• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലെഫ്റ്റുമില്ല റൈറ്റുമില്ല... ശരത് പവാറിന്റെ റൂട്ട് തിരഞ്ഞെടുത്ത് സോണിയ, കോണ്‍ഗ്രസിന് രൂപമാറ്റം!!

ദില്ലി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം സാധ്യമായതോടെ കോണ്‍ഗ്രസ് പുതിയ പ്രത്യയശാസ്ത്രത്തിലേക്ക് മാറുന്നു. ഇതുവരെ ഉണ്ടായിരുന്ന സമീപനത്തില്‍ നിന്ന് മാറാനുള്ള ഒരുക്കമാണിത്. ഇടത്തോടും വലത്തോട്ടും ഇല്ലാതെ മധ്യത്തില്‍ നില്‍ക്കുന്ന സമീപനമാണ് പുതിയതെന്നാണ് സൂചന. അതിന് എന്‍സിപിയുടെ സ്റ്റൈലാണ് മാതൃകയാക്കുന്നത്. ഏത് രാഷ്ട്രീയവും തങ്ങള്‍ക്ക് വഴങ്ങുമെന്ന രീതിയിലേക്കാണ് മാറ്റം.

അതേസമയം കോണ്‍ഗ്രസില്‍ പ്രാദേശിക നേതാക്കളുടെ യുഗം കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. അത് മുന്നില്‍ നിന്ന് നയിച്ച കെസി വേണുഗോപാല്‍ കോണ്‍ഗ്രസിലെ ചാണക്യനായി മാറിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ മുമ്പ് അപ്രതീക്ഷിത സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനെ നയിച്ചത് വേണുഗോപാലായിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര സഖ്യത്തിന് സോണിയ നിയോഗിച്ചപ്പോള്‍ അതും അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ സ്വാധീനമാണ് കോണ്‍ഗ്രസിന്റെ പുതു സമീപനത്തിന് പിന്നില്‍.

ഇനി ലോക്കല്‍ കോണ്‍ഗ്രസ്

ഇനി ലോക്കല്‍ കോണ്‍ഗ്രസ്

ദേശീയ നേതാക്കളെ അണിനിരത്തിയുള്ള തന്ത്രങ്ങള്‍ പാടേ മാറ്റിയിരിക്കുകയാണ് സോണിയാ ഗാന്ധി. ഇനി കോണ്‍ഗ്രസിന് സ്ഥിരം ശത്രുക്കളില്ല. ബിജെപിയെ വീഴ്ത്താനായി ആരുമായും കൂട്ടുകൂടാം എന്നാണ് നിലപാട്. ശിവസേന വന്ന സാഹചര്യത്തില്‍ ഇനി മതേതരത്വം എന്ന പ്രശ്‌നമില്ല. ഇത്രയും കാലം ഹിന്ദു വോട്ടുകളിലായിരുന്നു ബിജെപി ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പതിയെ ആ രീതിയിലേക്ക് എത്തുകയാണ്. പ്രാദേശിക നേതൃത്വത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണിത്. ഈ രീതി തുടരെ വിജയം കണ്ടതോടെയാണ് മാറ്റം തുടങ്ങിയത്.

അടുത്തത് നിതീഷ്

അടുത്തത് നിതീഷ്

കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായിരുന്ന ജെഡിയുവിനെയാണ് തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബിജെപിയുടെ കൂടെയുണ്ടായിരുന്ന സഖ്യകക്ഷികളെ ഒന്നൊന്നായി അടര്‍ത്തി മാറ്റി ഒപ്പമെത്തിക്കാന്‍ സഖ്യകക്ഷികളുടെ സഹായമാണ് സോണിയ തേടുന്നത്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. നിതീഷ് കുമാറിനെ കൊണ്ടുവരാന്‍ കാരണം ബീഹാറില്‍ ആര്‍ജെഡി ബിജെപിയെ സഹായിക്കാന്‍ തുടങ്ങി എന്ന രഹസ്യ റിപ്പോര്‍ട്ടും സോണിയക്ക് ലഭിച്ചിട്ടുണ്ട്. തേജസ്വിക്കെതിരെയുള്ള കേസുകളാണ് ഇതിന് കാരണം.

