കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഇരട്ടത്താപ്പോ? മന്ത്രിമാര്‍ മരിച്ചപ്പോള്‍ വരെ ബജറ്റ് നടത്തി!!!

നേരത്തേ രണ്ടു തവണ സഹ മന്ത്രിമാര്‍ മരിച്ചപ്പോഴും ബജറ്റ് മാറ്റിയിരുന്നില്ല

  • By Manu
Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് ബജറ്റ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ചരിത്രത്തിനുനേരെ കണ്ണടച്ച്. രണ്ടു തവണ സഹ മന്ത്രിമാര്‍ മരിച്ചപ്പോള്‍ പോലും കോണ്‍ഗ്രസ് ബജറ്റ് മാറ്റിവച്ചിട്ടില്ലെന്നു ചരിത്രം തുറന്നുകാട്ടുന്നു. 1954, 74 വര്‍ഷങ്ങളില്‍ സഹ മന്ത്രിമാര്‍ മരിച്ചപ്പോഴും കോണ്‍ഗ്രസ് ബജറ്റ് മാറ്റിവയ്ക്കാന്‍ തയ്യാറായില്ലിരുന്നില്ല. ഇതേ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അഹമ്മദിന്റെ വിയോഗത്തില്‍ ബജറ്റ് മാറ്റണമെന്ന് ആവശ്യമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. ബജറ്റുമായി മുന്നോട്ടുപോയാല്‍ സഭ ബഹിഷ്കരിക്കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

jaitluy

1954ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നുപ്പോള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന സി ഡി ദേശ്മുഖായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. ഏപ്രില്‍ 19നാണ് മന്ത്രി ജുജ്ഹര്‍ പാല്‍ സൊറയ്ന്‍ മരിച്ചെങ്കിലും ബജറ്റ് ഇതേ ദിവസം തന്നെ നടന്നു.

jaitly

പിന്നീട് 1974ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോഴും ബജറ്റുമായി കോണ്‍ഗ്രസ് മുന്നോട്ടു പോയിരുന്നു. യശ്വവന്ത് റാവു ചൗഹാനായിരുന്നു ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ ധനമന്ത്രി. 74ല്‍ ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്ന ആഗസ്റ്റ് 31ന് മന്ത്രി എം ബി റാണ മരിച്ചെങ്കിലും ബജറ്റുമായി അവതരിപ്പിക്കാന്‍ സ്പീക്കര്‍ ഡി എസ് ദില്ലന്‍ അനുമതി നല്‍കുകയായിരുന്നു.

English summary
congress demanded to postpone budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X