കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെയ്പ്പ്, കഴുത്തറുത്ത് മടങ്ങി! പിന്നില്‍ ആറംഗ സംഘം

  • By
Google Oneindia Malayalam News

ബുവനേശ്വര്‍: തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു. അസ്ക ലോക്സഭ മണ്ഡലത്തിലെ മനോജ് കുമാര്‍ ജനയ്ക്കാണ് ബെര്‍ഹ്മാപൂരില്‍ വെച്ച് വെടിയേറ്റത്. ബുവനേശ്വറില്‍ നിന്ന് കാറില്‍ സഞ്ചരിക്കവേയാണ് കാറില്‍ എത്തിയ അജ്ഞാത ആറംഗ സംഘം സ്ഥാനാര്‍ത്ഥിക്ക് മേല്‍ വെടിയുതിര്‍ത്തത്.

 gunodisha

ജെനയെ പിന്തുടര്‍ന്ന ആക്രമി സംഘം അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയ സമയം നോക്കി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബെര്‍ഹാംപൂര്‍ എസ്പി പിനാക് മിശ്ര പറഞ്ഞു. വെടിയുതിര്‍ത്ത സംഘം സ്ഥാനാര്‍ത്ഥിയുടെ കഴുത്ത് അറുത്താണ് മടങ്ങിയത്. കൂടെ ഉണ്ടായിരുന്ന സഹായി അനില്‍ കുമാര്‍ സ്വെയ്നേയും ആക്രമിച്ചു. സ്ഥാനാര്‍ത്ഥിയുടെ നില ഗുരുതരമാണെന്നും എസ്പി അറിയിച്ചു.

കഴിഞ്ഞ മാസം ബിജെപിയുടെ കുദ്ര മണ്ഡലം തലവന്‍ മാന്‍ഗുലിയെ പാര്‍ട്ടി ഓഫീസിന് പുറത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പിന്നീട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

English summary
congress candidate short dead 6 unknown people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X