കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതി ആയോഗ് യോഗത്തിന് മുമ്പ് മന്‍മോഹന്റെ ഇടപെടല്‍; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കണ്ടു

Google Oneindia Malayalam News

ദില്ലി: നീതി ആയോഗ് യോഗത്തിന് മുമ്പ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗ് യോഗം നടക്കുക. ഇതിന് മുന്നോടിയായിട്ടാണ് മന്‍മോഹന്‍ സിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. കൂടെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. കര്‍ഷകരുടെയും ആദിവാസികളുടെയും വിഷയം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ ഉന്നയിക്കും.

05

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി വി നാരാണയ സ്വാമി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. കാര്‍ഷിക വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെടും. ഇതിന് പുറമെ വന നിയമത്തില്‍ ആദിവാസികള്‍ക്ക് അനുകൂലമായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഉന്നയിക്കും.

നീതി ആയോഗ് യോഗത്തിന് പുറമെ ബാഗല്‍, കുമാരസ്വാമി, നാരാണയ സ്വാമി എന്നിവര്‍ മോദിയെ പ്രത്യേകം കാണുന്നുണ്ട്. പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മന്‍മോഹന്‍സിങ് വിളിച്ച യോഗത്തിന് എത്തിയില്ല. അദ്ദേഹം നീതി ആയോഗ് യോഗത്തിനും എത്തില്ലെന്നാണ് അറിഞ്ഞത്.

പിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റുപിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റു

ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത് കഴിഞ്ഞ മോദി സര്‍ക്കാരാണ്. നീതി ആയോഗിന്റെ അഞ്ചാമത്ത് യോഗമാണ് നടക്കാന്‍പോകുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യോഗം എന്ന പ്രത്യേകയുമുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കും. അദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു.

English summary
Congress Chief Ministers Consult Manmohan Singh before NITI Aayog Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X