• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഎസ്പി-കോണ്‍ഗ്രസ് ലയനം പാഴാവില്ല; ഗോവയും ആസാമും 2009 ഉം സൂചിപ്പിച്ച് കോണ്‍ഗ്രസ്,ഗെലോട്ടിന് പ്രതീക്ഷ

ജയ്പൂര്‍: 2018 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ആറ് ബിഎസ്പി അംഗങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിച്ചതിനെ ചോദ്യം ചെയ്ത് ബിഎസ്പി നേതൃത്വവും ബിജെപിയും സമര്‍പ്പിച്ച ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. സഭയില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കോണ്‍ഗ്രസിന് ഈ ആറ് അംഗങ്ങളുടെ പിന്തുണ കൂടി വേണ്ടമെന്നതിനാല്‍ കോടതി തീരുമാനം രാജസ്ഥാനിലെ സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. എന്നാല്‍ മുന്‍ കാല കോടതി വിധികള്‍ ചൂണ്ടികാട്ടി തങ്ങള്‍ക്ക് അനുകൂലമയാ തീരുമാനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

2018 ഡിസംബറില്‍

2018 ഡിസംബറില്‍

2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ആറുപേരായിരുന്നു ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ചത്. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിലടക്കം ഇവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയും ചെയ്തു. അപ്പോഴൊന്നും ബിഎസ്പിയും ബിജെപിയും അയോഗ്യതയുടെ പ്രശ്നം ഉയര്‍ത്തിയിരുന്നില്ല.

വിമത നീക്കം

വിമത നീക്കം

എന്നാല്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ വിമത നീക്കം ആരംഭിക്കുകയും അശോക് ഗെലോട്ട് സര്‍ക്കാറിന്‍റെ അംഗബലം 103 ആയി ചുരുങ്ങുകയം ചെയ്തതോടെ ബിഎസിപി നേത‍ൃത്വം 2019 ലെ ലയനത്തിനെതിരെ രംഗത്ത് വരികയായിരുന്നു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി ആറുപേര്‍ക്കും വിപ്പ് നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ്-ബിഎസ്പി

കോണ്‍ഗ്രസ്-ബിഎസ്പി

ആര്‍ ഗുധ, ലഖന്‍ സിങ്, ദീപ് ചന്ദ്, ജെഎസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവര്‍ക്കായിരുന്നു ബിഎസ്പി വിപ്പ് നല്‍കിയത്. നിയമസഭയിലെ കോണ്‍ഗ്രസ്-ബിഎസ്പി ലയനം നിയമവിരുദ്ധമാമെന്നായിരുന്നു ബിഎസ്പിയുടെ വാദം. ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്നും 'ബിഎസ്പി' അംഗങ്ങള്‍ക്ക് അയച്ച് കത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്ര വ്യക്തമാക്കിയിരുന്നു.

വാദങ്ങള്‍

വാദങ്ങള്‍

അതേസമയം, സഭയിലെ മുഴുവന്‍ പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് കോണ്‍ഗ്രസിന്റെയും ഈ ആറ് എംഎല്‍എമാരുടെയും വാദം. വിവിധ സംസ്ഥാനങ്ങളിലെ ഇത് സംബന്ധിച്ച മുന്‍ ഉദാഹരണങ്ങളും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. രാജസ്ഥാന്‍ ഹൈക്കോടതി തന്നെ സമാനമായ കേസില്‍ സ്വീകരിച്ച മുന്‍ നിലപാടും കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്.

2008-13 കാലഘട്ടത്തില്‍

2008-13 കാലഘട്ടത്തില്‍

2008-13 കാലഘട്ടത്തില്‍ ഏതാനും ബിഎസ്പി അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. അന്നും സഭയിലെ മൂന്നില്‍ രണ്ട് ബിഎസ്പി അംഗങ്ങളും കോണ്‍ഗ്രസിലെത്തിയതിനാല്‍ ലയനം സ്പീക്കര്‍ അംഗീകരിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ബിഎസ്പി കോടതിയില്‍ പോയെല്ലെങ്കില്‍ ലയനം സ്പീക്കര്‍ അംഗീകരിച്ചതിനാല്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം.

cmsvideo
  Priyanka Gandhi is going to take a break from politics | Oneindia Malayhalam
  സ്പീക്കറുടെ തീരുമാനം

  സ്പീക്കറുടെ തീരുമാനം

  ലയനത്തിന്‍റെ കാര്യത്തില്‍ സ്പീക്കറുടെ തീരുമാനമാണ് അന്തിമമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. സുപ്രീകോടതിയെ സമീപിച്ച എംഎല്‍എമാരും ഇതേകാര്യം തന്നെയാണ് ഉന്നയിക്കുന്നത്. മുന്‍കാല 'ലയന' കേസുകളില്‍ നിന്ന് വ്യത്യസ്തമായ കേസ് എടുക്കുന്നതിനേയും ഇവര്‍ എതിര്‍ക്കുന്നു. ഗോവ, ആസാം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ഇത്തരം ലയനങ്ങള്‍ സംബന്ധിച്ച് കേസ് ഇപ്പോള്‍ തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്.

  ഗോവയില്‍

  ഗോവയില്‍

  ഗോവയിലെ 15 കോൺഗ്രസ് എം‌എൽ‌എമാരിൽ 10 പേരായിരുന്നു 2017 ൽ ബിജെപിയുമായി ലയിച്ചത്. മൂന്നില്‍ രണ്ട് അംഗങ്ങളും തീരുമാനത്തെ അനുകൂലിച്ചതിനാല്‍ സ്പീക്കര്‍ ലയനം അംഗീകരിക്കുകയും ചെയ്ത്. ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നതിനായി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരാകാനിരിക്കുകയാണ്.

  ഹൈക്കോടതിയില്‍

  ഹൈക്കോടതിയില്‍

  2009 ഏപ്രിലിലും ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. ലയനം' അന്നത്തെ സ്പീക്കർ ദീപേന്ദ്ര സിംഗ് ശേഖാവത്ത് അംഗീകരിച്ചു. ഇതിനെതിരെ ഹര്‍ജികളായിരുന്നു രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ വിശദമായ വാദങ്ങള്‍ക്ക് ശേഷം സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി രണ്ട് ഹര്‍ജികളും തള്ളുകയായിരുന്നു.

  സുപ്രീംകോടതി

  സുപ്രീംകോടതി

  പിന്നീട് ഹര്‍ജിക്കാരില്‍ ഒരാളായ ഗുര്‍ജര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നിയമസഭയുടെ ആയുസ്സ് അപ്പോഴേക്കും അവസാനിച്ചതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു. സ്പീക്കര്‍ അംഗീകരിച്ച ഒരു നടപടി ഓര്‍ വര്‍ഷത്തിന് ശേഷം കോടതി സ്റ്റേ ചെയ്യുകയോ അസാധുവാക്കുകയോ ചെയ്യുന്ന നടപടി ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് സിങ്വി അഭിപ്രായപ്പെടുന്നത്.

  കോണ്‍ഗ്രസിനൊപ്പം

  കോണ്‍ഗ്രസിനൊപ്പം

  അതേസമയം, തങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിനൊപ്പം തന്നെയാണെന്നാണ് ബിഎസ്പിയില്‍ നിന്നും എത്തിയ എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്. മാത്രവുള്ള തങ്ങളെ അയോഗ്യരാഗ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി നേതൃത്വും ബിജെപിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. .

  റോഡില്‍ വിള്ളലും താഴ്ച്ചയും; ശബരിമല പാതയില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി

  English summary
  Congress Confidant about merger of BSP MLA's; based on similar incidents happened in goa and assam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X