കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണ‌വുമായി കോൺഗ്രസ്; കേസെടുക്കേണ്ടത് മന്ത്രിക്കെതിരെ

Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ശര്‍മയെ അറസ്റ്റു ചെയ്തതിനെതിരെ കോൺഗ്രസ് രംഗത്ത്. മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയയ്ക്കുകയും ആരോപണ വിധേയനായ ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ അന്വേഷണം നടത്തുകയും വേണമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്‌സ് ടേപ്പുകളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസിലാണ് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത്.

എന്നാൽ ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രിയുടെ ലൈംഗിക അതിക്രമങ്ങളെപ്പറ്റി അന്വേഷണം നടത്തിയതിന്റെ പേരിലാണ് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. മന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളെക്കുറിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ അന്വേഷണം നടത്തിയത്. എഡിറ്റേഴ്‌സ് ഗില്‍ഡില്‍ അംഗമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ നേരിടുന്നത് ഇങ്ങനെയാണെങ്കിൽ സാധാരണ മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു.

മാധ്യമപ്രവർത്തകന്റെ അറസ്റ്റ്

മാധ്യമപ്രവർത്തകന്റെ അറസ്റ്റ്

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗാസിയാബാദില്‍നിന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തത്. അതിനിടെ, തനിക്കെതിരായ ആരോപണങ്ങള്‍ മാധ്യമ പ്രവർത്തകൻ നിഷേധിച്ചിരുന്നു.

മന്ത്രിക്കെതിരായ തെളിവ്

മന്ത്രിക്കെതിരായ തെളിവ്

മന്ത്രിക്കെതിരായ തെളിവുകള്‍ കൈവശമുളളതിനാലാണ് സര്‍ക്കാര്‍ തന്നെ നോട്ടമിട്ടിരിക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു.

വായ മൂടികെട്ടാൻ‌ മോദി സർക്കാർ ശ്രമിക്കുന്നു

വായ മൂടികെട്ടാൻ‌ മോദി സർക്കാർ ശ്രമിക്കുന്നു

മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് അജയ് മാക്കന്‍ ആരോപിച്ചു.

മോദിയുടെ നിലപാട്

മോദിയുടെ നിലപാട്

മുതിര്‍ന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരെ പ്രോസ്റ്റിറ്റിയൂട്ടുകളെന്ന് വിളിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതന്നെ നിലപാടും മാധ്യമ പ്രവര്‍ത്തകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മന്ത്രിക്കെതിരെ അന്വേഷണം

മന്ത്രിക്കെതിരെ അന്വേഷണം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയയ്ക്കണമെന്നും ആരോപണ വിധേയനായ ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു.

English summary
Slamming the BJP for the arrest of senior journalist Vinod Verma, the Congress on Friday demanded his immediate release and a probe against the "Chhattisgarh Minister being investigated by the journalist for alleged sex-related activities".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X