കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസിനും തേരോട്ടം, 270 സീറ്റ് പിടിച്ചു, യോഗിയെ വീഴ്ത്താന്‍ റെഡിയാണെന്ന് നേതൃത്വം

Google Oneindia Malayalam News

ദില്ലി: യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച ജയം നേടിയെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയും ജയം അവകാശപ്പെടുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 270 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. അതേസമയം 571 സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ടാമത് എത്തിയെന്നും ലല്ലു വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയിലും കോണ്‍ഗ്രസിലും യുപിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും ലല്ലു പറഞ്ഞു. ബിജെപിക്ക് സംസ്ഥാനത്തെ യഥാര്‍ത്ഥ സാഹചര്യം ജനങ്ങള്‍ കാണിച്ച് കൊടുത്തിരിക്കുകയാണ്. അവര്‍ തോറ്റത് അതുകൊണ്ടാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

1

അതേസമയം തൊഴിലില്ലായ്മ, ക്രമസമാധാന നില തകര്‍ന്നത്, സ്ത്രീകളുടെ സുരക്ഷ എന്നീ വിഷയങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് തയ്യാറായി കഴിഞ്ഞെന്നും അജയ് കുമാര്‍ ലല്ലു പറഞ്ഞു. യുപി രാഷ്ട്രീയ സുപ്രധാന ശക്തിയായി തങ്ങള്‍ മാറി കഴിഞ്ഞുവെന്നാണ് ആംആദ്മി പാര്‍ട്ടി അവകാശപ്പെടുന്നത്. കോണ്‍ഗ്രസിനേക്കാള്‍ മികച്ച നേട്ടം തങ്ങള്‍ക്ക് ലഭിച്ചതായി ആംആദ്മി പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്.

83 ജില്ലാ പഞ്ചായത്ത് സീറ്റിലും 30 ഗ്രാമപഞ്ചായത്ത് സീറ്റിലും 232 ബ്ലോക്ക് പഞ്ചായത്ത് സീറ്റിലും എഎപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി രാജ്യസഭാ എംപിയും മുതിര്‍ന്ന നേതാവുമായ സഞ്ജയ് സിംഗ് പറഞ്ഞു. 40 ലക്ഷം പേര്‍ എഎപിക്ക് വോട്ട് ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സൗജന്യ വെള്ളം, വൈദ്യുതി, തുടങ്ങിയ അടങ്ങുന്ന കെജ്രിവാള്‍ മോഡല്‍ ഭരണം ചൂണ്ടിക്കാണിച്ചാണ് വോട്ട് തേടിയതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വന്തം ചിഹ്നത്തില്‍ അത്ത തദ്ദേശത്തില്‍ മത്സരിക്കുക.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

പലരും സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ബിജെപി വലിയ തിരിച്ചടിയാണ് നേരിട്ടത്. സമാജ് വാദി 3050 ജില്ലാ പഞ്ചായത്ത് സീറ്റില്‍ നടന്ന മത്സരത്തില്‍ 782 സീറ്റ് നേടി വിജയിച്ചു. കൂടുതല്‍ സീറ്റും അവര്‍ക്ക് തന്നെയാണ്. എന്നാല്‍ യുപിയില്‍ ഭരണമുണ്ടായിട്ടും ബിജെപി 580 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ബിഎസ്പി 336 സീറ്റില്‍ വിജയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. യുപിയില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ പോരാട്ടം നടക്കുമെന്ന സൂചനയാണ് ഇതോടെ വ്യക്തമാകുന്നത്. നേരത്തെ അയോധ്യയും വാരണാസിയും അടക്കമുള്ള സീറ്റുകള്‍ ബിജെപിക്ക് തദ്ദേശത്തില്‍ നഷ്ടമായിരുന്നു.

കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ

Recommended Video

cmsvideo
Manmohan Singh defeated PM Modi in best PM survey | Oneindia Malayalam

English summary
congress claims big win in up panchayat polls, says people accept priyanka's leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X