Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശനെ മുഖ്യമന്ത്രിയാക്കിയാല്‍ ലീഗിന് വഴങ്ങലാകും? ഉത്തരേന്ത്യയില്‍ തിരിച്ചടി ഭയന്ന് ഹൈക്കമാന്‍ഡ്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് ഒന്നിലധികം ഫോര്‍മുലകള്‍ മുന്നോട്ട് വെച്ച് ഹൈക്കമാന്‍ഡ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കില്‍ മറ്റ് പദവികളൊന്നും വേണ്ട എന്ന ഉറച്ച നിലപാടില്‍ വിഡി സതീശന്‍ തുടരുന്നത് ഹൈക്കമാന്‍ഡിന് വെല്ലുവിളിയാകുകയാണ്. എം എല്‍ എമാരുടെ പിന്തുണ കണക്കിലെടുത്ത് കെ സി വേണുഗോപാലിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ മദ്യവില കുറഞ്ഞു; ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് 50 രൂപ വരെ കുറവ്
കേരളത്തില്‍ മദ്യവില കുറഞ്ഞു; ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് 50 രൂപ വരെ കുറവ്

എന്നാല്‍ വി ഡി സതീശന്‍ ഒരു നിലയ്ക്കും വഴങ്ങാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റൊരു പദവിയും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറല്ലെന്ന് വിഡിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ തവണ കര്‍ണാടകയില്‍ ഭരണം ലഭിച്ചപ്പോള്‍ രൂപപ്പെട്ടത് പോലെയുള്ള പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിട്ട് കൊണ്ടിരിക്കുന്നത്.

Congress CM Race

കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സതീശന്‍ ഒരു പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യണം എന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച മറ്റൊരു നേതാവായ രമേശ് ചെന്നിത്തലയെ നിയമസഭാ സ്പീക്കറായി നിയമിച്ചേക്കാമെന്നും സൂചനയുണ്ട്. എന്നാല്‍ വിഡി സതീശന്‍ ഇതിന് വഴങ്ങിയിട്ടില്ല.

ദേവേന്ദ്രനെപ്പോലെ വാഴാം, രാജകീയവും ആഡംബരവും നിറഞ്ഞ ജീവിതം മുന്നില്‍; ഈ രാശിക്കാരാണോ?
ദേവേന്ദ്രനെപ്പോലെ വാഴാം, രാജകീയവും ആഡംബരവും നിറഞ്ഞ ജീവിതം മുന്നില്‍; ഈ രാശിക്കാരാണോ?

യുഡിഎഫില്‍ മുസ്ലീം ലീഗിന്റെ പിന്തുണ സതീശനുണ്ട്. കോണ്‍ഗ്രസിന് 63 സീറ്റാണ് ഉള്ളത്. 22 സീറ്റുള്ള മുസ്ലീം ലീഗിന് മുന്നണിയില്‍ ഗണ്യമായ സ്വാധീനമുണ്ട്. ഇത് തന്നെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷാഭിപ്രായത്തെ അവഗണിക്കുകയോ സഖ്യകക്ഷികളുടെ അഭിപ്രായങ്ങളെ അവഗണിക്കുകയോ ചെയ്യുന്നത് എളുപ്പമല്ല.

എന്നാല്‍ വിഡി സതീശനെ മുഖ്യമന്ത്രിയായി പരിഗണിച്ചാല്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗിന് വഴങ്ങി എന്ന ആഖ്യാനം രൂപപ്പെടുമോ എന്ന ഭയവും ഹൈക്കമാന്‍ഡിന് ഉണ്ട്. പൊതുവെ ബിജെപി, കോണ്‍ഗ്രസിനെതിരെ ആരോപിക്കുന്ന മുസ്ലീം പ്രീണനം എന്നതിന് ഉദാഹരണമായി കേരളത്തെ ഉയര്‍ത്തിക്കാട്ടിയേക്കാം എന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.

കാത്തിരുന്ന രാജയോഗം വന്നെത്തി; ഇനി പൊന്നും പണവും വന്ന് മൂടും; ഇതാണോ നിങ്ങളുടെ രാശി?
കാത്തിരുന്ന രാജയോഗം വന്നെത്തി; ഇനി പൊന്നും പണവും വന്ന് മൂടും; ഇതാണോ നിങ്ങളുടെ രാശി?

പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്നതിനായി രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമാരുമായും വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഒരു യോഗം വിളിച്ചിട്ടുണ്ട്. അതേസമയം സതീശനും ചെന്നിത്തലയും പ്രയോഗിക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് ഇതിനകം തന്നെ അതൃപ്തിയുണ്ടെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസുകളില്‍ വേണുഗോപാലിന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, കേന്ദ്ര നേതാക്കള്‍ക്ക് അവഗണിക്കാനാവാത്ത ഒരു ശക്തിപ്രകടനം സതീശന്റെ വിശ്വസ്തരുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വരുന്നുണ്ട്. കെപിസിസി പ്രസിഡന്റിന് നേരെ ഡല്‍ഹിയിലുണ്ടായ പ്രതിഷേധത്തിലും ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്. ഇപ്പോഴത്തെ സ്ഥിതിക്ക്, കേരളത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+