കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 സീറ്റുകളില്‍ കോണ്‍ഗ്രസ് വോട്ടുചോര്‍ത്തും.... ബിഎസ്പിയുമായി ഒത്തുതീര്‍പ്പ്!!

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : UPയിൽ രാഹുൽ പ്രിയങ്ക തേരോട്ടം | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം കോണ്‍ഗ്രസുമായി രഹസ്യ സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. വോട്ടുചോര്‍ച്ച തടയുന്നതിന് വേണ്ടിയുള്ള നീക്കമാണിത്. എന്നാല്‍ ഔദ്യോഗികമായി സഖ്യം പ്രഖ്യാപിക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയുടെ വരവോടെ മുസ്ലീം-ദളിത് മേഖലകളില്‍ വലിയ തരംഗമായി മാറുമെന്ന് ബിഎസ്പിയുടെ പ്രാദേശിക നേതാക്കള്‍ മായാവതിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുമായി ഒത്തുപോകാമെന്ന നിലപാടിലേക്ക് മായാവതി എത്തിയെന്ന് സൂചനയുണ്ട്.

അതേസമയം രാഹുലോ മായാവതിയോ തമ്മില്‍ വേദി പങ്കിടല്‍ ഉണ്ടാവില്ല. പ്രാദേശിക തലത്തിലാണ് ഇടപെടല്‍ ഉണ്ടാവുക. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാത്തത് വലിയ നഷ്ടമായെന്ന വിലയിരുത്തലാണ് അഖിലേഷിന് ഉള്ളത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുക ബിഎസ്പിക്കായിരിക്കും. അതാണ് അഖിലേഷിനെ ആശങ്കപ്പെടുത്തുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില മാത്രം വിലയിരുത്തിയാണ് മായാവതി കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് സാധ്യതകള്‍

കോണ്‍ഗ്രസ് സാധ്യതകള്‍

2014ലെ തിരഞ്ഞെടുപ്പ് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ട് ബാക്കിയുള്ള കാര്യം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ബിഎസ്പിയിലേക്കാണ് പോയിരുന്നത് എന്ന് മനസ്സിലാക്കാം. 2009ല്‍ ഇത് കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്നപ്പോള്‍ 21 സീറ്റ് പാര്‍ട്ടി സ്വന്തമാക്കി. 20 ശതമാനം വോട്ടും അന്ന് പാര്‍ട്ടി നേടിയിരുന്നു. ഇതിന് ശേഷം ദുര്‍ബലമായ വോട്ടുബാങ്കാണ് വോട്ടര്‍മാരെ അകറ്റിയത്. ഈ നേതൃത്വം കാരണമാണ് സഖ്യമുണ്ടായപ്പോഴും സ്ഥിരം വോട്ടുബാങ്ക് മറ്റ് പാര്‍ട്ടികളിലേക്ക് എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

കോണ്‍ഗ്രസിന്റെ വോട്ട് 7 ശതമാനമായിരുന്നു 2014ല്‍. പ്രിയങ്കയുടെ വരവിന് മുമ്പേ ഇത് 12 ശതമാനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായതാണ്. പ്രിയങ്കയുടെ വരവോടെ ഇത് വീണ്ടും 20 ശതമാനത്തിലെത്തുമെന്ന കാര്യം ഉറപ്പാണ്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിലയില്‍ വലിയ മാറ്റമുണ്ടാക്കും. ഇവിടെ 21 സീറ്റുകള്‍ കോണ്‍ഗ്രസ്് നേടിയാലും അദ്ഭുതപ്പെടാനില്ല.

ബിഎസ്പിയുമായി ഒത്തുതീര്‍പ്പ്

ബിഎസ്പിയുമായി ഒത്തുതീര്‍പ്പ്

കണക്കുകള്‍ ബിഎസ്പിയെ ഭയപ്പെടുത്തുന്നതാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി പത്ത് സീറ്റുകളില്‍ സഖ്യമാവാമെന്ന് ബിഎസ്പി പറയുന്നു. ഇവിടെ ബിഎസ്പി മുന്നില്‍ നില്‍ക്കുന്ന മണ്ഡലമാണ്. എന്നാല്‍ ജയസാധ്യത ഉറപ്പുള്ള മണ്ഡലങ്ങളല്ല ഇത്. കോണ്‍ഗ്രസ് നല്ലൊരു ശതമാനം വോട്ട് പിടിച്ചാല്‍ ബിഎസ്പി തോല്‍ക്കാനും അത് ബിജെപിക്ക് നേട്ടമാവാനും സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കിയിരിക്കുകയാണ്.

