കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎയ്ക്ക് 220 സീറ്റ്; എസ്പി-ബിഎസ്പി, തൃണമൂല്‍ പിന്തുണയില്‍ 272 കടക്കും, കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന് ആശ്വാസമായി ആഭ്യന്തര സര്‍വ്വേ | News Of The Day | Oneindia Malayalam

ദില്ലി: പ്രതിപക്ഷ വിശാല സഖ്യംരൂപീകരിക്കുന്നതില്‍ ചില സംസ്ഥാനങ്ങളിലെങ്കിലും തിരിച്ചടി നേരിട്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ താഴെ ഇറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

<strong>പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് ദേശീയ നേതാക്കളും ഇന്ന് സംസ്ഥാനത്ത് എത്തും</strong>പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് ദേശീയ നേതാക്കളും ഇന്ന് സംസ്ഥാനത്ത് എത്തും

ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വോട്ടിങ് പാറ്റേണും കണക്കിലെടുത്ത് കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വ്വേ പ്രകാരം പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഇപ്പോള്‍ ഉടക്കി നില്‍ക്കുന്നവരാണെങ്കിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എസ്പി, ബിഎസ്പി കക്ഷികളും സഖ്യത്തിന്‍റെ ഭാഗമാവുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടൂന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

കുറഞ്ഞത് 135-145

കുറഞ്ഞത് 135-145

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഏറ്റവും കുറഞ്ഞത് 135-145 സീറ്റുകള്‍ പാര്‍ട്ടിക്ക് മാത്രം ലഭിക്കുമെന്നാണ് ആഭ്യന്തര കണക്കെടുപ്പിലെ സൂചകങ്ങള്‍ വിലയിരുത്തി കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്.

160 വരെ

160 വരെ

പ്രാദേശിക കക്ഷികള്‍ ശക്തമല്ലാത്ത, ബിജെപിയുമായി നേരിട്ട് പോരാട്ടം നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരഖണ്ഡ്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്താനായാല്‍ സീറ്റുകള്‍ 160 വരെ എത്തുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

എന്‍ഡിഎയുടെ പ്രകടനം

എന്‍ഡിഎയുടെ പ്രകടനം

ഘടകക്ഷികളുടെ സീറ്റുകള്‍ കൂടി ചേരുന്നതോടെ യുപിഎ യുടെ അംഗസഖ്യ 200-220 വരെയായിരിക്കാം. യുപിഎ മാത്രം ഇത്രയും സീറ്റുകള്‍ നേടുമ്പോള്‍ എന്‍ഡിഎയുടെ പ്രകടനം ഇരുന്നൂറിലും താഴെ പോയേക്കും. അപ്പോള്‍ പ്രാദേശിക കക്ഷികളുടെ നിലപാട് ഏറെ നിര്‍ണ്ണായകമാവും.

എസ്പി, ബിഎസ്പി

എസ്പി, ബിഎസ്പി

തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി കക്ഷികള്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമല്ലെങ്കിലും ബിജെപിയുമായി സഹകരിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. ശക്തമായ വിലപേശല്‍ നടത്തുമെങ്കിലും ഈ പാര്‍ട്ടികള്‍ തങ്ങളുമായി സഹകരിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നത്.

272 തികയ്ക്കാം

272 തികയ്ക്കാം

യുപിഎയ്ക്കൊപ്പം ഈ കക്ഷികള്‍ കൂടി ചേരുന്നതോടെ കേവല ഭൂരിപക്ഷമായ 272 തികയ്ക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടല്‍. പാര്‍ട്ടി ദേശീയ നേതൃത്വം നടത്തിയ അവലോകനത്തിന്‍റെയും സ്വകാര്യ ഏജന്‍സികള്‍ വഴി രാഹുല്‍ ഗാന്ധി നടത്തിയ സര്‍വെയുടേയും അടിസ്ഥാനത്തിലുള്ള കണക്ക് കൂട്ടലാണ് ഇത്.

മോദി തരംഗമില്ല

മോദി തരംഗമില്ല

കഴിഞ്ഞ തവണത്തെ മോദി തരംഗമൊന്നും ഇക്കുറിയില്ല. ഇത് ബിജെപിയുടെ പ്രകടനത്തെ ബാധിക്കും. യുപിഎയെ അപേക്ഷിച്ച് എന്‍ഡിഎയിലെ ഘടകക്ഷികള്‍ ദുര്‍ബലമായതിനാല്‍ ബിജെപി എത്ര സീറ്റുകള്‍ നേടും എന്നതിനെ ആശ്രയിച്ചിരിക്കും മുന്നണിയുടെ മൊത്തം പ്രകടനം.

ആന്ധ്രയില്‍

ആന്ധ്രയില്‍

ആന്ധ്രയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് സജീവമായി നടത്തുന്നുണ്ട്. ജഗന്‍ വന്നില്ലെങ്കില്‍ ടിഡിപിയേയും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്.

കര്‍ണാടകയില്‍

കര്‍ണാടകയില്‍

ആര്‍ജെഡിയുമായി സഖ്യമുള്ള ബീഹാറിലും ജെഡിഎസുമായി സഖ്യമുള്ള കര്‍ണാടകയിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിശ്വാസം. 28 സീറ്റുകളുള്ള കര്‍ണാടകയില്‍ 20 അടുത്താണ് കോണ്‍ഗ്രസ് സഖ്യം ലക്ഷ്യം വെക്കുന്നത്.

ബീഹാറില്‍

ബീഹാറില്‍

ആര്‍ജെഡി സഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കുന്ന ബീഹാറില്‍ 48 ല്‍ 30 ന് അടുത്ത് സീറ്റാണ് സഖ്യം പ്രതീക്ഷിക്കുന്നത്. എന്‍സിപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന മഹാരാഷ്ട്രയിലും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

തമിഴ്നാട്

തമിഴ്നാട്

മുന്നണിയായി മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഡിഎംകെ പിന്തുണയോടെ തമിഴ്നാട്ടില്‍ 35 സീറ്റുവരെ ലഭിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നു. കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ സ്വന്തം നിലക്ക് മുന്നിലെത്താമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം.

പ്രതീക്ഷ

പ്രതീക്ഷ

നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തമായ മത്സരം നടത്താന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്. സംസ്ഥാനത്ത് അധികാരത്തിലേറിയിതിന് പിന്നാലെ നടത്തിയ ജനപ്രിയ പദ്ധതികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു.

രാജസ്ഥാനില്‍

രാജസ്ഥാനില്‍

25 സീറ്റുകളുള്ള രാജസ്ഥാനില്‍ 2014 ല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ 15 നടുത്ത് സീറ്റ് നേടാമെന്നാണ് പ്രതീക്ഷ. ഏറ്റവും മോശമായ പ്രകടനത്തിലും സീറ്റ് നില പത്തില്‍ താഴെപോകില്ലെന്നും കണക്ക് കൂട്ടൂന്നു.

മധ്യപ്രദേശിലും

മധ്യപ്രദേശിലും

മധ്യപ്രദേശിലും സ്ഥിതി വ്യത്യസ്ഥമല്ല. സംസ്ഥാനത്തെ 29 സീറ്റുകളില്‍ 2 സീറ്റുകളില്‍ മാത്രമായിരുന്നു 2014 ല്‍ കോണ്‍ഗ്രസ് വിജയിച്ചത്. തനിച്ചാണ് മത്സരിക്കുന്നതെങ്കിലും ഇത്തവണ പത്തിലേറെ സീറ്റുകള്‍ ഇവിടേയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

ലോക്സഭ തിര‍ഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
congress calculation for ensuring majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X