കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍..... 226 സീറ്റുകള്‍ നേടാനുള്ള നീക്കം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ ചടുല നീക്കങ്ങള്‍

ദില്ലി: കോണ്‍ഗ്രസ് നരേന്ദ്ര മോദിയെ നേരിടുന്നതിനുള്ള സമീപനം മാറ്റുന്നു. മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തില്‍ നിന്ന് മാറി രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കാണ് മാറുന്നത്. രാഹുലിനൊപ്പം പ്രിയങ്കയെ സൂപ്പര്‍ ഹീറോയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി 1.2 കോടി വീടുകളിലേക്ക് എത്തിക്കുന്ന സമയത്ത് തന്നെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം രീതികളാണ് കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്. 200 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. അതായത് രാജ്യത്ത് മോദി തരംഗം ഇല്ലെന്നും ബിജെപിക്ക് അനുകൂലമായി ഒരു ട്രെന്‍ഡും ഇല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ഇത്തരമൊരു പ്രചാരണത്തിലേക്ക് കോണ്‍ഗ്രസ് കടന്നത്. രാഹുലിന്റെ ഇമേജ് വലുതാക്കുക എന്ന ലക്ഷ്യത്തിന് നിരവധി പേര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

200 സീറ്റുകള്‍

200 സീറ്റുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇനി നടക്കാനുള്ളത് 5 ഘട്ടങ്ങളായിട്ടാണ്. ആദ്യ 2 ഘട്ടങ്ങള്‍ കഴിഞ്ഞു. ഇനിയുള്ള അഞ്ച് ഘട്ടങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വ്യത്യസ്ത നീക്കങ്ങലാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരണ വിഷയമായ ന്യായ് 1.2 കോടി വീടുകളില്‍ നേരിട്ട് പ്രചാരണം വഴി എത്തിക്കാനാണ് ആദ്യ നീക്കം. രണ്ടാമത്തെ ലക്ഷ്യം രാഹുല്‍ ഗാന്ധിക്ക് ബദലില്ല എന്ന രീതിയില്‍ പ്രചാരണം മാറ്റാനാണ്. 200 സീറ്റുകള്‍ കോണ്‍ഗ്രസിന് വിജയസാധ്യത കൂടുതലുണ്ട്. ഇവയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

രാഹുല്‍ തരംഗം

രാഹുല്‍ തരംഗം

2014 രാജ്യത്ത് ആഞ്ഞടിച്ച മോദി തരംഗം ബിജെപിയെ തിരിച്ച് കൊണ്ടുവന്നിരുന്നു. അതുപോലെ ഇത്തവണ രാഹുല്‍ തരംഗം കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. പ്രാദേശിക തലത്തിലെ തീപ്പൊരി നേതാക്കള്‍ക്കാണ് ഈ പ്രചാരണത്തിന്റെ ചുമതല. ഗ്രാമസഭകളില്‍ രാഹുല്‍ അവതരിപ്പിച്ച പദ്ധതികളും, കര്‍ഷക പാക്കേജുകളും, മിനിമം വേ്തനവും ഉയര്‍ത്തി കാണിച്ച് കോണ്‍ഗ്രസ് അനുകൂല തരംഗമാണ് ഇതിലൂടെ ലക്ഷ്യം.

226 സീറ്റുകള്‍

226 സീറ്റുകള്‍

ബിജെപിയെ പിന്തുണച്ച 226 സീറ്റുകളില്‍ ഇത്തവണ കോണ്‍ഗ്രസ് വന്‍ പ്രചാരണത്തിലാണ്. യുപിയിലെ ആദ്യ രണ്ട് ഘട്ടത്തിലും വോട്ടിംഗ് കുറഞ്ഞത് കൊണ്ട് കോണ്‍ഗ്രസ് വന്‍ പ്രതീക്ഷയിലാണ്. ഇനിയുള്ള അഞ്ച് ഘട്ടത്തിലും വന്‍ പ്രചാരണം നടത്തിയാല്‍ ബിജെപി തകര്‍ന്നടിയും. യുപിയില്‍ വോട്ടുനില കുറയുന്നത് ഭരിക്കുന്ന പാര്‍ട്ടിയോടുള്ള എതിര്‍പ്പ് കാരണമാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ബീഹാര്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, ദില്ലി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