വോട്ടുകള്‍ പ്രതിപക്ഷത്തേക്ക് പോകുമോ?

വോട്ടുകള്‍ പ്രതിപക്ഷത്തേക്ക് പോകുമോ?

കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പലതവണ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇവിടെ മായാവതിക്ക് തെറ്റിപ്പോയെന്നാണ് വിലയിരുത്തല്‍. പ്രിയങ്കയെ പോലെ ശക്തയായ നേതാവ് വരുന്നതോടെ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ താല്‍പര്യത്തിനനസരിച്ച് മാറുമെന്ന് ഉറപ്പാണ്. മായാവതി പറഞ്ഞാല്‍ ബിഎസ്പിയുടെ വോട്ടര്‍മാരും അഖിലേഷ് പറഞ്ഞാല്‍ എസ്പിയുടെ വോട്ടര്‍മാരും കോണ്‍ഗ്രസിലേക്ക് വോട്ടുമറിക്കുന്നത് ഇതുകൊണ്ട്. ഇവിടെ പ്രിയങ്കാ ഫാക്ടര്‍ കോണ്‍ഗ്രസിനും ബിഎസ്പിക്കും ഒരേപോലെ നേട്ടമാകും.

28 സീറ്റുകള്‍

28 സീറ്റുകള്‍

കോണ്‍ഗ്രസ് 28 സീറ്റുകള്‍ വേരുറപ്പിച്ച് കഴിഞ്ഞു. ഇവിടെ എന്തുവന്നാലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രാദേശിക തലത്തിലെ വികാരം. 2009ല്‍ വിജയിച്ചതും പത്ത് ശതമാനം വോട്ടുകള്‍ കൂടുതല്‍ വരുന്നതിന്റെയും സൂചനയാണ് ഇത്. പ്രതാപ്ഗഡ്, ഉന്നാവോ, ബാരബങ്കി, ഫൈസാബാദ്, ഖുഷിനഗര്‍ എന്നിവ കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടകളായി മാറി കഴിഞ്ഞു. 18 ശതമാനം വോട്ടുകള്‍ ഈ മണ്ഡലങ്ങളില്‍ നിന്ന് ലഭിക്കും. ഇതൊക്കെ ബിഎസ്പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ജാതിവോട്ടുകള്‍

ജാതിവോട്ടുകള്‍

ജാതി രാഷ്ട്രീയം ശക്തമായ യുപിയില്‍ ജാതി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോവുമെന്ന് ഉറപ്പാണ്. കുര്‍മി വിഭാഗത്തില്‍ കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമാണ്. 2007നും 2009നും ഇടയില്‍ 22 ശതമാനം വോട്ടാണ് കുര്‍മി വിഭാഗം കോണ്‍ഗ്രസിന് നല്‍കിയത്. ബ്രാഹ്മണര്‍, മുന്നോക്ക വിഭാഗം, മുസ്ലീങ്ങള്‍, ജാട്ടുകള്‍ എന്നിവ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. രാഹുലിന്റെ സ്വാധീനം ഇവര്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2014ല്‍ മോദി തരംഗത്തിന് സമാനമാണിത്.

വനിതാ വോട്ടര്‍മാര്‍

വനിതാ വോട്ടര്‍മാര്‍

നഗര-ഗ്രാമീണ മേഖലകളില്‍ വനിതകളുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുന്നുണ്ട്. ഇതൊക്കെ മായാവതിയെ ആശങ്കപ്പെടുത്തുന്നുണ്ട്. മുസ്ലീം വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ ശക്തമാണ്. ബിഎസ്പിയുടെ വോട്ടുബാങ്കാണ് ഇത്. ഒരേ വോട്ടുബാങ്കിനെ ലക്ഷ്യം വെക്കുന്നവര്‍ സഖ്യത്തില്‍ വേണ്ടെന്നാണ് മായാവതിയുടെ നിലപാട്. പക്ഷേ ഇത് ബിഎസ്പിക്ക് തിരിച്ചടിയാണ്. ഒരേ വോട്ടുബാങ്ക് ഏകീകരിക്കുന്നതിന് കോണ്‍ഗ്രസുമായുള്ള സഖ്യം ബിഎസ്പിയെ സഹായിക്കുമായിരുന്നു.

മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!

English summary
congress bsp have understanding in 10 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X