Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പന്‍ ഓഫറുമായി രാഹുല്‍ ഗാന്ധി; ഛത്തീസ്ഗഡ് പിടിക്കുക ലക്ഷ്യം, മുഖ്യമന്ത്രിയുടെ തട്ടകത്തില്‍...

റായ്പൂര്‍: 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. തുടര്‍ച്ചയായ ഭരണം ബിജെപിയെ ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നുവെന്ന് സര്‍വെകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ബിജെപി തകര്‍ന്നടിയാന്‍ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ വിവരം.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രത്യേകിച്ച്, സാധാരണക്കാരെ ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാഹുല്‍ പുറത്തിറക്കി.....

മദ്യം നിരോധിക്കും

മദ്യം നിരോധിക്കും

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒട്ടേറെ വാഗ്ദാനങ്ങളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. കാര്‍ഷിക വായ്പകള്‍ എഴുതിതള്ളും. വിളകളുടെ കുറഞ്ഞ വില ഉയര്‍ത്തും. മദ്യം നിരോധിക്കുമെന്നും രാഹുല്‍ ഗാന്ധി പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു. ഈ മാസം 12നും 20നുമാണ് ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലം ഡിസംബര്‍ 11ന് അറിയാം.

10 ദിവസത്തിനകം

10 ദിവസത്തിനകം

മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിങിന്റെ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനകം കര്‍ഷകരുടെ വായ്പ എഴുതിതള്ളുമെന്നാണ് രാഹുല്‍ ഗാന്ധഇ പറഞ്ഞത്. നെല്ലിന് കുറഞ്ഞ വില 2500 രൂപയും ചോളത്തിന് 1700 രൂപയുമാക്കുമെന്ന് രാഹുല്‍ പറഞ്ഞു.

60 വയസ് കഴിഞ്ഞവര്‍ക്ക്

60 വയസ് കഴിഞ്ഞവര്‍ക്ക്

60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നിയമം കൊണ്ടുവരും. വൈദ്യുതി ബില്ല് നിരക്ക് കുറയ്ക്കും. നഗര-ഗ്രാമ വ്യത്യാസമില്ലാതെ കുടുംബങ്ങള്‍ക്ക് വീടും ഭൂമിയും ലഭ്യമാക്കും. ഒരു രൂപ നിരക്കില്‍ എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോ അരി വീതം പ്രതിമാസം നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

10 ലക്ഷം യുവാക്കള്‍ക്ക്

10 ലക്ഷം യുവാക്കള്‍ക്ക്

യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ പ്രത്യേക പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ രഹിതരായ 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലില്ലാ വേതനം നല്‍കും. രാജീവ് മിത്ര യോജന പദ്ധതിക്ക് കീഴിലാണ് ഇതു നടപ്പാക്കുക. വനിതാ പോലീസ് സ്‌റ്റേഷനുകള്‍ അനുവദിക്കും.സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്ത്രീകള്‍ക്ക് രാത്രിയില്‍ യാത്ര

സ്ത്രീകള്‍ക്ക് രാത്രിയില്‍ യാത്ര

സ്ത്രീകള്‍ക്ക് രാത്രിയില്‍ യാത്ര ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കും. ആറ് മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റും. 1000 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുകയും ചെയ്യും. ബസ്തര്‍ പോലുള്ള ആദിവാസി മേഖലകളില്‍ എയര്‍ ആംബുലന്‍സ് അനുവദിക്കും.

പോലീസുകാരുടെ കുടുംബങ്ങള്‍ക്ക്

പോലീസുകാരുടെ കുടുംബങ്ങള്‍ക്ക്

അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലവാരം മെച്ചപ്പെടുത്തും. തൊഴിലാളികള്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കും. ക്ലാസ് 3, 4 ഗണത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ പറയുന്ന ശമ്പളം മൂന്ന് ഘട്ടമായി നല്‍കും. മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തരംഗമായി രാഹുലിന്റെ പ്രസംഗം

തരംഗമായി രാഹുലിന്റെ പ്രസംഗം

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ ജില്ലകളില്‍ നിന്ന് തുടങ്ങിയ റാലികള്‍ രഞ്ജഗഡില്‍ സമാപിച്ചു. റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ നടത്തിയ പ്രസംഗം അണികളിലും വോട്ടര്‍മാരിലും ആവേശമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 49 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 39ഉം ബിഎസ്പിക്കു ഒരു സീറ്റും സ്വതന്ത്ര സ്ഥാനാര്‍ഥിയും ജയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+