കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ നേതൃയോഗം റദ്ദാക്കി; നേതാക്കള്‍ വരില്ലെന്ന് അറിയിച്ചു

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് വിളിച്ച ആദ്യ പ്രതിപക്ഷ നേതൃയോഗം റദ്ദാക്കി. പ്രതിപക്ഷ നേതാക്കളില്‍ പലരും വരില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. തിരഞ്ഞെടുപ്പ് വിശകലനത്തിന് പുറമെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്. എന്നാല്‍ യോഗത്തിന് ദില്ലിയിലെത്താന്‍ സാധിക്കില്ലെന്ന് ചില നേതാക്കള്‍ പ്രതികരിച്ചുവത്രെ. വെള്ളിയാഴ്ച നടക്കേണ്ട യോഗം റദ്ദാക്കിയ വിവരം വ്യാഴാഴ്ച രാത്രിയാണ് പരസ്യമായത്.

Oppo

ജൂണ്‍ ആറിന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കും. അപ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ച ചെയ്യേണ്ട യോഗമാണ് റദ്ദാക്കിയിരിക്കുന്നത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 17ാം ലോക്‌സഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം വന്ന ശേഷം കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന ആദ്യ പ്രതിപക്ഷ പാര്‍ട്ടി യോഗമാണിത്.

വോട്ടിങ് മെഷീനിലെ അട്ടിമറി സംബന്ധിച്ചും ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. നേരത്തെ ഇക്കാര്യത്തില്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. തുടര്‍ നടപടികള്‍ എന്ത് എന്ന കാര്യം വെള്ളിയാഴ്ച നടക്കുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നാണ് നേതാക്കള്‍ പറഞ്ഞിരുന്നത്.

അമിത് ഷാ ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞേക്കില്ല; ഒരേ സമയം മന്ത്രിയും അധ്യക്ഷനും, സൂചനകള്‍ ഇങ്ങനെഅമിത് ഷാ ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞേക്കില്ല; ഒരേ സമയം മന്ത്രിയും അധ്യക്ഷനും, സൂചനകള്‍ ഇങ്ങനെ

ശനിയാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും സംബന്ധിക്കും. എന്നാല്‍ ആരാകും സഭയിലെ കോണ്‍ഗ്രസ് നേതാവ് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കേരളത്തില്‍ നിന്നാകുമെന്നാണ് ചര്‍ച്ചകള്‍. സഭാ കക്ഷി നേതാവിന്റെ സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ ദൗത്യം ഏറ്റെടക്കുമെന്ന് തരൂര്‍ വ്യക്തമക്കുകയും ചെയ്തു.

English summary
Congress Called Opposition Parties meeting Cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X