കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തെ കൈവിടുന്നു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും തലപുകഞ്ഞ് ആലോചിച്ചിട്ടും നല്ലൊരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. പത്തിലധികം മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്ന സംസ്ഥാനമാണ് ഇത്. റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എ അദിതി സിംഗ് പാര്‍ട്ടി നയങ്ങളെ തള്ളിയത് ഇതിന്റെ തുടക്കം മാത്രമാണ്.

ഹരിയാനയില്‍ സോണിയാ ഗാന്ധി നിയമിച്ച ഭൂപീന്ദര്‍ ഹൂഡയെ അശോക് തന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം തഴഞ്ഞ അവസ്ഥയാണ്. മഹാരാഷ്ട്രയിലും സമാന അവസ്ഥയിലൂടെയാണ് കോണ്‍ഗ്രസിന്റെ പോക്ക്. എന്നാല്‍ ഇതിനെ മറികടക്കാന്‍ മൂന്ന് നിര്‍ദേശങ്ങളുമായി രാഹുലും സോണിയയും രംഗത്തുണ്ട്. പ്രിയങ്ക നേതാക്കളുമായി സമവായത്തിന്റെ മുഖം പുറത്തെടുക്കാനാണ് ഒരുങ്ങുന്നത്. ജിതിന്‍ പ്രസാദയ്ക്കായിരിക്കും ചുമതല.

യുപിയിലെ പ്രതിസന്ധി

യുപിയിലെ പ്രതിസന്ധി

ചിന്‍മയാനന്ദ് കേസില്‍ നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് വന്‍ രാഷ്ട്രീയ നേട്ടം സ്വന്തമാക്കിയിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്ത യോഗി സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിന് സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും മുകളിലുള്ള നേട്ടമാണ് സമ്മാനിച്ചത്. എന്നാല്‍ അദിതി സിംഗിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും വളരെ അടുപ്പമുള്ള നേതാവാണ് അദിതി സിംഗ്. ഇവര്‍ പ്രിയങ്ക നേതൃത്വം നല്‍കിയ പ്രതിഷേധ പരിപാടിയില്‍ നിന്ന് മുങ്ങി യുപി സര്‍ക്കാരിന്റെ ഗാന്ധി ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തിരിക്കുകയാണ്.

പ്രചാരണം പൊളിയുന്നു

പ്രചാരണം പൊളിയുന്നു

അദിതി സിംഗിന്റെ അഖിലേഷ് സിംഗ് റായ്ബറേലിയിലെ വളരെ സ്വാധീനമുള്ള നേതാവാണ്. ഇവര്‍ ബിജെപിയിലേക്ക് പോകാന്‍ അണിയറയില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. അദിതി ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും പ്രാദേശിക നേതാക്കള്‍ ഇക്കാര്യം ഉറപ്പിക്കുന്നു. രാഹുലിന്റെ മണ്ഡലമായ അമേഠി പിടിച്ചെടുത്തത് പോലെ റായ്ബറേലി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. അദിതിയുടെ പിന്‍മാറ്റം യുപിയിലെ പ്രചാരണത്തെ ദുര്‍ബലമാക്കിയിരിക്കുകയാണ്.

പ്രിയങ്കയുടെ അനുനയം മുഖം

പ്രിയങ്കയുടെ അനുനയം മുഖം

ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയത് പ്രിയങ്കയ്ക്ക് അറിയാം. അതേസമയം ഇവരെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷയായി താന്‍ വരുമെന്ന ഉറപ്പാണ് അദിതി സിംഗിന് പ്രിയങ്ക നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ നല്ലൊരു പദവിയും ലഭിക്കും. ജിതിന്‍ പ്രസാദയോട് അനുനയ ചര്‍ച്ചകള്‍ ഏകോപിപ്പിക്കാനാണ് പ്രിയങ്ക നിര്‍ദേശിച്ചിരിക്കുന്നത്. പ്രചാരണത്തിന് സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ സഹായവും കോണ്‍ഗ്രസിന് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

സോണിയ പരിഹരിക്കും

സോണിയ പരിഹരിക്കും

സോണിയയുടെ വസതിക്ക് മുന്നില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അശോക് തന്‍വര്‍ പ്രതിഷേധിച്ചത് അപ്രതീക്ഷിതമായിരുന്നു. ഹരിയാനയിലെ പ്രശ്‌നങ്ങള്‍ ഭൂപീന്ദര്‍ ഹൂഡ വന്നതോടെ പരിഹരിച്ചു എന്നായിരുന്നു സോണിയയുടെ വിലയിരുത്തല്‍. ടിക്കറ്റ് വിതരണത്തില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. തന്‍വറിനെ അനുനയിപ്പിക്കാന്‍ ഹൂഡയോട് തന്നെ കളത്തിലിറങ്ങാനാണ് സോണിയ നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി പദം തന്‍വറിന് നല്‍കാനുള്ള സാധ്യത ഇതോടെ വര്‍ധിച്ചിരിക്കുകയാണ്.

രാഹുല്‍ നിര്‍ദേശിച്ചത്...

രാഹുല്‍ നിര്‍ദേശിച്ചത്...

നന്നായി പ്രവര്‍ത്തിക്കുന്നവര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മികച്ച സ്ഥാനങ്ങളിലെത്തും എന്ന് രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് പ്രചാരണത്തിന് നേതാക്കളെ കളത്തിലിറക്കാനുള്ള തന്ത്രം. അതേസയം നിലവില്‍ പാര്‍ട്ടിക്ക് സ്റ്റാര്‍ ക്യാമ്പയിനര്‍മാരായി രാഹുലും പ്രിയങ്ക ഗാന്ധിയും മാത്രമാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ മിലിന്ദ് ദിയോറ വിഭാഗം വിട്ടുനില്‍ക്കുന്നതാണ് പ്രചാരണത്തെ ദുര്‍ബലമാക്കുന്നത്. ഇവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ വേണം

സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ വേണം

പ്രാദേശിക തലത്തില്‍ പ്രശസ്തരായ നേതാക്കളെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരായി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. ഹരിയാനയില്‍ പ്രശ്‌നം പരിഹരിക്കാന്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കെല്ലാം സീറ്റ് നല്‍കി കഴിഞ്ഞു. ഇതിലൂടെ തന്‍വറിന്റെ പ്രതിഷേധത്തെ തല്‍ക്കാലം ഇല്ലാതാക്കിയിരിക്കുകയാണ്. യുപിയില്‍ പ്രചാരണത്തിനായി അദിതി സിംഗിനെയും ഇറക്കും. നവജോത് സിദ്ദു അടക്കമുള്ള ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ പ്രചാരണത്തിന് ഇറങ്ങി മുതിര്‍ന്ന നേതാക്കളെ ഒതുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

<strong>ചിദംബരത്തെ വിടാതെ കോടതി.... ഇത്തവണയും ജാമ്യമില്ല, ഒക്ടോബര്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി</strong>ചിദംബരത്തെ വിടാതെ കോടതി.... ഇത്തവണയും ജാമ്യമില്ല, ഒക്ടോബര്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

English summary
congress campaign hits block looking for new leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X