കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മൂന്ന് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം; 65 സീറ്റില്‍ മല്‍സരിക്കും, നിലപാട് മാറ്റി പ്രിയങ്ക

Google Oneindia Malayalam News

Recommended Video

cmsvideo
ഉത്തർപ്രദേശ് പിടിച്ചാൽ രാഹുൽ പ്രധാനമന്ത്രി | News Of The Day | Oneindia Malayalam

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. എന്തുവില കൊടുത്തും കോണ്‍ഗ്രസിന് മികച്ച മുന്നേറ്റമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപിയില്‍ പുതിയ നിയമനങ്ങള്‍ നടത്തിയത്. ചുമതലയേറ്റ പ്രിയങ്ക പാര്‍ട്ടിയെ സജീവമാക്കുന്നതിനാണ് പ്രഥമ പരിഗണന കൊടുത്തത്. കോണ്‍ഗ്രസ് ട്രെന്‍ഡ് യുപിയില്‍ വരുന്നുവെന്ന പ്രതീതിയും ഉടലെടുത്തിരുന്നു.

എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം എല്ലാം മാറിമറിഞ്ഞു. മാധ്യമങ്ങളില്‍ ബിജെപിയും മോദിയും നിറയാന്‍ തുടങ്ങി. പ്രിയങ്കയും രാഹുലും പിന്നാക്കം പോയി. ഇപ്പോള്‍ യുദ്ധഭീതി ഒഴിഞ്ഞിരിക്കെ കളികള്‍ മാറ്റുകയാണ് പ്രിയങ്കാ ഗാന്ധി. പുതിയ രാഷ്ട്രീയതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ഒടുവിലെ വിവരം.....

നിലപാടില്‍ മാറ്റം

നിലപാടില്‍ മാറ്റം

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേരത്തെ തന്ത്രങ്ങള്‍ മെനഞ്ഞത്. ഇതിന്റെ ഭാഗമായി എസ്പിയും ബിഎസ്പിയും ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മല്‍സരിക്കരുത് എന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാടുകളില്‍ അല്‍പ്പം മാറ്റം വരുത്തി.

 ഇപ്പോള്‍ പ്രാധാന്യം

ഇപ്പോള്‍ പ്രാധാന്യം

സ്വന്തം പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ മല്‍സരവും വിജയസാധ്യതയും കോണ്‍ഗ്രസ് കാര്യമാക്കുന്നില്ല. മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കുകയും ചെയ്യുമെന്നാണ് വിവരം.

മൂന്ന് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കും

മൂന്ന് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കും

കൂടുതല്‍ പാര്‍ട്ടികള്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് നേരത്തെ സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് പാര്‍ട്ടികള്‍ മാത്രമാണ് സന്നദ്ധത പ്രകടിപ്പിച്ചത്. ഇവരുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

മുഴുവന്‍ സീറ്റിലും മല്‍സരിക്കും

മുഴുവന്‍ സീറ്റിലും മല്‍സരിക്കും

കോണ്‍ഗ്രസും കൂടെ നില്‍ക്കുന്ന പാര്‍ട്ടികളും യുപിയിലെ 80 സീറ്റിലും മല്‍സരിക്കും. നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക മാത്രമായിരിക്കും കോണ്‍ഗ്രസിന്റെ ലക്ഷ്യം. നേരത്തെ എസ്പി-ബിഎസ്പി സ്ഥാനാര്‍ഥികള്‍ നില്‍ക്കുന്ന മണ്ഡലത്തില്‍ മല്‍സരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. ആ തീരുമാനം മാറ്റി.

രാഹുല്‍ ഗാന്ധി പറഞ്ഞത്

രാഹുല്‍ ഗാന്ധി പറഞ്ഞത്

മുഴുവന്‍ ശക്തിയും പ്രയോഗിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് തീരുമാനിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ ലഖ്‌നൗവില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ പറഞ്ഞിരുന്നു. പിന്നില്‍ അല്ല മുമ്പില്‍ നിന്ന് തിരഞ്ഞെടുപ്പ് നേരിടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത് പാര്‍ട്ടി മുഴുവന്‍ സീറ്റിലും മല്‍സരിക്കുമെന്ന സൂചനയായി വിലയിരുത്തപ്പെട്ടു.

ഏത് പാര്‍ട്ടിക്കാര്‍ക്കും സ്വാഗതം

ഏത് പാര്‍ട്ടിക്കാര്‍ക്കും സ്വാഗതം

മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കളെ കോണ്‍ഗ്രസ് സ്വീകരിക്കാന്‍ തീരുമാനിച്ചു. നേരത്തെ ചില മാനദണ്ഡങ്ങള്‍ കോണ്‍ഗ്രസ് വച്ചിരുന്നു. എന്നാല്‍ യാതൊരു മാനദണ്ഡവും വേണ്ടെന്നും ഏത് പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കളെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കാമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചു.