പവാര്‍ പൊളിറ്റിക്‌സ്

പവാര്‍ പൊളിറ്റിക്‌സ്

എങ്ങോട്ട് വേണമെങ്കില്‍ മാറി മറയാന്‍ സാധ്യതയുള്ള പവാര്‍ പൊളിറ്റിക്‌സ് സോണിയയെ അമ്പരിപ്പിച്ചിരിക്കുകാണ്. ഈ രീതി ഏറ്റെടുക്കാനാണ് ഇനി കോണ്‍ഗ്രസ് ശ്രമിക്കുക. ശിവസേനയുമായി കോണ്‍ഗ്രസ് ഒരിക്കലും സഖ്യമാവില്ലെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അത് സാധ്യമായിരിക്കുകയാണ്. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഹകരിച്ചാല്‍ പോലും അദ്ഭുതപ്പെടാനില്ല. നിലവില്‍ ദില്ലിയില്‍ നിന്ന് ലോക്‌സഭയിലോ രാജ്യസഭയിലോ കോണ്‍ഗ്രസ് അംഗങ്ങളില്ല. എഎപിയുമായി ചേരുന്നതോടെ കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് അതിന് ശ്രമിച്ചിരുന്നില്ല.

ഉദ്ധവ് ഫാക്ടറാവും

ഉദ്ധവ് ഫാക്ടറാവും

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിക്കെതിരെ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ ഉണ്ടാക്കുമെന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎ സഖ്യം വന്നതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇനി അത് എളുപ്പം രൂപീകരിക്കും. ഉദ്ധവ് ചര്‍ച്ചകള്‍ക്ക നേതൃത്വം നല്‍കിയാല്‍ ബിജെപിക്കൊപ്പമുള്ള ലോക് ജനശക്തി പാര്‍ട്ടി, റിപബ്ലിക്കന്‍ പാര്‍ട്ടി എന്നിവര്‍ കളം മാറിയേക്കും. കോണ്‍ഗ്രസുമായി അകല്‍ച്ചയില്‍ നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ഈ നിരയിലേക്ക് എത്തും. ഉദ്ധവ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചാല്‍ ഹിന്ദുത്വ ഗെയിം ബിജെപിയുടെ കൈവിട്ട് പോകും.

പുതിയ പവാര്‍

പുതിയ പവാര്‍

ശരത് പവാറിന്റെ പുതിയ റോളാണ് സോണിയക്ക് ഗുണകരമായി മാറിയിരിക്കുന്നത്. ഹരിയാനയില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ അധികാരം മഹാരാഷ്ട്രയിലെ അപ്രതീക്ഷിത ട്വിസ്റ്റിലൂടെ വീണ്ടെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത് ബിജെപിയുടെ സഖ്യകക്ഷികളായ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ആഗ്രഹങ്ങള്‍ക്ക് കളമൊരുക്കുകയാണ്. ഝാര്‍ഖണ്ഡില്‍ അത് തുടങ്ങി കഴിഞ്ഞു. കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ബിജെപി തയ്യാറാവാത്ത കാലത്തോളം അവര്‍ എന്‍ഡിഎയ്‌ക്കൊപ്പമുണ്ടാവില്ല. ഇതില്‍ പവാറിന്റെ റോള്‍ നിര്‍ണായകമാകും.

അമിത് ഷായെ ഒതുക്കും

അമിത് ഷായെ ഒതുക്കും

അമിത് ഷാ ആഭ്യന്തര മന്ത്രിയായത് കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് പ്രധാന കാരണമാണ്. നേതാക്കളെല്ലാം ജയിലിലായത് അടിമുടി മാറാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു. അമിത് ഷായ്ക്ക് തന്റെ പദവിയുടെ മഹത്വം വിട്ട് കളിക്കാനും സാധിക്കാത്ത അവസ്ഥയുണ്ട്. കുതിരക്കച്ചവടത്തെ ഇല്ലാതാക്കാന്‍ നേതാക്കള്‍ക്കൊല്ലം പാര്‍ട്ടി യോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഇനിയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന്റെ തലവാര മാറ്റുമെന്ന് ഉറപ്പാണ്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി വരെ ഇതില്‍ പ്രതീക്ഷയിലാണ്.

''ഇനി അഴിമതി കേസുകൾ എഴുതിത്തള്ളൽ കലോത്സവം നടത്തുംമുൻപ് അമിത് ഷാ അൻപതുവട്ടം ആലോചിക്കും''

English summary
congress changes political face and its harming bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X