കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍കോള്‍ വിവാദം: ബിജെപിക്കെതിരെ കോണ്‍ഗ്രസ്, വാര്‍ത്താക്കുറിപ്പില്‍ ‍ഞെട്ടിക്കുന്ന വിവരങ്ങള്‍!

  • By Desk
Google Oneindia Malayalam News

ഗുവാഹത്തി: ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. വ്യാജ വാര്‍ച്ച കെട്ടിച്ചമക്കുന്നതിന് മാധ്യമപ്രവര്‍ത്തക ചമഞ്ഞ് ഫോണ്‍ ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഉന്നയിക്കുന്ന അവകാശ വാദം. അസം കോണ്‍ഗ്രസാണ് ചില ബിജെപി നേതാക്കള്‍ വ്യാജ വാര്‍ത്ത കെട്ടിച്ചമയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്ന് ആരോപിക്കുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം ആരോപണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. സെപ്തംബര്‍ 21 ന് വൈകിട്ടാണ് സംഭവം.

അസം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ടെലിവിഷന്‍ റിപ്പോര്‍ട്ടറാണെന്ന് അവകാശപ്പെട്ട് ഒരു വ്യക്തി വിളിച്ചതായി അവകാശപ്പെടുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ബൊബ്ബീറ്റ ശര്‍മയെ ഫോണില്‍ വിളിച്ചത്. പ്രമുഖ ഇംഗ്ലീഷ് ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ റോബിനാണെന്ന് പരിചയപ്പെടുത്തിയ ശേഷമാണ് സംസാരിച്ച് തുടങ്ങിയതെന്നും സെപ്തംബര്‍ 21 നായിരുന്നു സംഭവമെന്നും അസം പ്രദേശ് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

phone-call4566-600-

2016ല്‍ ബൊബ്ബീറ്റ ശര്‍മ സ്ഥാനാര്‍ത്ഥിയായിരുന്ന അസമിലെ ഈസ്റ്റ് ഗുവാഹത്തി നിയമസഭാ മണ്ഡലത്തെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന് അവകാശപ്പെട്ട വ്യക്തി ചോദിച്ചത്. കൂടാതെ സമീപത്തെ ദിസ്പൂര്‍, വെസ്റ്റ് ഗുവാഹത്തി, ജലൂക്ബാരി, പാലസ്ബാരി, ഹജോ എന്നീ മണ്ഡലങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ഫോണ്‍ ബിജെപിയുടെ ദില്ലി ഓഫീസില്‍ നിന്നാണെന്ന് ചൂണ്ടിക്കാണിച്ച കോണ്‍ഗ്രസ് അസം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍കോള്‍ വന്ന നമ്പറും കോണ്‍ഗ്രസ് വക്താവ് പരസ്യപ്പെടുത്തിയിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള എക്സിറ്റ് പോള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഇദ്ദേഹം കോണ്‍ഗ്രസ് വക്താവിനെ ധരിപ്പിച്ചിരുന്നു.

ഫോണ്‍ കോള്‍ വന്ന നമ്പര്‍ പരിശോധിച്ചപ്പോള്‍ അശോക് നഗറിലെ ബിജെപി ഓഫീസിന്റേതാണെന്ന് മനസ്സിലായെന്നും ബൊബ്ബീറ്റ പറയുന്നു. സംഭവത്തില്‍ അപലപിച്ച അസം കോണ്‍ഗ്രസ് മാധ്യമപ്രവര്‍ത്തകര്‍ ആണെന്ന് കാണിച്ച് ബിജെപി ആള്‍മാറാട്ടം നടത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സമാനമായ ഫോണ്‍കോള്‍ കോണ്‍ഗ്രസ് നേതാവ് ദേബാബ്രത സൈക്കയ്ക്കും ലഭിച്ചിരുന്നുവെന്നും ബൊബ്ബീറ്റ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അസം ബിജെപി വക്താവ് പ്രതികരിച്ചത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലെത്തി വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി ഫോണുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് അത്തരം സംഭവമായിരിക്കുമെന്നാണ് അസം ബിജെപി വക്താവ് രൂപം ഗോസ്വാമി അവകാശപ്പെടുന്നത്.

English summary
Congress Claims Calls From BJP Posing As Reporter To Fabricate Fake News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X