കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷമ പങ്കെടുത്തത് തെറ്റെന്ന് കോണ്‍ഗ്രസ്; മോദി മറുപടി പറയണം

Google Oneindia Malayalam News

ദില്ലി: അബൂദാബിയില്‍ നടന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വാരാജ് പങ്കെടുത്തത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ഇത്തരമൊരു നിലപാട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി മുമ്പും എടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് വിദേശകാര്യ മന്ത്രിയെ സമ്മേളനത്തിലേക്ക് അയച്ചതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി സംഘര്‍ഷ കലുഷിതമായിരിക്കുന്ന വേളയിലാണ് ഒഐസി സമ്മേളനം യുഎഇയില്‍ നടന്നത്. പ്രത്യേക അതിഥിയായിട്ടാണ് ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. വിദേശകാര്യ മന്ത്രി സമ്മേളനത്തില്‍ പങ്കെടുത്ത് ഭീകരതക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തെ കുറിച്ച് വിശദീകരിച്ചിരുന്നു.....

പാകിസ്താന്‍ വിട്ടുനിന്നു

പാകിസ്താന്‍ വിട്ടുനിന്നു

ഇന്ത്യയെ ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത് യുഎഇയാണ്. സുഷമ സ്വരാജ് പങ്കെടുത്തത് കാരണം പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വിട്ടുനിന്നു. ഇന്ത്യയ്ക്ക് അതിര്‍ത്തി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സമ്മേളനത്തില്‍ സാധിക്കുകയും ചെയ്തു.

ഒരു മതത്തിനും എതിരല്ല

ഒരു മതത്തിനും എതിരല്ല

ഇന്ത്യയുടെ സൈനിക നീക്കം ഒരു മതത്തിനും എതിരല്ലെന്ന് സുഷമ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. അല്ലാഹുവിന്റെ നാമങ്ങള്‍ എല്ലാം സമാധാനമാണ് അര്‍ഥമാക്കുന്നത്. ഇന്ത്യ നീങ്ങുന്നത് ഒരുമതത്തിനും എതിരായിട്ടില്ലെന്നും ഭീകരത ലോകം നേരിടുന്ന പ്രതിസന്ധിയാണെന്നും സുഷമ പറഞ്ഞിരുന്നു.

ഇന്ത്യക്കെതിരെ വിമര്‍ശനം

ഇന്ത്യക്കെതിരെ വിമര്‍ശനം

ഒഐസി സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ ആണ് സുഷമ പങ്കെടുത്തത്. എന്നാല്‍ പിന്നീട് നടന്ന സമ്മേളനത്തിന്റെ സെഷനുകളില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഒഐസി കുറ്റപ്പെടുത്തി.

 ഇന്ത്യാ വിരുദ്ധ പ്രസ്താവന

ഇന്ത്യാ വിരുദ്ധ പ്രസ്താവന

ഒഐസിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവന വന്നതോടെയാണ് കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തുവന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ മുമ്പും നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ് ഇസ്ലാമിക രാജ്യങ്ങള്‍. പഴയ നിലപാടുകള്‍ അവര്‍ തിരുത്തിയിട്ടുമില്ല.

 എന്തിനാണ് മന്ത്രിയെ അയച്ചത്

എന്തിനാണ് മന്ത്രിയെ അയച്ചത്

പഴയ നിലപാട് ഒഐസി രാജ്യങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഉറപ്പുള്ള സാഹചര്യത്തില്‍ എന്തിനാണ് വിദേശകാര്യ മന്ത്രിയെ സമ്മേളനത്തില്‍ അയച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. ഇന്ത്യയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഒഐസി ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 നയതന്ത്ര മര്യാദ ലംഘിച്ചു

നയതന്ത്ര മര്യാദ ലംഘിച്ചു

നയതന്ത്ര മര്യാദ ലംഘിക്കുകയാണ് ഇന്ത്യ ചെയ്തതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്തിനാണ് പ്രധാനമന്ത്രി മോദി പ്രതിനിധിയെ സമ്മേളനത്തിലേക്ക് അയച്ചത്. വിഷയത്തില്‍ മോദി രാജ്യത്തോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതികരണം വന്നതിന് പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒഐസി കശ്മീര്‍ വിഷയത്തില്‍ ഇടപെടേണ്ട എന്ന പഴയ ഇന്ത്യയുടെ നിലപാട് ഇത്തവണ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

പാകിസ്താന്‍ ഒറ്റപ്പെടുന്ന സൂചന

പാകിസ്താന്‍ ഒറ്റപ്പെടുന്ന സൂചന

ഒഐസി സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചത് പാകിസ്താന് കനത്ത തിരിച്ചടിയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തിയിരുന്നു. പാകിസ്താനെതിരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഐക്യരാഷ്ട്രസഭയില്‍ രംഗത്തുവന്നതിന് പിന്നാലെയാണ് സുഷമ സ്വരാജ് യുഎഇയിലേക്ക് പുറപ്പെട്ടത്.

പാകിസ്താന്റെ ആവശ്യം തള്ളി

പാകിസ്താന്റെ ആവശ്യം തള്ളി

സുഷമയെ ഒഐസി സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യുഎഇ അംഗീകരിച്ചില്ല. ഒഐസി യോഗം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. പാകിസ്താന്‍ പങ്കെടുക്കാതിരിക്കുകയും ഇന്ത്യ പങ്കെടുക്കുകയും ചെയ്തത് നേട്ടമായി വിലയിരുത്തിയിരുന്നു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറിയത്.

ക്ഷണിക്കുന്നത് ആദ്യമായിട്ട്

ക്ഷണിക്കുന്നത് ആദ്യമായിട്ട്

ഒഐസി സമ്മേളനത്തിലേക്ക് ഇന്ത്യയെ ആദ്യമായിട്ടാണ് ക്ഷണിക്കുന്നത്. 1969ല്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി). മുസ്ലിം രാജ്യങ്ങളുടെ അവകാശങ്ങളും സുരക്ഷയും നിലനിര്‍ത്തുകയാണ് സംഘടനയുടെ ലക്ഷ്യം. എന്നാല്‍ എന്തിനാണ് ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതെന്ന് പാകിസ്താന്‍ ചോദിക്കുന്നു.

ഇന്ത്യന്‍ മുസ്ലിംകള്‍

ഇന്ത്യന്‍ മുസ്ലിംകള്‍

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. സുഷമ സ്വരാജ് ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലിം സ്വാധീനം കൂടി കണക്കിലെടുത്താണ് സുഷമയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കളി മാറ്റി; അംബേദ്കര്‍ സഖ്യത്തിലേക്ക്, ആര്‍എസ്എസിനെ ഒതുക്കുമെന്ന് ഉറപ്പ്മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കളി മാറ്റി; അംബേദ്കര്‍ സഖ്യത്തിലേക്ക്, ആര്‍എസ്എസിനെ ഒതുക്കുമെന്ന് ഉറപ്പ്

English summary
Congress calls Sushma's visit to OIC a diplomatic faux pas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X