Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ അടവ് മാറ്റി കോണ്‍ഗ്രസ്; നേരിട്ടുള്ള ഏറ്റുമുട്ടലിന് ഒരുങ്ങി, ദേശീയ പ്രക്ഷോഭം

ജയ്പൂര്‍: സച്ചിന്‍ പൈലറ്റും സംഘവും അനുനയത്തിന്റെ പാതയില്‍ എത്താത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രാജസ്ഥാനില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. നിയമ പോരാട്ടത്തേക്കാള്‍ നല്ലത് സമരമാണെന്ന് നേതൃ യോഗത്തില്‍ ധാരണ. നിമയ പോരാട്ടം ദീര്‍ഘകാല അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ലഭിച്ച ഉപദേശം.

തുടര്‍ന്നാണ് പ്രത്യക്ഷ സമരം നടത്താനും രാഷ്ട്രീയമായി നേട്ടം കൊയ്യാനും തീരുമാനിച്ചത്. അതേസമയം, കോണ്‍ഗ്രസിന്റെ പുതിയ നീക്കത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്. അശോക് ഗെഹ്ലോട്ട് രാജിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം. കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ...

സച്ചിന്‍ പൈലറ്റിനെതിരെ അല്ല, ബിജെപിക്കെതിരെ

സച്ചിന്‍ പൈലറ്റിനെതിരെ അല്ല, ബിജെപിക്കെതിരെ

സച്ചിന്‍ പൈലറ്റ് വിമത സ്വരം ഉയര്‍ത്തിയതോടെയാണ് രാജസ്ഥാനില്‍ നിലവിലെ പ്രതിസന്ധി രൂക്ഷമായത്. അശോക് ഗെഹ്ലോട്ടിനെതിരെ സംസാരിച്ച സച്ചിന്‍ പൈലറ്റ് പക്ഷേ, കോണ്‍ഗ്രസിനെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സച്ചിന്‍ പൈലറ്റിനെതിരെ നീങ്ങുന്നത് അനാവശ്യ വിവാദം സൃഷ്ടിക്കലാണ് എന്ന് കോണ്‍ഗ്രസ് കരുതുന്നു.

 ഹൈക്കമാന്റ് നിര്‍ദേശം

ഹൈക്കമാന്റ് നിര്‍ദേശം

സച്ചിന്‍ പൈലറ്റിനും സംഘത്തിനുമെതിരെ അനാവശ്യമായ പ്രസ്താവനകള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരായ നിയമ നടപടി കോണ്‍ഗ്രസ് അവസാനിപ്പിച്ചേക്കും. പകരം ഗവര്‍ണര്‍ക്കും ബിജെപിക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തും.

പ്രശ്‌നക്കാര്‍ ഇവരാണെന്ന് കോണ്‍ഗ്രസ്

പ്രശ്‌നക്കാര്‍ ഇവരാണെന്ന് കോണ്‍ഗ്രസ്

ഗവര്‍ണറും ബിജെപിയുമാണ് രാജസ്ഥാന്റെ നിലവിലെ പ്രതിസന്ധിക്ക് കാരണം എന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. സച്ചിന്‍ പൈലറ്റിനെ അവര്‍ കരുവാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കുന്നു. തുടര്‍ന്നാണ് പ്രത്യക്ഷ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.

രാജ്ഭവന്‍ ഉപരോധം

രാജ്ഭവന്‍ ഉപരോധം

തിങ്കളാഴ്ച രാജ്ഭവന്‍ ഉപരോധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. സര്‍ക്കാര്‍ തന്നെ ഗവര്‍ണറുടെ കാര്യാലയം ഉപരോധിക്കുമ്പോള്‍ അത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്നും വിഷയം കൂടുതല്‍ ഗൗരവമുള്ളതാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മാത്രമല്ല, ഗവര്‍ണറില്‍ സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്യും.

ഗവര്‍ണറെ അറിയിച്ചപ്പോള്‍

ഗവര്‍ണറെ അറിയിച്ചപ്പോള്‍

നിയമസഭ സമ്മേളനം ചേര്‍ന്ന് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കമെന്നാണ് കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തില്‍ നിയമസഭ യോഗം ചേരാനും തീരുമാനിച്ചു. ഇക്കാര്യം ഗവര്‍ണറെ അറിയിച്ചപ്പോള്‍ അദ്ദേഹം മടിക്കുകയായിരുന്നു.

പ്രതിസന്ധി സൃഷ്ടിക്കുന്നു

പ്രതിസന്ധി സൃഷ്ടിക്കുന്നു

ഗവര്‍ണര്‍ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തുടര്‍ന്നാണ് ഗവര്‍ണറെയും ബിജെപിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തി പോരാട്ടം തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് തിങ്കളാഴ്ച ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.

ലക്ഷ്യം കാണും വരെ

ലക്ഷ്യം കാണും വരെ

നിയമസഭ സമ്മേളിക്കാന്‍ അവസരം ലഭിക്കും വരെ ഒരു പക്ഷേ സമരം തുടരേണ്ടി വരുമെന്നാണ് അശോക് ഗെഹ്ലോട്ട് പാര്‍ട്ടി എംഎല്‍എമാരോട് പറഞ്ഞിരിക്കുന്നത്. അതായത് രണ്ടിലൊരു തീരുമാനമാകും വരെ ഉപരോധവും സമരവും തുടരുമെന്ന സൂചനയാണിത്.

പ്രത്യക്ഷ സമരം ദില്ലിയിലേക്ക്

പ്രത്യക്ഷ സമരം ദില്ലിയിലേക്ക്

രാജ്ഭവന് മുന്നിലെ സമരത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കില്‍ പ്രത്യക്ഷ സമരം ദില്ലിയിലേക്ക് മാറ്റാനും കോണ്‍ഗ്രസ് ആലോചിക്കുന്നു. വേണ്ടി വന്നാല്‍ രാഷ്ട്രപതി ഭവന് മുന്നില്‍ സമരം നടത്തുമെന്ന അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം സമരം ദേശീയതലത്തില്‍ വ്യാപിപ്പിക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുവെന്ന സൂചനയാണ്.

ജനാധിപത്യം സംരക്ഷിക്കുക

ജനാധിപത്യം സംരക്ഷിക്കുക

ബിജെപിക്കെതിരെ ജനാധിപത്യം സംരക്ഷിക്കുക എന്ന തലക്കെട്ടില്‍ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് ജനങ്ങളില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ധര്‍ണ നടത്തും

ധര്‍ണ നടത്തും

ചൊവ്വാഴ്ച രാജ്ഭവന് മുമ്പില്‍ ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭ തീരുമനിച്ചിട്ടും നിയമസഭാ സമ്മേളനം വിളിക്കാതെ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനാവിശ്യ വിവാദമുണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ പ്രചാരണവും. രാജ്യത്തെ എല്ലാ രാജ്ഭവനുകള്‍ക്ക് മുമ്പിലും സമരം നടത്താന്‍ കോണ്‍ഗ്രസിന് ആലോചനയുണ്ട്.

ബിജെപി വിരുദ്ധ വികാരം

ബിജെപി വിരുദ്ധ വികാരം

എല്ലാ സംസ്ഥാനങ്ങളിലും സമരം ആരംഭിക്കുന്നതോടെ ബിജെപി വിരുദ്ധ വികാരം ശക്തിപ്പെടാന്‍ ഇടയാക്കുമെന്നും അത് രാഷ്ട്രീയമായി നേട്ടമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ സച്ചിന്‍ പൈലറ്റും സംഘവും ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലാകുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+