Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനശ്രമം; നഗ്മ യുവാവിന്റെ കരണത്തടിച്ചു

മീററ്റ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മ കരണത്തടിച്ചു. കഴിഞ്ഞയാഴ്ച സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നഗ്മയെ പരസ്യമായി ചുംബിച്ചത് വന്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീററ്റിലെ സ്ഥാനാര്‍ഥിയാണ് തെന്നിന്ത്യയിലെ ഗ്ലാമര്‍ നായികയായിരുന്ന നഗ്മ.

പ്രചാരണത്തിനിടെ യുവാവിന്റെ കൈക്രിയകള്‍ അതിരുവിട്ടതോടെയാണ് ശല്യക്കാരനെ നഗ്മ പരസ്യമായി കരണത്തടിച്ചത്. ഇനിയും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായാല്‍ താന്‍ മീററ്റില്‍ പ്രചാരണത്തിന് വരില്ല എന്ന് ഭീഷണി മുഴക്കിയാണ് നടി സ്ഥലം വിട്ടത്.

എന്നാല്‍ പണ്ട് ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു എന്നാണ് രാഷ്ട്രീയ എതിരാളികള്‍ നഗ്മയെ കളിയാക്കുന്നത്. പണ്ടത്തെ ചൂടന്‍ രംഗങ്ങളിലെ നായികയായിട്ടാണ് ഇപ്പോഴും ജനങ്ങള്‍ നഗ്മയെ കാണുന്നതത്രെ. നഗ്മയുടെ ചില പ്രകടനങ്ങള്‍ നോക്കൂ.

നഗ്മ

നഗ്മ

തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി, ഭോജ്പൂരി സിനിമകളിലെ ചൂടന്‍ സാന്നിധ്യമായിരുന്നു ഒരു കാലത്ത് നഗ്മ. നന്ദിത മൊറാര്‍ജി എന്നാണ് നഗ്മയുടെ ശരിക്കുള്ള പേര്.

കാതലന്‍

കാതലന്‍

കാതലന്‍, ബാഷ, കില്ലര്‍, തുടങ്ങിയവയാണ് നഗ്മയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങള്‍.

മലയാളം

മലയാളം

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ നഗ്മ നഗ്മയായിത്തന്നെ സ്‌ക്രീനിലെത്തി. പിന്നീട് മോഹന്‍ലാലിന്റെ ചതുരംഗത്തിലെ പോലീസായും നഗ്മ അഭിനയിച്ചു.

ബി ജെ പിയോ കോണ്‍ഗ്രസോ

ബി ജെ പിയോ കോണ്‍ഗ്രസോ

ഹൈദരാബാദില്‍ നിന്നും നഗ്മ ബി ജെ പി സ്ഥാനാര്‍ഥിയായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണ് നഗ്മ.

ഹിന്ദു - മുസ്ലിം

ഹിന്ദു - മുസ്ലിം

നമിതയുടെ അച്ഛന്‍ ഹിന്ദുവും അമ്മ മുസ്ലിമുമാണ്. എല്ലാ മതങ്ങളെയും ബഹുമാനിച്ചാണ് താന്‍ വളര്‍ന്നതെന്ന് നഗ്മ അഭിമുഖങ്ങളില്‍ പറയാറുണ്ട്.

മീററ്റ്

മീററ്റ്

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് നഗ്മ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ അത്ര നല്ല അനുഭവങ്ങളല്ല സ്ഥാനാര്‍ഥിയായി മീററ്റിലെത്തിയ നഗ്മയ്ക്ക് കിട്ടിയത്.

പരസ്യചുംബനം

പരസ്യചുംബനം

സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എയായ ഗജരാജ് സിംഗാണ് നഗ്മയെ പരസ്യമായി കെട്ടിപ്പിടിച്ച് ചുംബിച്ച് സ്‌നേഹം പ്രകടിപ്പിച്ചത്. ഞെട്ടിപ്പോയ നഗ്മ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

ഓണ്‍ലൈനില്‍ വൈറല്‍

ഓണ്‍ലൈനില്‍ വൈറല്‍

നടിയും സ്ഥാനാര്‍ഥിയുമായ നഗ്മയെ കോണ്‍ഗ്രസ് എം എല്‍ എ ചുംബിക്കുന്ന വീഡിയോ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

വീണ്ടും വിവാദം

വീണ്ടും വിവാദം

പ്രചാരണത്തിനിടെ അപമാനിച്ച യുവാവിനെ കരണത്തടിച്ചാണ് നഗ്മ വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിച്ചിരിക്കുന്നത്. ഇതും മീററ്റില്‍ വെച്ച് തന്നെയാണ്.

ഇനി മീററ്റിലേക്കില്ല

ഇനി മീററ്റിലേക്കില്ല

ഇനിയും ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായാല്‍ മീററ്റിലേക്ക് കാലുകുത്തില്ല എന്ന് പ്രഖ്യാപിച്ചാണ് ഇത്തവണ നഗ്മ യോഗസ്ഥലത്ത് നിന്നും മടങ്ങിയത്.

ജനം തള്ളിക്കയറുന്നു

ജനം തള്ളിക്കയറുന്നു

നഗ്മയുടെ യോഗസ്ഥലങ്ങളിലേക്ക് ആളുകള്‍ ഇടിച്ചുകയറുകയാണ്. വെള്ളിത്തിരയില്‍ മാത്രം കണ്ട് ഗ്ലാമര്‍ നായികയെ അടുത്തുകാണാനും തൊടാനുമാണ് ആളുകള്‍ പാര്‍ട്ടി പരിപാടിക്ക് എത്തുന്നതത്രേ.

എന്താണ് കാരണം

എന്താണ് കാരണം

സ്ഥാനാര്‍ഥിയായി വന്നാലും ആളുകളുടെ മനസില്‍ നഗ്മ ഇപ്പോഴും സിനിമാ നടിയാണ്. മുതിര്‍ന്ന നേതാവും എം എല്‍ എയുമായ കോണ്‍ഗ്രസുകാരന്‍ പോലും ഇതില്‍ വ്യത്യസ്തനല്ല എന്നാണ് മീററ്റിലെ സംഭവം സൂചിപ്പിക്കുന്നത്.

വിതച്ചത് കൊയ്യുന്നു?

വിതച്ചത് കൊയ്യുന്നു?

പണ്ട് ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നു എന്നാണ് രാഷ്ട്രീയ എതിരാളികളുടെ കമന്റ്. നഗ്മയുടെ പഴയ ചിത്രങ്ങള്‍ കണ്ട് പ്രചോദിതരായ ആളുകളാണത്രെ ഈ അക്രമങ്ങള്‍ കാണിക്കുന്നത്.


More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+