മോദി തരംഗമില്ല

മോദി തരംഗമില്ല

ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മോദി തരംഗം ഒട്ടും ഇല്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇവിടെ ജാതി-മത വിഭാഗങ്ങളാണ് ജയസാധ്യത തീരുമാനിക്കുന്നത്. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമെന്നാണ് വ്യക്തമാകുന്നത്. ഇവിടെ രാഹുലിന് ജനപ്രീതി വര്‍ധിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് രാഹുലിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് അടുത്ത ഘട്ടത്തില്‍ ബീഹാറില്‍ നടക്കുക.

പ്രിയങ്ക ദേശീയ തലത്തിലേക്ക്

പ്രിയങ്ക ദേശീയ തലത്തിലേക്ക്

ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയായി പ്രിയങ്കയെ കോണ്‍ഗ്രസ് അവതരിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളിലും വന്‍ ജനക്കൂട്ടമാണ് അവരുടെ പ്രചാരണത്തിനെത്തുന്നത്. സ്ത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനാണ് പ്രിയങ്കയ്ക്കുള്ള ജോലി. പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമെന്ന പ്രചാരണമൊക്കെ കോണ്‍ഗ്രസിന്റെ പ്രശസ്തി ലക്ഷ്യമിട്ടാണ്. രാഹുല്‍ തീരുമാനമെടുക്കുമെന്ന് ഒരു പ്രതീതിയും ഇതിലൂടെ ഉണ്ടാക്കിയിട്ടുണ്ട്.

വീഡിയോ പ്രചാരണം

വീഡിയോ പ്രചാരണം

അതിനൂതനമായ വീഡിയോ പ്രചാരണമാണ് രാഹുല്‍ ഗാന്ധി ഏറ്റവും ഒടുവില്‍ ആരംഭിച്ചിരിക്കുന്നത്. ബന്ദേ മേ ഹേ ദം എന്നാണ് ഇതിന്റെ പ്രചാരണം. ഏറ്റവും മികച്ച വ്യക്തി ആരാണെന്ന് കാണിച്ചുള്ള പ്രചാരണമാണിത്. ഇതിലൂടെ ഇരുനേതാക്കളും തമ്മിലുള്ള ഉപമയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുല്‍, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രചാരണ വീഡിയോകള്‍ ചേര്‍ത്താണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഇതുവഴി ദേശീയവാദി എന്ന പ്രതിച്ഛായ രാഹുലിന് ലഭിക്കും

സാധാരണക്കാരെ കൈയ്യിലെടുക്കും

സാധാരണക്കാരെ കൈയ്യിലെടുക്കും

കോണ്‍ഗ്രസിന്റെ ഈ നീക്കം സോഷ്യല്‍ മീഡിയയില്‍ അടുത്ത ദിവസങ്ങളില്‍ ട്രെന്‍ഡിംഗാവും. സാധാരണക്കാരെ കൈയ്യിലെടുക്കാന്‍, യുവാക്കള്‍, കര്‍ഷകര്‍, എന്നിവര്‍ക്കൊപ്പമിരുന്ന് രാഹുല്‍ സംസാരിക്കുന്ന വീഡിയോകളും കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ രാഹുലാണ് രാജ്യത്തിന് യോജിച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. ഇതോടൊപ്പം രാഹുലിന്റെ ജാതി മത സ്‌നേഹങ്ങളും പ്രധാന പ്രചാരണായുധമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 60 സീറ്റില്‍ ഒതുങ്ങും.... കേന്ദ്രത്തില്‍ സര്‍ക്കാരിനെ തീരുമാനിക്കുന്നത് 122 സീറ്റുകള്‍!!ബിജെപി 60 സീറ്റില്‍ ഒതുങ്ങും.... കേന്ദ്രത്തില്‍ സര്‍ക്കാരിനെ തീരുമാനിക്കുന്നത് 122 സീറ്റുകള്‍!!

English summary
congress changes elections approach and ready to face off with modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X