കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോലും ലഭിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ്പോലും ലഭിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പിടിവാശിയാണെന്നും മുസ്തഫാബാദില്‍‌ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെ കെജ്രിവാള്‍ ആരോപിച്ചു.

<strong>വടകരയില്‍ കെകെ രമ മത്സരിക്കും; സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വന്നാല്‍ പിന്തുണ യുഡിഎഫിന്: അര്‍എംപി</strong>വടകരയില്‍ കെകെ രമ മത്സരിക്കും; സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വന്നാല്‍ പിന്തുണ യുഡിഎഫിന്: അര്‍എംപി

കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിന് ആംആദ്മി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് സഖ്യത്തിന്‍റെ ആവശ്യകതയെ കുറിച്ച് ബോധ്യം വന്നില്ല. ദില്ലിയില്‍ ബിജെപിയെ പരാജയപ്പെടുത്താന‍് ആംആദ്മിക്ക് മാത്രമേ കഴിയു. പ്രതിപക്ഷ വോട്ടുകള്‍ ആംആദ്മിക്കും കോണ്‍ഗ്രസിനും ഇടയില്‍ വിഭജിച്ചു പോവാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.

aap

എഎപിയുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം സഖ്യത്തിനെതിരായി കടുത്ത നിലപാടാണ് സ്വീകരിച്ചു പോന്നിരുന്നത്. ഷീലാ ദീക്ഷിത് ഉള്‍പ്പടേയുള്ള നേതാക്കളുമായി ദേശീയനേതൃത്വം നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അവസാനവട്ട ശ്രമം എന്ന നിലയില്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയും ഷീലാ ദീക്ഷിതുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നിട്ടും എഎപിയോട് നിലപാടില്‍ മാറ്റം വരുത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാവാതിരിക്കുകയായിരുന്നു.

English summary
Congress candidates will lose their deposits,’ claims Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X