മോഡി കോണ്‍ഗ്രസിന് വെല്ലുവിളി;ചിദംബരം

മോഡി റാലികളില്‍ ഉപയോഗിയ്ക്കുന്ന ഭാഷ ആശയങ്ങള്‍ എന്നിവയെപ്പറ്റിയും ചിദംബരം സംസാരിച്ചു. രാജ്യത്തെ പല പ്രധാന പ്രശ്‌നങ്ങളെപ്പറ്റിയും മോഡി ഇത് വരെ പ്രതികരിച്ചിട്ടില്ലെന്നും വെറും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുകമാത്രമാണ് ചെയ്യുന്നതെന്നും ചിദംബരം പറഞ്ഞു.
പാര്‍ട്ടിയിലെ നിലവിലെ സാഹചര്യമനുസരിച്ച് രാഹുല്‍ ഗാന്ധി തന്നെയായിരിയ്ക്കും പാര്‍ട്ടിയുടെ നേതാവെന്നും ചിദംബരം. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പുതിയ സര്‍ക്കാരിനെ നയിക്കുന്നതും രാഹുല്‍ ഗാന്ധി തന്നെയായിരിയ്ക്കുമെന്നും ചിദംബരം. തന്റെ വ്യക്തിപരമായ അഭിപ്രായം അനുസരിച്ച് ഭരണം യുവതലമുറയ്ക്ക് കൈമാറേണ്ട സമയമായെന്നും ചിദംബരം പറഞ്ഞു.
രാജ്യത്ത് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിയാന്‍ പ്രാപ്തമായ യുവജനത രാജ്യത്തുണ്ടെന്നും ചിദംബരം പറഞ്ഞു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലികളില്‍ രാജ്യം നേരിടുന്ന പല പ്രധാന പ്രശ്‌നങ്ങളെപ്പറ്റിയും സംസാരിയ്ക്കണമെന്ന് താന്‍ ഉപേദേശിയ്ക്കുമെന്നും ചിദംബരം പറഞ്ഞു.












Click it and Unblock the Notifications