കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധത്തില്‍ കേന്ദ്രത്തിന് വന്‍ വീഴ്ച്ച: ടൈം ലൈന്‍ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം മൂവായിരത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ മാത്രം അഞ്ഞൂറിലധികം പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ഇതിനകം 77 പേര്‍ മരണപ്പെടുകയും ചെയ്തു.

കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ വീഴ്ച്ചയെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ബിജെപിയുടെ മാനുഫാക്ചറല്‍ ഡിസാസ്റ്റര്‍ എന്ന് പേരില്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടുന്നത്. ഒപ്പം മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ച്ചയും ഇതില്‍ പരാമര്‍ശിക്കുന്നു.

മെഡിക്കല്‍ സേവനങ്ങള്‍

മെഡിക്കല്‍ സേവനങ്ങള്‍

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കൊറോണ പ്രതിരോധത്തില്‍ പിപിഇ കിറ്റുകളുടെ അഭാവം ചൂണ്ടികാട്ടി ഒരു ഒരു ടൈം ലൈന്‍ വീഡിയോ കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. വലിയ ആരോഗ്യ പ്രതിസന്ധിതള്‍ക്കിടയില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫുകളും ജീവന്‍ പണയം വെച്ചാണ് സേവനം ചെയ്യുന്നതെന്നും എന്നാല്‍ ഇവര്‍ക്ക് വേണ്ട രീതിയിലുള്ള പരിചരണം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വൈകിയുള്ള നിര്‍ദേശം

വൈകിയുള്ള നിര്‍ദേശം

പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്നും വൈകിയാണ് നിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നു. പ്രിവന്റിവ് വെയര്‍ മാനുഫാക്ചര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്താലയത്തിലെത്തിയിരുന്നുവെങ്കിലും അവര്‍ ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യാതൊന്നും പ്രതികരിച്ചില്ലെന്നും കോണ്‍ഗ്രസ് പുറത്ത് വിട്ട വീഡിയോയില്‍ അവകാശപ്പെടുന്നു.

ടൈംലൈന്‍

ടൈംലൈന്‍

പിപിഇ കിറ്റ് നിര്‍മ്മാണത്തിന്റെ മാര്‍ഗ നിര്‍ദേശത്തിനായി പ്രിവന്റിവ് വെയര്‍ മാനുഫാക്ചര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആരോഗ്യ മന്ത്രാലയത്തെ ഫെബ്രുവരി സമീപിക്കുന്നത് മുതലുള്ള ടൈം ലൈന്‍ വീഡിയോയാണ് കോണ്‍ഗ്രസ് പങ്കുവെച്ചത്.

ഫെബ്രുവരി 27: ലോകാരോഗ്യ സംഘടന പിപിഇ കിറ്റുകളുടെ അഭാവത്തെക്കുറിച്ച് അറിയിക്കുന്നു.

മാര്‍ച്ച് 18: ഇന്ത്യയില്‍ പിപിഇയുടെ കുറവ് ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം രേഖപ്പെടുത്തുന്നു

മാര്‍ച്ച് 19: പിപിഇയുടേയും മറ്റ് അസംസ്‌കൃത വ്‌സ്തുക്കളുടേയും കയറ്റുമതി നിര്‍ത്തി വെക്കുന്നു.

മാര്‍ച്ച് 21: പ്രിവന്റിവ് വെയര്‍ മാനുഫാക്ചര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന് ആരോഗ്യ മന്ത്രാലയം മറുപടി നല്‍കുന്നു.

മാര്‍ച്ച് 24: പിപിഇ നിര്‍മ്മാണത്തില്‍ നിര്‍ണായകമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

ഇതായിരുന്നു കോണ്‍ഗ്രസ് പുറത്ത് വിട്ട വീഡിയോയില്‍ പരാമര്‍ശിക്കുന്നത്.

കൊറോണ

കൊറോണ

നിരവധി വാര്‍ത്താക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ നിരവധി ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും കൊറോണ ബാധിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത് ഒരു ക്രിമിനല്‍ നടുപടിയാണെന്നും എത്ര ദീപങ്ങള്‍ കൊളുത്തിയാലും ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുമായി പോരാടാന്‍ ഇതിനൊന്നും കഴിയില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് പ്രകാരം ലൈറ്റുകള്‍ അണച്ച് മെഴുകുതിരിയോ ടോര്‍ച്ചോ ഫ്‌ളാഷ് ലൈറ്റോ ഉപയോഗിച്ച് വെളിച്ചം തെളിയിക്കേണ്ടത്. കൊറോണ സൃഷ്ടിച്ച് ഇരുട്ട് ഇല്ലാതാക്കാനാണ് ഇപ്രകാരം ചെയ്യുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

 സോണിയ ഗാന്ധി

സോണിയ ഗാന്ധി

നേരത്തെ ആസുത്രിതമല്ലാതെ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവിലെ സാഹചര്യത്തില്‍ അനിവാര്യം തന്നെയാണെന്നും എന്നാല്‍ മുന്നൊരുക്കങ്ങള്‍ നടത്താതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് വലിയ ദുരിതമായെന്നുമായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. ലക്ഷകണക്കിന് തൊഴിലാളികള്‍ ഭക്ഷണമോ പാര്‍പ്പിടമോ ലഭിക്കാതെ നൂറ് കിലോ മീറ്ററുകള്‍ നടന്ന് സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്ന കാഴ്ച്ച ഹൃദയവേദനയുണ്ടാക്കുന്നതാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

English summary
Congress Claims 'BJP Manufactured Disaster' To Tackle Coronavirus; Shares a Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X