രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.... മൂന്ന് സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ചെന്ന് സര്‍വേ

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് സി വോട്ടര്‍ സര്‍വേ. എന്നാല്‍ ഇതില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നും സര്‍വേ സൂചിപ്പിക്കുന്നു. 2019ല്‍ വലിയൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ ഫലങ്ങള്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണങ്ങള്‍ പ്രതിരോധത്തിലുള്ള ബിജെപിയെ രക്ഷിച്ചെടുക്കാനുള്ള സാധ്യത ഉണ്ടെന്നും സര്‍വേ സൂചിപ്പിക്കുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും അനായാസം നേടുമെന്നാണ് പറയുന്നത്. എന്നാല്‍ അതുപോലെ എളുപ്പത്തിലുള്ള ജയം ഉണ്ടാവില്ലെന്നും ബിജെപി ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നുമാണ് വ്യക്തമാകുന്നത്. തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയായിരിക്കും ബിജെപിക്ക് ഉയര്‍ത്തുക. ഇതാണ് ബിജെപി ആശങ്കപ്പെടുത്തുന്ന കാര്യം.

രാജസ്ഥാന്‍ തൂത്തുവാരും

രാജസ്ഥാന്‍ തൂത്തുവാരും

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് പ്രവചനം. സച്ചിന്‍ പൈലറ്റിന്റെ ജനപ്രീതിയാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് പ്രധാന കാരണമാകുകയെന്ന് സര്‍വേ പറയുന്നു. പ്രധാനപ്പെട്ട അഞ്ച് തിരഞ്ഞെടുപ്പ് മേഖലകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമുള്ളത്. ഈ മണ്ഡലങ്ങളിലെല്ലാം മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസമുണ്ട്. മാര്‍വാര്‍ഡിലും മേവാറിലും മാത്രമാണ് അല്‍പ്പം കുറവുള്ളത്. ദൂന്തറിലും ഹരോട്ടിയിലും കോണ്‍ഗ്രസ് തൂത്തുവാരും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഒരേ രീതിയിലാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

സച്ചിന്‍ പൈലറ്റ് ജനപ്രിയന്‍

സച്ചിന്‍ പൈലറ്റ് ജനപ്രിയന്‍

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി കാണണമെന്ന് 38.7 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. വസുന്ധര രാജയെ 22.7 ശതമാനം പേരാണ് ആകെ പിന്തുണച്ചത്. സച്ചിന്‍ പൈലറ്റ് നയിച്ചാല്‍ കോണ്‍ഗ്രസിന് ആകെ വോട്ട് ചെയ്യുന്നതില്‍ 47.9 ശതമാനം വോട്ട് ലഭിക്കും. സച്ചിന്‍ പൈലറ്റിന് ബിജെപി നേതാക്കള്‍ക്കിടയില്‍ പോലും പിന്തുണക്കുന്നവരുണ്ടെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. വസുന്ധര രാജെയുടെ സര്‍ക്കാര്‍ ജനപ്രിയമല്ലെന്ന് വ്യക്തമാണ്. ടിക്കറ്റ് വിതരണത്തിലൊന്നും കോണ്‍ഗ്രസിന് പ്രതിസന്ധിയില്ലെന്നാണ് മനസ്സിലാവുന്നത്.

മധ്യപ്രദേശില്‍ പോരാട്ടം കടുക്കും

മധ്യപ്രദേശില്‍ പോരാട്ടം കടുക്കും

മധ്യപ്രദേശില്‍ പോരാട്ടം കടുക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ എല്ലാ തരത്തിലും കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷമല്ല ഇവിടെ ഉള്ളത്. പ്രധാനമായും വിമത പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും നേരിടുന്നത്. 2013ന് ശേഷം ബിജെപിയുടെ വോട്ട് ബാങ്കില്‍ വലിയ കുറവ് വരുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ സുപ്രധാനമായ നാല് മേഖലകളില്‍ രണ്ടെണ്ണം കോണ്‍ഗ്രസും ബാക്കിയുള്ളതില്‍ ബിജെപിയും മുന്നില്‍ നില്‍ക്കുന്നു. മഹാകൗശലും നിമറുമാണ് ബിജെപിയുടെ ശക്തി കേന്ദ്രങ്ങള്‍. ഇവിടെ ചെറിയ വ്യത്യാസത്തിലാണ് ബിജെപി മുന്‍തൂക്കം നേടുന്നത്.

ജോതിരാദിത്യ സിന്ധ്യ നിര്‍ണായകം

ജോതിരാദിത്യ സിന്ധ്യ നിര്‍ണായകം

സര്‍വേയില്‍ 41.6 ശതമാനം ആളുകളും ജോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയായി കാണണമെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രിയ പ്രതിച്ഛായയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 37.4 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്. സിന്ധ്യയും ചൗഹാനും തമ്മിലുള്ള വ്യത്യാസം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. നഗര വോട്ടര്‍മാരെയും ഇത്തവണ കോണ്‍ഗ്രസ് കൈയ്യിലെടുക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന് 117 സീറ്റ് ലഭിച്ചാല്‍ ബിജെപി നൂറിലധികം സീറ്റുമായി തൊട്ടുപിന്നിലുണ്ടാവും.

