കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ 'കള്ളം' പറഞ്ഞ് മോദി; എവിടെ നിന്നു കിട്ടിയെന്ന് കോണ്‍ഗ്രസ്, ഒമര്‍ അങ്ങനെ പറഞ്ഞിട്ടില്ല

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാണംകെട്ട നിമിഷമാണോ? അതോ രാജ്യത്തിന് മൊത്തം നാണംകെട്ട സമയമാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയ ചോദ്യം. കഴിഞ്ഞദിവസം നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ പാളിച്ചയാണ് ഈ ചോദ്യം ഉയരാന്‍ കാരണം. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറയാത്ത കാര്യം അദ്ദേഹം പറഞ്ഞുവെന്ന് മോദി ലോക്‌സഭയില്‍ പ്രസംഗിച്ചതാണ് പൊല്ലാപ്പായത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയവെയാണ് മോദി കശ്മീര്‍ വിഷയം ഉദ്ധരിച്ചതും ഇല്ലാത്ത കാര്യം പറഞ്ഞതും. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാല്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും കശ്മീര്‍ താഴ്‌വര രാജ്യത്ത് നിന്ന് വേര്‍പ്പെടുമെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞുവെന്നാണ് മോദി പ്രസംഗിച്ചത്. എന്നാല്‍ ഒമര്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു...

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി

മോദിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ദുഃഖം രേഖപ്പെടുത്തി. എവിടെ നിന്നാണ് ഈ വിവരം മോദിക്ക് ലഭിച്ചതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദിച്ചു. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം എടുക്കുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊക്കെ സംഭവിക്കുക എന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.

 ശക്തമായ കടന്നാക്രമണം

ശക്തമായ കടന്നാക്രമണം

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ തടവിലിട്ടത് ന്യായീകരികക്കാന്‍ മോദി പറഞ്ഞ കാര്യങ്ങള്‍ വിചിത്രമാണ്. ആക്ഷേപഹാസ്യ വെബ്‌സൈറ്റ് നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് മോദി പ്രസംഗിച്ചത്. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുക്കുമ്പോള്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

മോദി ലോക്‌സഭയില്‍ പറഞ്ഞത്

മോദി ലോക്‌സഭയില്‍ പറഞ്ഞത്

ഒമര്‍ അബ്ദുല്ലയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കശ്മീരി ജനതയെ വിശ്വസിക്കാത്ത നേതാക്കളാണവര്‍. അതുകൊണ്ടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് കശ്മീരികളെ വിശ്വാസമാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ കശ്മീരില്‍ ഭൂകമ്പമുണ്ടാകുമെന്നും ഇന്ത്യയില്‍ നിന്ന് കശ്മീര്‍ വേര്‍പ്പെടുമെന്നുമാണ് ഒമര്‍ പറഞ്ഞത്- മോദി വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രസംഗിച്ചത് ഇങ്ങനെ.

ഒമര്‍ അബ്ദുല്ല അങ്ങനെ പറഞ്ഞിട്ടില്ല

ഒമര്‍ അബ്ദുല്ല അങ്ങനെ പറഞ്ഞിട്ടില്ല

2014 മെയ് 28ന് ആക്ഷേപഹാസ്യ വെബ്‌സൈറ്റ് പുറത്തുവിട്ട വിവരമാണ് മോദി പ്രസംഗത്തില്‍ ഉദ്ധരിച്ചത്. എന്നാല്‍ ഒമര്‍ അബ്ദുല്ല കശ്മീര്‍ സംബന്ധിച്ച് ഇത്തരം പ്രസ്താവന നടത്തിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് ഒമര്‍ അബ്ദുല്ല ഒരു പ്രസ്താവന മാത്രമേ നടത്തിയിട്ടുള്ളൂ. അത് അറസ്റ്റ് ചെയ്യുന്നതിന് മുമ്പാണ്. ആ പ്രസ്താവനയില്‍ ഒമര്‍ അബ്ദുല്ല ലോക്‌സഭയില്‍ മോദി പറഞ്ഞ വാക്കുകള്‍ സൂചിപ്പിച്ചിട്ടുമില്ല.

ഒമര്‍ പറഞ്ഞത് ഇതാണ്

ഒമര്‍ പറഞ്ഞത് ഇതാണ്

ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക അധികാരം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇക്കാര്യം അമിത്ഷാ ലോക്‌സഭയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഒമര്‍ അബ്ദുല്ല അറസ്റ്റിലായി. അതിന് തൊട്ടുമ്പ് അദ്ദേഹം ട്വിറ്ററില്‍ സൂചിപ്പിച്ചത് ആരും നിയമം കൈയ്യിലെടുക്കരുതെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നുമാണ്.

വ്യാജ വാര്‍ത്ത വിശ്വസിച്ചു

വ്യാജ വാര്‍ത്ത വിശ്വസിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജ വാര്‍ത്ത വിശ്വസിച്ചുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ പ്രസ്താവനകളുടെ വിശ്വാസ്യത ചോദ്യം ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറിപ്പിട്ടിരിക്കുന്നത്. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറിലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറി

English summary
Congress busts PM Modi’s ‘fake news’ about Omar Abdullah in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X