കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റിന് മറ്റൊരു അവസരം കൂടി നൽകി കോൺഗ്രസ്: ഇന്ന് വീണ്ടും യോഗം,ഹോട്ടലിൽ തന്നെ തുടർന്ന് വിമതർ

Google Oneindia Malayalam News

ദില്ലി; രാഷ്ട്രീയ പ്രതിസന്ധികൾ തുടരവെ രാജസ്ഥാനിൽ വീണ്ടും നിയമസഭാംഗങ്ങളുടെ യോഗം വിളിച്ച് കോൺഗ്രസ്. ഇടഞ്ഞ് നിൽക്കുന്ന ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനോട് ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 10 നാണ് യോഗം. ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ദില്ലിയിലെ റിസോർട്ടിൽ വെച്ചാണ് യോഗം ചേരുന്നത്.

സച്ചിൻ പൈലറ്റിനോടും അദ്ദേഹത്തിന് ഒപ്പമുള്ള എംഎൽഎമാരോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണ്, കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. പ്രശ്നങ്ങൾ തുറന്ന് സംസാരിച്ചാൽ മാത്രമേ പരിഹാരം കണ്ടെത്താൻ സാധിക്കൂ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതാക്കളെ കേൾക്കാൻ തയ്യാറാണെന്നും സുർജേവാല വ്യക്തമാക്കി.

sachincon-1

സച്ചിന് മുന്നിൽ കോൺഗ്രസ് വാതിലുകൾ തുറന്നിടുകയാണെന്ന് കഴിഞ്ഞ ദിവസം സുർജേവാല വ്യക്തമാക്കിയിരുന്നു. അതിനിടെ സച്ചിനെ മടക്കിയെത്തിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കാന്റ് ശക്തമാക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ കേന്ദ്രമന്ത്രി പി ചിദംബരവും സച്ചിനെ ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇന്നത്തെ യോഗത്തിലും സച്ചിൻ പൈലറ്റ് പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

Recommended Video

cmsvideo
Sachin cant betray congress, says DK sivakumar

16 എംഎൽഎമാരുമായി ഹരിയാനയിൽ തന്നെ തുടരുകയാണ് സച്ചിൻ പൈലറ്റ്. ഇന്ന് രാവിലെ തനിക്ക് ഹരിയാനയിലെ മനേസറിലുള്ള ഹോട്ടലിൽ എംഎൽഎമാർക്കൊപ്പം ഇരിക്കുന്ന വീഡിയോ സച്ചിൻ പൈലറ്റ് പങ്കുവെച്ചു. എംഎൽഎമാരായ ഇന്ദർ രാജ് ഗുർജർ, പിആർ മീണ, ജി ഈർ ഖട്ടണ തുടങ്ങിയ നേതാക്കളാണ് ഹോട്ടലിൽ ഉള്ളത്. എംഎൽഎമാരോട് സച്ചിൻ പൈലറ്റ് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

100 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. ഇവരെല്ലാം നിലവിൽ റിസോർട്ടിൽ തുടരുകയാണ്. അതിനിടെ രാജസ്ഥാനിലെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി പ്രാദേശിക പാര്‍ട്ടിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി അറിയിച്ചു. രണ്ട് എംഎല്‍എമാരാണ് ബിടിഎസിന് രാജസ്ഥാനില്‍ ഉളളത്. ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്.

അയോധ്യ നേപ്പാളിന്റെ ഭാഗം; അവകാശ വാദവുമായി ശര്‍മ ഒലി; അപലപിച്ച് ബിജെപി; മറുപടി ഇങ്ങനെഅയോധ്യ നേപ്പാളിന്റെ ഭാഗം; അവകാശ വാദവുമായി ശര്‍മ ഒലി; അപലപിച്ച് ബിജെപി; മറുപടി ഇങ്ങനെ

സ്വപ്‌നയും സന്ദീപും സരിത്തും തന്നെ; മുമ്പും കള്ളകടത്ത്; 2 തവണയായി 27 കിലോ സ്വര്‍ണ്ണംസ്വപ്‌നയും സന്ദീപും സരിത്തും തന്നെ; മുമ്പും കള്ളകടത്ത്; 2 തവണയായി 27 കിലോ സ്വര്‍ണ്ണം

English summary
Congress calls for another meeting in Rajsthan; asks sachin pilot to attend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X