മോദിയുടെ പ്രചാരണം മാറ്റിമറിക്കും

മോദിയുടെ പ്രചാരണം മാറ്റിമറിക്കും

കോണ്‍ഗ്രസിനെയും ബിജെപിയെയും വേര്‍തിരിക്കുന്ന ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ പ്രചാരണം വോട്ടായി മാറുമെന്നാണ് സൂചന. നേരത്തെ ഗുജറാത്തിലും കര്‍ണാടകയിലും ഇത് പ്രകടമായിരുന്നു. നിലവില്‍ മധ്യപ്രദേശിലെ ഭരണവിരുദ്ധ വികാരം മൂന്നിരട്ടിയാണ്. മോദിയെ ശരിക്കും പ്രതിരോധിക്കാനായാല്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. മോദിയുടെ പ്രസംഗം കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ളതാണെങ്കില്‍ അത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരിച്ചുവരവിന് കാരണമാകും.

ഛത്തീസ്ഗഡില്‍ പോരാട്ടം കടുക്കും

ഛത്തീസ്ഗഡില്‍ പോരാട്ടം കടുക്കും

ഛത്തീസ്ഗഡില്‍ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ വോട്ട് വ്യത്യാസം 0.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റില്‍ ഇത് 1.2 ശതമാനമായിരുന്നു. 2013ലെ ഫലങ്ങള്‍ പ്രകാരം 0.7 ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്. ഇത്തവണ എക്കാലത്തെയും കടുപ്പമേരിയ പോരാട്ടം ഛത്തീസ്ഗഡില്‍ നടക്കും. ആര്‍ക്കും ഭൂരിപക്ഷം ഇവിടെ ലഭിക്കില്ല. കോണ്‍ഗ്രസ് 40 സീറ്റുകളിലധികം നേടാന്‍ സാധ്യതയുണ്ട്. അജിത് ജോഗി കിംഗ്മേക്കറാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന്റെ നേതൃദാരിദ്ര്യം ബിജെപിക്ക് ഗുണകരമാവുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

രമണ്‍ സിംഗിന് എതിരാളികളില്ല

രമണ്‍ സിംഗിന് എതിരാളികളില്ല

ഛത്തീസ്ഗഡില്‍ രമണ്‍ സിംഗിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാര്യമായ എതിരാളികളില്ല. 36.2 ശതമാനം അദ്ദേഹത്തെ പിന്തുണച്ചു. 20.1 ശതമാനം വോട്ടോടെ അജിത് ജോഗി രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിക്ക് ഗുണകരമാകും. അജിത് ജോഗി-മായാവതി സഖ്യം കോണ്‍ഗ്രസിന്റെ സാധ്യത ഇല്ലാതാക്കുമെന്നാണ് സര്‍േ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഇപ്പോള്‍ മുന്‍തൂക്കം ചെറിയ തോതില്‍ ഉണ്ടെങ്കിലും മോദിയുടെ പ്രചാരണത്തോടെ അത് ഇല്ലാതാവുമെന്നാണ് വിലയിരുത്തല്‍.

തെലങ്കാനയില്‍ അട്ടിമറിയുണ്ടാകും

തെലങ്കാനയില്‍ അട്ടിമറിയുണ്ടാകും

തെലങ്കാനയില്‍ എളുപ്പത്തില്‍ വിജയം നേടാമെന്ന കെ ചന്ദ്രശേഖര്‍ റാവുവിന് തിരിച്ചടിയുണ്ടാവുമെന്ന് സര്‍വേ പറയുന്നു. ടിഡിപി-കോണ്‍ഗ്രസ് സഖ്യത്തിന് 33.9 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. അതേസമയം കെസിആര്‍ തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ നേതാവ്. 42.9 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. കോണ്‍ഗ്രസിന്റെ ജാന റെഡ്ഡിയെ 22.6 ശതമാനമാണ് പിന്തുണച്ചത്. ടിആര്‍എസ്സിന് മറ്റ് പാര്‍ട്ടികളുമായി സഖ്യമില്ലാത്തത് വലിയ പ്രതിസന്ധിയാകും. തെലുങ്ക് രാഷ്ട്രീയത്തിന്റെ മൊത്തം മാറ്റത്തിന് കെസിആറിന്റെ തോല്‍വി വഴി ഒരുക്കും.

മിസോറം നഷ്ടമാകും

മിസോറം നഷ്ടമാകും

മിസോറമില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാകും. ഇവിടെ കോണ്‍ഗ്രസ് 12 സീറ്റിലൊതുങ്ങും. പ്രധാന എതിരാളിയായ മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റ് നേടും. മറ്റൊരു കക്ഷി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് ഒന്‍പത് സീറ്റും സ്വന്തമാകും. ഇതോടെ നോര്‍ത്ത് ഈസ്റ്റില്‍ കോണ്‍ഗ്രസിന് സര്‍ക്കാരില്ലാതാകും. കോണ്‍ഗ്രസിന്റെ ലാല്‍ തന്‍ഹവ്‌ലയാണ് ഏറ്റവും ജനപ്രിയനായ നേതാവ്. 27.3 ശതമാനം അദ്ദേഹത്തെ പിന്തുണച്ചു. സോറാംതാങ്കയെ 25.4 ശതമാനമാണ് പിന്തുണച്ചത്. ഇവിടെ കോണ്‍ഗ്രസിന് ഏല്‍ക്കുന്ന തോല്‍വി ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+