കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ എല്ലായിടത്തും പ്രവര്‍ത്തിക്കും, കോണ്‍ഗ്രസിനെ കൊണ്ടാവില്ല, ഭവാനിപൂരില്‍ കടുപ്പിച്ച് മമത

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി മമത ബാനര്‍ജി. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം ഇരുവരും തമ്മിലുണ്ടാവുമെന്ന് കരുതിയിരിക്കുന്ന സാഹചര്യത്തിലാണ് മമത നയം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒന്നുമാവാന്‍ പറ്റില്ലെന്ന തരത്തിലാണ് മമതയുടെ പരാമര്‍ശങ്ങള്‍ വന്നിരിക്കുന്നത്. ഭവാനിപൂരിലെ പ്രചാരണത്തിനിടെയാണ് മമത നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ ദിവസം അഭിഷേക് ബാനര്‍ജിയും കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്ന് തുറന്നടിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോണ്‍ഗ്രസിനെതിരെ മമത വാളെടുത്തിരിക്കുന്നത്. ഇരുവരും തമ്മില്‍ ബന്ധത്തില്‍ വിള്ളല്‍ വീണുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷംജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷം

1

കോണ്‍ഗ്രസ് ആകെ ഭയപ്പെട്ടിരിക്കുകയാണ്. അവര്‍ ചിലപ്പോഴൊക്കെ ബിജെപിയെ നേരിടാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ക്ക് മമത ബാനര്‍ജിയെ നേരിടാന്‍ സാധിക്കില്ലെന്ന് മമത ഭവാനിപൂരില്‍പറഞ്ഞു. ഈ രാജ്യത്താകെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. എന്നാല്‍ കോണ്‍ഗ്രസിനെ കൊണ്ട് അതിന് സാധിക്കില്ല. തൃണമൂലിന് മാത്രമാണ് അത് സാധിക്കുക. ബിജെപിയെ ഈ രാജ്യത്ത് നിന്ന് തകര്‍ത്തെറിയാന്‍ തൃണമൂല്‍ ഒറ്റയ്ക്ക് തന്നെ ധാരാളമാണ്. ഞങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ല. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെങ്കില്‍ ഞങ്ങള്‍ പോരാടും, വിജയിച്ച് തിരിച്ച് വരികയും ചെയ്യും. ഇതെന്റെ വാക്കാണെന്നും മമത പറഞ്ഞു.

നേരത്തെ സോണിയയും മമതയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി സഖ്യത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം താളം തെറ്റുമെന്നാണ് മമതയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. മമതയെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ബിജെപി കോണ്‍ഗ്രസിനെ ഒരിക്കലും എതിരാളിയായി കാണുന്നില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അവരെ ലക്ഷ്യമിടാതിരിക്കുന്നത്. പി ചിദംബരത്തിനെതിരെ മാത്രമാണ് ബിജെപി ഇതുവരെ രാഷ്ട്രീയ പകപോക്കല്‍ നടത്തിയത്. വേറെ ഒരു നേതാവും കേന്ദ്ര ഏജന്‍സികളെ പേടിച്ചിരിക്കേണ്ട അവസ്ഥയില്ലെന്നും മമത ആരോപിച്ചു.

അതേസമയം തൃണമൂലിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കല്‍ക്കരി അഴിമതിയോ പശുക്കടത്തോ പോലുള്ള അഴിമതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും പങ്കാളിയായിട്ടില്ല. അതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് ഞങ്ങളുടെ പിറകെ വരേണ്ട അവസ്ഥയില്ലെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. നേരത്തെ അഭിഷേക് ബാനര്‍ജിയും അതിരൂക്ഷമായിട്ടാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിനെ പോലെ മുട്ടുമടക്കി നില്‍ക്കും തൃണമൂല്‍ എന്നാണ് ബിജെപി കരുതിയതെങ്കില്‍ തെറ്റി. ഞങ്ങള്‍ വര്‍ധിത വീര്യത്തോടെ നിങ്ങളോട് പോരാടും. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങളെത്തും. അവിടെയെല്ലാം നിങ്ങളെ പിഴുതെറിയുമെന്നും അഭിഷേക് പറഞ്ഞിരുന്നു.

ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ

പരിചയക്കുറവുള്ള നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറുമെന്നും, സ്വയം കുഴിതോണ്ടുകയാണ് അഭിഷേക് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചിരുന്നു. അതേസമയം ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ മമത ബാനര്‍ജി ഒപ്പമുണ്ടാകണമെന്ന് കോണ്‍ഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ല. ബിജെപിയോടുള്ള കോണ്‍ഗ്രസിന്റെ യുദ്ധം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപിക്കൊപ്പമായിരുന്നു മമത ബാനര്‍ജി. കേന്ദ്രത്തില്‍ അവര്‍ ഒന്നിച്ച് ഭരിച്ചിരുന്നു. എന്നെങ്കിലും അത് തെറ്റായിരുന്നുവെന്ന് അവര്‍ സമ്മതിച്ചിട്ടില്ല. ബംഗാളിലേക്ക് ബിജെപിയെ കൊണ്ടുവന്നത് അവരാണ്. ഇരട്ടത്താപ്പാണ് മമതയുടെ നിലപാടില്‍ ഉള്ളതെന്നും അധീര്‍ രഞ്ജന്‍ ചൗധരി തുറന്നടിച്ചിരുന്നു.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

ഇതിനിടെ റോമില്‍ നടക്കുന്ന ഗ്ലോബല്‍ പീസ് മീറ്റില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മമത ബാനര്‍ജിക്ക് അനുമതി നിഷേധിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ പ്രശസ്തയായത് കൊണ്ടാണ് മമതയ്ക്ക് അനുമതി നിഷേധിച്ചതെന്ന് അഭിഷേക് തുറന്നടിച്ചു. തന്നോടുള്ള അസൂയ കൊണ്ടാണ് കേന്ദ്രം ഈ നിലപാട് എടുത്തതെന്ന് മമത പറഞ്ഞു. കേന്ദ്രത്തിന് അനുമതി നിഷേധിക്കാനാവും. എന്നാല്‍ മമതയുടെ വിദേശ യാത്രകളെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അഭിഷേക് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള മുഖ്യമന്ത്രിമാരില്‍ മമത മാത്രമാണ് ക്ഷണിതാവായിട്ടുള്ളത്.

English summary
congress cant compete with bjp or trinamool congress alleges mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X