മായാവതി പാലംവലിച്ചു!! കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; രാഹുലും സോണിയയും പാവം, പക്ഷേ...

ദില്ലി: ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പാളി. കോണ്‍ഗ്രസുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി. കോണ്‍ഗ്രസിന് ധിക്കാര മനോഭാവമാണെന്നും അവരുടെ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ ജനങ്ങള്‍ മറന്നിട്ടില്ലെന്നും മായാവതി തുറന്നടിച്ചു.

ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷ നിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കവെയാണ് എല്ലാം തകിടം മറിച്ച് മായാവതിയുടെ പ്രഖ്യാപനം. ഇതോടെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് കരുതുന്നത്. അതാകട്ടെ ബിജെപിക്ക് ഗുണം ചെയ്യും. വിശദാംശങ്ങള്‍ ഇങ്ങനെ....

മൂന്ന് സംസ്ഥാനങ്ങളില്‍

മൂന്ന് സംസ്ഥാനങ്ങളില്‍

അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിഎസ്പിയും സഖ്യമുണ്ടാക്കുമെന്നാണ് കരുതിയത്. സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി വ്യക്തമാക്കി.

കോണ്‍ഗ്രസ് വേണ്ടെന്ന് മായാവതി

കോണ്‍ഗ്രസ് വേണ്ടെന്ന് മായാവതി

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിഎസ്പിക്ക് സ്വാധീനമുണ്ട്. ഇവിടെ ബിഎസ്പിയെ ചേര്‍ന്ന് സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസുമായി ഒരു സഖ്യവുമുണ്ടാക്കില്ലെന്ന് മായാവതി മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ മല്‍സരിക്കും

കോണ്‍ഗ്രസിനെതിരെ മല്‍സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെതിരെയും ബിഎസ്പി മല്‍സരിക്കും. കോണ്‍ഗ്രസിന് ധിക്കാര മനോഭാവമാണ്. ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ജനങ്ങള്‍ അവരുടെ അഴിമതി സര്‍ക്കാരിനെ മറന്നിട്ടില്ലെന്നും മായാവതി പറഞ്ഞു.

 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട്

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സഖ്യമുണ്ടാകില്ല എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മായാവതി പറഞ്ഞിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സഖ്യസാധ്യത അവര്‍ വ്യക്തമാക്കിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും എന്ത് നിലപാട് എടുക്കുമെന്ന് വിശദമാക്കിയില്ല. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ ലക്ഷ്യം വേറെ

കോണ്‍ഗ്രസിന്റെ ലക്ഷ്യം വേറെ

പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും മല്‍സരിക്കാനാണ് ബിഎസ്പിയുടെ തീരുമാനം. പ്രാദേശിക കക്ഷികള്‍ സഖ്യത്തിന് തയ്യാറായില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്നും മായാവതി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തലല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യം. സമാന മനസ്‌കരായ പാര്‍ട്ടികളെ ഇല്ലാതാക്കലാണെന്നും മായാവതി കുറ്റപ്പെടുത്തി.

 രാഹുലും സോണിയയും പാവം

രാഹുലും സോണിയയും പാവം

ബിജെപിയെ ശക്തമായി നേരിടുന്നതിന് പകരം പ്രതിപക്ഷ മുന്നണിയിലെ പാര്‍ട്ടികളെ തന്നെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അമ്മ സോണിയയുടെയും ഉദ്ദേശ ശുദ്ധിയില്‍ തങ്ങള്‍ക്ക് സംശയമില്ല. എന്നാല്‍ മറ്റുചില നേതാക്കളാണ് പാരവെയ്ക്കുന്നതെന്നും മായാവതി പറഞ്ഞു.

പാരവച്ചത് ഇവര്‍

പാരവച്ചത് ഇവര്‍

കോണ്‍ഗ്രസും ബിഎസ്പിയും തമ്മില്‍ സഖ്യമുണ്ടാക്കുന്നതിന് ദിഗ്‌വിജയ് സിങിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യമില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെയും ഭയന്നാണ് അവര്‍ കഴിയുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിഎസ്പിയും സഖ്യമുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

 കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍

കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍

മധ്യപ്രദേശില്‍ 22 മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ ബിഎസ്പി തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം മായാവതി നടത്തിയപ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഞെട്ടലുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലങ്ങളില്‍ വരെ ബിഎസ്പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ദളിത് വോട്ടുകള്‍ കൂടുതലുള്ള മണ്ഡലമാണിതെന്ന് ബിഎസ്പി പറയുന്നു.

ചത്തീസ്ഗഡില്‍ വിമതനൊപ്പം

ചത്തീസ്ഗഡില്‍ വിമതനൊപ്പം

ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് നേരത്തെ മായാവതി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് വിമതനായ അജിത് ജോഗിയുടെ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാണ് ചത്തീസ്ഗഡില്‍ ബിഎസ്പി മല്‍സരിക്കുക. ഇതോടെ അവിടെയും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.

മൂന്നിടത്തെ സാഹചര്യം

മൂന്നിടത്തെ സാഹചര്യം

ബിജെപി മൂന്ന് തവണ തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനങ്ങലാണ് മൂന്നും. ചത്തീസ്ഗഡില്‍ ശക്തമായ പ്രതിപക്ഷമാണ് കോണ്‍ഗ്രസ്. ബിഎസ്പിയുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാമെന്നാണ് കരുതിയിരുന്നത്. അങ്ങനെയിരിക്കെയാണ് ബിഎസ്പി പാലം വലിച്ചതും മറ്റൊരു സഖ്യമുണ്ടാക്കിയതും.

കോണ്‍ഗ്രസിന്റെ ആരോപണം

കോണ്‍ഗ്രസിന്റെ ആരോപണം

മായാവതി അഴിമതിക്കേസില്‍ പ്രതിയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭയന്നാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയുടെ സമ്മര്‍ദ്ദം കാരണമാണ് മായാവതി കോണ്‍ഗ്രസിനെ തഴഞ്ഞ് മറ്റൊരു സഖ്യമുണ്ടാക്കിയതെന്നും അത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+