന്റെ പ്രീണന നയമെന്നും അമിത് ഷാ പറഞ്ഞു.
2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിട്ടത്.കേന്ദ്ര ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗാന്ധി കുടുംബത്തിന് നാഷണൽ ഹെറാൾഡ് കേസിൽ പുതിയ നോട്ടീസൊന്നും നൽകാത്ത സാഹചര്യത്തിലാണ് ഇന്നത്തെ പ്രതിഷേധമെന്നും അമിത് ഷാ പരിഹസിച്ചു. രാജ്യത്തെ എല്ലാവർക്കും നിയമം ബാധകമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

എന്നാല്‍ അമിത് ഷായുടെത് ജനാധിപത്യ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ദുര്‍മനസുള്ളവര്‍ക്ക് മാത്രമേ വ്യാജ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂ എന്ന് ജയ്‌റാം രമേശ് പ്രതികരിച്ചു. അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജി.എസ്.ടി. എന്നിവയ്‌ക്കെതിരെയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധി ,പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ആറ് മണിക്കൂര്‍ തടങ്കലിന് ശേഷമാണ് ഇരുവരെയും വിട്ടയച്ചത്
കറുപ്പില്‍ ഗ്ലാമറസായി ദുല്‍ഖര്‍... കുഞ്ഞിക്ക പൊളിച്ചെന്ന് ആരാധകര്‍...ചിത്രങ്ങള്‍ കാണം












Click it and Unblock the Notifications