കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിവില കൂടാന്‍ കാരണം ബിജെപി: ദിഗ്‌വിജയ് സിംഗ്

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് ഉള്ളിവില കൂടാന്‍ കാരണം മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാരാണ് എന്ന് കോണ്‍ഗ്രസ് വക്താവ് ദിഗ് വിജയ് സിംഗ് ആരോപിച്ചു. കോണ്‍ഗ്രസ് വക്താവല്ലേ അങ്ങനെയല്ലേ പറയാന്‍ പറ്റൂ എന്ന് കരുതാന്‍ വരട്ടെ, മധ്യപ്രദേശിലെ ഉള്ളി പൂഴ്ത്തിവെപ്പ് തടയാന്‍ ബി ജെ പി സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല എന്നാണ് സിംഗിന്റെ ആരോപണം.

മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളി പൂഴ്ത്തി വെച്ചിരിക്കുകയാണ്. ഇതിനെതിരെ ബി ജെ പി മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ നടപടിയൊന്നും എടുക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരും എന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

dig vijay singh

ചൈന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കെ വി തോമസ് പറഞ്ഞിരുന്നു. ആവശ്യത്തിന് ഉള്ളി ലഭിക്കാനില്ലാത്തതിനാല്‍ പൊതു മാര്‍ക്കറ്റില്‍ ഉള്ളിവില അക്ഷരാര്‍ഥത്തില്‍ വാണം പോലെ കുതിച്ചുയരുകയാണ്. ഒരു കിലോ ഉള്ളിക്ക് നൂറുരൂപയോളമാണ് ഇപ്പോള്‍ കമ്പോളവില.

കനത്ത മഴയെത്തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉദ്പാദനം കുറഞ്ഞതാണ് ഉള്ളിവില ഉയരാനുള്ള കാരണമായി കരുതപ്പെടുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ ഉള്ളി പൂഴ്ത്തിവെച്ചതുകൊണ്ട് രാജ്യത്ത് വിലക്കയറ്റം ഉണ്ടാകുന്നു എന്ന ന്യായം ആദ്യമായാണ് ആരെങ്കിലും പറഞ്ഞുകേള്‍ക്കുന്നത്.

സ്ഥാനത്തും അസ്ഥാനത്തും വെറുതെ ഓരോന്ന് വിളിച്ചുപറയുന്ന കാര്യത്തില്‍ പേരുകേട്ടയാളാണ് എ ഐ സി സി ജനറല്‍ സെക്രട്ടറിയായ ദിഗ് വിജയ് സിംഗ്. മധ്യപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയാണ് ഇദ്ദേഹം. ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഉള്ളിവില കുതിച്ചുയരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

English summary
Congress leader Digvijay Singh on Wednesday hit out at the Madhya Pradesh government over rising onion prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X