 ആര്‍ക്കും ടിക്കറ്റ്, ഒറ്റ നിബന്ധന

ആര്‍ക്കും ടിക്കറ്റ്, ഒറ്റ നിബന്ധന

മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കളെ മല്‍സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. നേരത്തെ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്ക് മാത്രം ടിക്കറ്റ് നല്‍കിയാല്‍ മതി എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജയസാധ്യതയുള്ള ഏത് നേതാക്കളെയും മല്‍സരിപ്പിക്കാമെന്നാണ് പുതിയ നിലപാട്.

ആശങ്കയും വര്‍ധിക്കുന്നു

ആശങ്കയും വര്‍ധിക്കുന്നു

മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നത് പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഭയമുണ്ട്. എന്നാല്‍ ജയസാധ്യതയുള്ള നേതാവാണ് മറ്റു പാര്‍ട്ടിയില്‍ നിന്ന് വരുന്നതെങ്കില്‍ ആ വ്യക്തിക്ക് സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

കടന്നുവന്ന പ്രമുഖര്‍

കടന്നുവന്ന പ്രമുഖര്‍

ബിജെപി എംപി സാവിത്രി ഭായ് ഫുലെ, മുന്‍ എംപി ഖൈസര്‍ ജഹാന്‍, രാകേഷ് സച്ചന്‍, അവതാര്‍ സിങ് ബധാന, രാം ലാല്‍ റാഹി എന്നിവരെല്ലാം കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ഇവരെല്ലാം പ്രമുഖരായ നേതാക്കളുമാണ്. ബിജെപിയിലും ബിഎസ്പിയിലും പ്രധാന പദവികള്‍ വഹിച്ചിരുന്നവരുമാണ്.

പ്രഥമ പരിഗണന പാര്‍ട്ടി നേതാക്കള്‍ക്ക്

പ്രഥമ പരിഗണന പാര്‍ട്ടി നേതാക്കള്‍ക്ക്

മുമ്പ് ജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും. 2009ല്‍ കോണ്‍ഗ്രസിന് 21 സീറ്റ് ലഭിച്ചിരുന്നു. അന്നത്തെ കോണ്‍ഗ്രസ് എംപിമാരില്‍ മിക്കവരെയും ഇത്തവണ മല്‍സരിപ്പിക്കും. അവരോടൊല്ലാം സ്വന്തം മണ്ഡലങ്ങളില്‍ സജീവമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാധ്യതയുള്ളവര്‍ ഇവര്‍

സാധ്യതയുള്ളവര്‍ ഇവര്‍

ജിതിന്‍ പ്രസാദ്, ആര്‍പിഎന്‍ സിങ്, അനു ടണ്ടന്‍, നിര്‍മല്‍ ഖാത്രി, പ്രദീപ് ജയ്ന്‍ ആദിത്യ, പിഎല്‍ പുനിയ, ശ്രീപ്രകാശ് ജയ്‌സ്വാള്‍, രാജ് ബബ്ബാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ മല്‍സര രംഗത്തുണ്ടാകുമെന്നാണ് വിവരം. പ്രിയങ്കാ ഗാന്ധി മല്‍സരിക്കണമെന്ന ആവശ്യം അണികളില്‍ ശക്തമാണ്. എന്നാല്‍ മല്‍സരിക്കാനില്ലെന്ന് പ്രിയങ്ക അറിയിച്ചിട്ടുണ്ട്.

 65 സീറ്റില്‍ കോണ്‍ഗ്രസ്

65 സീറ്റില്‍ കോണ്‍ഗ്രസ്

60നും 65നുമിടയില്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കും. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കും. ഒരു പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചിട്ടുണ്ട്. രണ്ടുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

 കൂടെ നില്‍ക്കാന്‍ സാധ്യതയുള്ളവര്‍

കൂടെ നില്‍ക്കാന്‍ സാധ്യതയുള്ളവര്‍

മഹാന്‍ ദള്‍ എന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസില്‍ ലയിച്ചത്. പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. ഇവര്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ മഹാന്‍ ദള്‍ നേതാക്കള്‍ മല്‍സരിക്കും. കൂടാതെ പീസ് പാര്‍ട്ടി ഉടന്‍ കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. ശിവപാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ഇതുവരെയുള്ള വിവരം.

ഇന്ത്യയെ അമേരിക്ക കൈവിട്ടു; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം, വ്യാപാര കരാര്‍ റദ്ദാക്കിഇന്ത്യയെ അമേരിക്ക കൈവിട്ടു; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം, വ്യാപാര കരാര്‍ റദ്ദാക്കി

English summary
Congress Changes Poll Strategy in UP, Welcomes 'Turncoat' Candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X