കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി വിധിയോടെ കർണാടകത്തിലെ യെഡ്ഡി സർക്കാർ നിയമവിരുദ്ധം, ഉടനെ പിരിച്ച് വിടണമെന്ന് കോൺഗ്രസ്!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കൂറുമാറ്റം നടത്തിയ 17 എംഎല്‍എമാരും അയോഗ്യര്‍ തന്നെയെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. അതേസമയം എംഎല്‍എമാര്‍ക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും സുപ്രീം കോടതി വിധിയിലുണ്ട്. 15 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രീം കോടതിയുടെ ഉത്തരവ് വിമത എംഎല്‍എമാര്‍ക്ക് ആശ്വാസകരമാണ്.

എന്നാല്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ബിഎസ് യെഡ്യൂരപ്പ സര്‍ക്കാരിനെ പിരിച്ച് വിടണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സുപ്രീം കോടതി വിധിയോടെ ബിജെപി സര്‍ക്കാര്‍ നിയമവിരുദ്ദമായിരിക്കുകയാണ് എന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

bjp

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവാണ് ബിജെപി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറിയ എംഎല്‍എമാരുടെ അയോഗ്യത സുപ്രീം കോടതി ശരി വെച്ചിരിക്കുകയാണ്. അത് തെളിയിക്കുന്നത് കര്‍ണാടകത്തിലെ സര്‍ക്കാര്‍ നിയമവിരുദ്ധമാണ് എന്നാണ്. ഭൂരിപക്ഷം നിര്‍മ്മിച്ചെടുക്കുന്നതിന് വേണ്ടി ബിജെപി ഭരണഘടനാ വിരുദ്ധമായ വഴികള്‍ സ്വീകരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ ഉടന്‍ പിരിച്ച് വിടണം എന്നാണ് ദിനേഷ് ഗുണ്ടുറാവു ആവശ്യപ്പെട്ടത്.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കര്‍ണാടകത്തിലെ സഖ്യ സര്‍ക്കാരിനെ മറിച്ചിടുന്നതില്‍ ബിജെപിയുടെ പങ്ക് ഇതോടെ വ്യക്തമായിരിക്കുകയാണ് എന്നും കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു. ബിഎസ് യെദ്യൂരപ്പയുടേയും അമിത് ഷായുടേയും പങ്ക് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് കുറച്ചെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.

English summary
Congress calls Yeddi Government 'illegal' and demads immediate dismissal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X