കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടപ്പൊരിച്ചിലിനിടെ കോണ്‍ഗ്രസിന് ജയം; ബിജെപി അംഗങ്ങള്‍ കൂറുമാറി, കൂടെ ജെഡിഎസും സ്വതന്ത്രനും

Google Oneindia Malayalam News

ബെംഗളൂരു: പുറത്ത് വടിയും കല്ലും പ്രതിഷേധവുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. അകത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. പുറത്ത് പോലീസിന് നേരെ കല്ലേറുണ്ടായി. പിന്നെ കൂട്ടപ്പൊരിച്ചില്‍.

Recommended Video

cmsvideo
Congress candidate win as Vijayapura zilla panchayat President | Oneindia Malayalam

എല്ലാം കഴിഞ്ഞപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് നേതാവ് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ക്ക് അടക്കാന്‍ വയ്യാത്ത ദുഃഖം. ആശ്ചര്യപ്പെടുത്തുന്ന രാഷ്ട്രീയ പോരിനാണ് വിജയപുര ജില്ലാ പഞ്ചായത്ത് കാര്യാലയം സാക്ഷിയായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

അന്തിമ ഫലം ഇങ്ങനെ

അന്തിമ ഫലം ഇങ്ങനെ

42 അംഗ കൗണ്‍സിലാണ് വിജയപുരയിലേത്. 22 സീറ്റ് നേടി കോണ്‍ഗ്രസിന്റെ സുജാത കല്ലിമാനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി ഭീഷ്മ ശങ്കര്‍ ബിരാദറിന് 20 വോട്ട് ലഭിച്ചു. അടുത്ത ഒരു വര്‍ഷം കൂടിയാണ് ഭരണസമിതിക്ക് കാലാവധിയുള്ളത്.

കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്...

കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്...

ബിജെപി അംഗങ്ങളായ ബിന്ദുരയ ബിരാദര്‍, മഹന്ത്‌ഗൊണ്ട പാട്ടീല്‍, കലപ്പ മട്ടി, ജ്യോതി അസ്‌കി എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. കൂടാതെ രണ്ട് ജെഡിഎസ് അംഗങ്ങളും ഒരു സ്വതന്ത്രനും കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുജാതക്ക് ജയം ഉറപ്പായത്.

സര്‍വ സജ്ജരായി തമ്പടിച്ചു

സര്‍വ സജ്ജരായി തമ്പടിച്ചു

ബിജെപിയുടെ നാല് അംഗങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്തുവില കൊടുത്തും അത് തടയുമെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കി. നാല് അംഗങ്ങള്‍ വന്നത് സ്വകാര്യ ബസിലാണ്. ഈ ബസ് തടയാന്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചു.

തടയലും കല്ലേറും

തടയലും കല്ലേറും

ബിജെപി പ്രവര്‍ത്തകരെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തിയതോടെ പോലീസിന് പണിയായി. ഇരുകൂട്ടര്‍ക്കുമിടയില്‍ പോലീസ് തമ്പടിച്ചു. ഇതിനിടെയാണ് ബസ് എത്തിയത്. തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതിനിടെ കല്ലേറുണ്ടായി.

കല്ല് പോലീസുകാരന്റെ മുഖത്ത്

കല്ല് പോലീസുകാരന്റെ മുഖത്ത്

പോലീസുകാരന്റെ മുഖത്ത് കല്ലേറ് പതിച്ചതോടെ പോലീസ് ലാത്തി വീശി. കണ്ടവരെയെല്ലാം പോലീസ് അടിച്ചോടിച്ചു. വിമതരായ ബിജെപി അംഗങ്ങള്‍ ഇതിനിടെ ജില്ലാ പഞ്ചായത്ത് ഹാളില്‍ കയറി. ആശ്വാസത്തോ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്മാറി. പിന്നെ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മിലായി സംഘര്‍ഷം.

അങ്ങോട്ടും ഇങ്ങോട്ടും ക്രോസ് വോട്ടിങ്

അങ്ങോട്ടും ഇങ്ങോട്ടും ക്രോസ് വോട്ടിങ്

20 അംഗങ്ങളുമായി സഭയിലെ ഏറ്റവും വലിയ കക്ഷി ബിജെപിയാണ്. കോണ്‍ഗ്രസിന് 18 സീറ്റുകളാണുള്ളത്. ജെഡിഎസ്സിന് മൂന്ന് അംഗങ്ങളും ഒരു സ്വതന്ത്രനുമുണ്ട്. കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു. ബിജെപിയുടെ നാല് അംഗങ്ങള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്തു. ജെഡിഎസും സ്വതന്ത്രനും പിന്തുണച്ചതോടെ കോണ്‍ഗ്രസ് ജയിക്കുകയായിരുന്നു.

ധാരണകള്‍ ലംഘിച്ചപ്പോള്‍...

ധാരണകള്‍ ലംഘിച്ചപ്പോള്‍...

നാല് വര്‍ഷം മുമ്പ് കോണ്‍ഗ്രസും ബിജെപിയും ധാരണയുണ്ടാക്കി ഭരണം തുടങ്ങിയ ജില്ലാ പഞ്ചായത്താണ് വിജയപുരയിലേത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ധാരണകള്‍ ലംഘിക്കപ്പെട്ടു. ഇപ്പോള്‍ ബിജെപി നേതാവാണ് വൈസ് പ്രസിഡന്റ്. ഇനിയുള്ള ഒരു വര്‍ഷം കോണ്‍ഗ്രസ് അംഗം പ്രസിഡന്റാകും.

മോദിയും ഷായുമല്ല; ഇത്തവണ തുറുപ്പ് ചീട്ട് ഇവരാണ്... ബിഹാറില്‍ വേറിട്ട നീക്കവുമായി ബിജെപിമോദിയും ഷായുമല്ല; ഇത്തവണ തുറുപ്പ് ചീട്ട് ഇവരാണ്... ബിഹാറില്‍ വേറിട്ട നീക്കവുമായി ബിജെപി

English summary
Congress candidate win as Vijayapura zilla panchayat President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X