കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ സ്ത്രീ വിരുദ്ധരെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഹരിയാന വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അധ്യാപികമാര്‍ ജീന്‍സ് ധരിക്കുന്നത് വിലക്കിയ നലപാടിനെതിരാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സ്ത്രീ വിരുദ്ധ നിലപാടാണ് ഹരിയാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സ്ത്രീ വിരുദ്ധ ചിന്തകളാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെത്. അതുകൊണ്ട് തന്നെ ഇത്തരം ഉത്തരവുകളില്‍ ആശ്ചര്യം വേണ്ടെന്നും ദേശീയ മഹിള കോണ്‍ഗ്രസ് പ്രസിഡണ്ട് ശോഭ ഓസ പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്ത്രീകള്‍ എന്ത് കഴിക്കണമെന്നും എത്ര കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും എന്ത് വസ്ത്രം ധരിക്കണമെന്നും നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ ജനങ്ങളിലേക്ക് അടിച്ചേര്‍പ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Shoba Oza

അധ്യാപികമാര്‍ പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലെത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് അനുചിതമല്ലെന്നുമാണ് ഉത്തരവിട്ടത്. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാതൃകകളാകണമെന്നും അതുകൊണ്ട് തന്നെ അനുചിതമല്ലാത്ത ഒരു വസ്ത്ര രീതിയായി കണകാക്കപ്പെടുന്ന ജീന്‍സ് ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം.

വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വിവധ മേഖലകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 2012ല്‍ വനിത ശിശുക്ഷേമ വകുപ്പും ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു. ജീന്‍സും ടീഷര്‍ട്ടും ഉപയോഗിക്കുന്നതിനു പകരം സാരിയോ ചൂരിദാറോ ധരിക്കാനായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

English summary
Taking a strong exception to the recent order of the Haryana education department which bars school teachers from wearing jeans to work, the Congress on Saturday dubbed Chief Minister Manohar Lal Khattar-led government ‘anti women’, claiming that he had made objectionable statement on women in the past as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X