കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം സംവരണത്തില്‍ ഇടഞ്ഞ് മഹാവികാസ് അഘാഡി സഖ്യം: വാഗ്ധാനം കോണ്‍ഗ്രസിന്റേതെന്ന് പാര്‍ട്ടി തലവന്‍

Google Oneindia Malayalam News

മുംബൈ: മുസ്ലിം സംവരണം കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ധാനമായിരുന്നുവെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് തലവന്‍. കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോരട്ടാണ് ഇത് സംബന്ധിച്ച പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിങ്ങള്‍ക്ക് അ‍ഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് കോണ്‍ഗ്രസ് ആയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തോരട്ട് പ്രതികരിച്ചു.

ബിജെപിക്ക് ഞെട്ടല്‍; കമല്‍നാഥിനെ പിന്തുണച്ച് എംഎല്‍എ!! ബിജെപിക്ക് മുന്നറിയിപ്പ് ബിജെപിക്ക് ഞെട്ടല്‍; കമല്‍നാഥിനെ പിന്തുണച്ച് എംഎല്‍എ!! ബിജെപിക്ക് മുന്നറിയിപ്പ്

 റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

മുസ്ലിങ്ങള്‍ക്ക് അ‍ഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രമേയവും സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും താക്കറെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തോരട്ടിന്റെ പ്രതികരണം. ഈ വിഷയം ഇതുവരെ ത്രികക്ഷികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മഹാരാഷ്ട്രല റെവന്യൂ മന്ത്രി കൂടിയായ തോരട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംവരണം സംബന്ധിച്ച കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാവ് നല്‍കുന്നത്.

 ചര്‍ച്ച അനിവാര്യമെന്ന്

ചര്‍ച്ച അനിവാര്യമെന്ന്


മുസ്ലിം സംവരണം സംബന്ധിച്ച വിഷയത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. മുസ്ലിം സംവരണം സംബന്ധിച്ച കാര്യങ്ങള്‍ ഇതുവരെ സര്‍ക്കാരിന് മുമ്പാകെ വന്നിട്ടില്ലെന്നാണ് എന്‍സിപി മഹാരാഷ്ട്ര പ്രസിഡന്റ് ജയന്ത് പാട്ടീല്‍ വ്യക്തമാക്കിയത്. മൂന്ന് പാര്‍ട്ടികളും ഒരുമിച്ചിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ഗണന സംവരണത്തിന്

മുന്‍ഗണന സംവരണത്തിന്

നേരത്തെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കിയിരുന്നു. ഒടുവില്‍ അധികാരത്തിലിരുന്ന അ‍ഞ്ച് വര്‍ഷവും അത് നടപ്പിലാക്കിയിരുന്നുവെന്നും തങ്ങളുടെ കടമയായിരുന്നുവെന്നുമാണ് തോരട്ട് ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ധാനങ്ങളുടെ ഭാഗമാണ് മുസ്ലിം സംവരണം. ഇപ്പോള്‍ അത് സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ടെന്നും ബാലാസാഹേബ് തോരട്ട് കൂട്ടിച്ചേര്‍ക്കുന്നു.

 മഹാവികാസ് അഘാഡിയില്‍ ചര്‍ച്ച?

മഹാവികാസ് അഘാഡിയില്‍ ചര്‍ച്ച?


മഹാരാഷ്ട്ര വികാസ് അഘാഡിയുടെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയില്‍ ഈ വിഷയം ഉന്നയിക്കും. അതിന് ശേഷമായിരിക്കും ക്യാബിനറ്റില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്‍സിപിക്കും കോണ്‍ഗ്രസിനും പുറമേ ശിവസേനയുടെ കൂടി ‍തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും മുസ്ലിം സംവരണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

 സംവരണത്തിന് നിയമം

സംവരണത്തിന് നിയമം

മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന ന്യുനപക്ഷ വകുപ്പ് മന്ത്രി നവാബ് മാലിക്കിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇത് സംബന്ധിച്ച് പ്രതികരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ മുസ്ലിം സംവരണത്തിനായി നിയമ നിര്‍മാണം നടത്തുകയും ഉടന്‍ തന്നെ നിയമം പാസാക്കുകയും ചെയ്യുമെന്നും നവാബ് മാലിക്ക് പറഞ്ഞിരുന്നു.

English summary
Congress Committed to Give Reservation to Muslims, says Maharashtra Unit Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X