കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി 20ന്... രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
സ്ഥാനാര്‍ത്ഥി പട്ടികയും പ്രചാരണവും റെഡി ആക്കി കോൺഗ്രസ് | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറാന്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയും പ്രചാരണവും അടക്കമുള്ള കാര്യങ്ങള്‍ ഫെബ്രുവരിയില്‍ തീരുമാനിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് വേണ്ടി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്.

അതേസമയം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ രാഹുല്‍ നല്‍കിയിട്ടുണ്ട്. ആരുടെയും നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കില്ല. സംസ്ഥാനങ്ങളില്‍ നിന്ന് പട്ടിക സമര്‍പ്പിക്കുന്ന രീതി വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ശക്തി ആപ്പിന്റെ സഹായത്തോടെയായിരിക്കും അന്തിമമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്നാണ് വ്യക്തമാകുന്നത്. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യും.

സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി പട്ടിക

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി 15ന് ശേഷം പുറത്തുവിടുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഓരോ സംസ്ഥാന ഘടകത്തോടും പ്രാദേശിക തലത്തില്‍ മികച്ച പ്രതിച്ഛായയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക നല്‍കണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ്. അത്തരമൊരു അവസ്ഥ കോണ്‍ഗ്രസിനുണ്ടാകരുതെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

എട്ട് സംസ്ഥാനങ്ങളില്‍

എട്ട് സംസ്ഥാനങ്ങളില്‍

കൂടുതല്‍ സീറ്റുകളുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഈ രീതി ആദ്യം നടപ്പാക്കുക. നേരത്തെ തന്നെ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് നീക്കം. അതേസമയം ഇനിയും വൈകിക്കുന്നത് കോണ്‍ഗ്രസിന് പുതിയ സഖ്യങ്ങളെ വരെ ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. നേരത്തെ തന്നെ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാതിരുന്നതാണ് ഉത്തര്‍പ്രദേശിലെ തിരിച്ചടിയിലേക്ക് നയിച്ചത്. ഒടുവില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

മണ്ഡലങ്ങളിലെ കണക്ക്

മണ്ഡലങ്ങളിലെ കണക്ക്

ഓരോ മണ്ഡലങ്ങളിലും ജനപ്രീതി ഉള്ള മൂന്ന് സ്ഥാനാര്‍ത്ഥികളെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് രാഹുലിന്റെ നിര്‍ദേശം. ഫെബ്രുവരി 20നാണ് പട്ടിക സമര്‍പ്പിക്കേണ്ടത്. ഇതില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനമെടുത്ത ശേഷമേ അന്തിമ പട്ടിക തയ്യാറാക്കൂ. കോണ്‍ഗ്രസ് ബിജെപി പോരാട്ടം നേരിട്ട് നടക്കുന്ന മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ദേശിക്കാനാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. അടുത്ത 10 ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്തായിരിക്കണമെന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗരേഖ ഉണ്ടാക്കും.

ബിജെപിക്ക് ബദലൊരുക്കും

ബിജെപിക്ക് ബദലൊരുക്കും

ബിജെപിക്ക് ബദലായി കോണ്‍ഗ്രസിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നാണ് പ്രധാനമായും പട്ടികയില്‍ ഉണ്ടാവുക. കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍ എന്നിവരെ ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനങ്ങളുമുണ്ടാകും. ഈ മേഖലയിലെ പ്രതിസന്ധികള്‍ പഠിച്ച് ഒരു റിപ്പോര്‍ട്ടും കോണ്‍ഗ്രസ് അവതരിപ്പിക്കും. അതേസമയം കോണ്‍ഗ്രസിന്റെ സഹയോഗി പദ്ധതിയും ശക്തി ആപ്പും വോട്ടര്‍മാരെ ഒപ്പം കൂട്ടുന്നതിനായി കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. ശക്തി ആപ്പിലൂടെ പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിക്കാം.

പ്രചാരണം എപ്പോള്‍

പ്രചാരണം എപ്പോള്‍

കോണ്‍ഗ്രസിന്റെ പ്രചാരണം രാഹുല്‍ ഗാന്ധി ലഖ്‌നൗവില്‍ വെച്ച് ആരംഭിക്കും. ഫെബ്രുവരി ആദ്യവാരമാണ് ഇത് തുടങ്ങുക. കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കള്‍ ഇത് മാര്‍ച്ച് ആദ്യവാരത്തിലാണ് ആരംഭിക്കു. ഗുലാം നബി ആസാദും രാജ് ബബ്ബാറും ചേര്‍ന്നാണ് പ്രചാരണത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ആദ്യ റാലി. ഗൊരഖ്പൂര്‍, വാരണാസി, ജാന്‍സി, സീതാപൂര്‍, ബാന്ദ, സഹാരണ്‍പൂര്‍, ഹാപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് രാഹുല്‍ പ്രചാരണം നടത്തുന്നത്.

രാഹുലിന്റെ റാലിയില്‍ വാരണാസിയില്‍ നിന്ന് കര്‍ഷകരെത്തും, പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്!!രാഹുലിന്റെ റാലിയില്‍ വാരണാസിയില്‍ നിന്ന് കര്‍ഷകരെത്തും, പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്!!

English summary
congress candidate list may coming soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X